Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

  • നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

  • എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

  • അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

HeadlinesPolitics
Home›Headlines›‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

By Admin
April 6, 2026
115
0

‘കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് വി.ഡി സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത്?’

തിരുവനന്തപുരം:പ്രതിപക്ഷ പാർട്ടി തെരഞ്ഞെടുപ്പിൽ അഴിമതിക്ക് പ്രതിക്കൂട്ടിലാകുന്നത് അപൂർവ്വമാണെങ്കിലും അത്തരമൊരു ആപ്പിലാണ് കോൺഗ്രസെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്. ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് പണിതുകൊടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് പ്രശ്നം സമരിയാക്കാനാണ് കെ.സി. വേണുഗോപാലിന്‍റെ ശ്രമം. നിങ്ങൾ എഐസിസി ഫണ്ട് എടുത്ത് വീട് നിർമ്മിച്ചുകൊടുത്താലും ചോദ്യങ്ങൾ അവശേഷിക്കും. എന്തുകൊണ്ട് നിലപാടുകൾ ദിവസംതോറും മറ്റേണ്ടിവരുന്നു? എത്ര കോടി പിരിച്ചു? 5.38 കോടി രൂപയുടെ കണക്കല്ലേ പുറത്തുവന്നിട്ടുള്ളൂ. ബാക്കി തുകയ്ക്ക് എന്ത് സംഭവിച്ചു?- അദ്ദേഹം ചോദിച്ചു.

ഡോ.ടി.എം തോമസ് ഐസക്

തോമസ് ഐസക് പറയുന്നത് കേൾക്കാം:
⚫️ 2024 ജൂലൈ 30-ന് വയനാട് ദുരന്തം. ആഗസ്റ്റ് ആദ്യം വി.ഡി. സതീശൻ 100 വീടുകൾ പണിതുകൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നു.
⚫️ ആഗസ്ത് 21-ന് കോൺഗ്രസ്, ‘സ്റ്റാൻഡ് വിത്ത് വയനാട്’ എന്ന പേരിൽ ആപ്പുണ്ടാക്കി പിരിവ് തുടങ്ങി. ഉദ്ഘാടകൻ രാഹുൽ ഗാന്ധി.
⚫️ ഡിസംബറിൽ വി.ഡി. സതീശൻ സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ പ്രതിഷേധിക്കുന്നു. 100 വീടുകൾ കർണ്ണാടക സർക്കാർ നൽകുമെന്ന് അറിയിക്കുന്നു. അങ്ങനെ 400 വീടുകളിൽ പകുതി കോൺഗ്രസിൻ്റെ വക. പിന്നെ പിരിവ് ഒഴികെ ബാക്കിയൊന്നും ഒരു വർഷത്തേക്ക് നടന്നില്ല.
⚫️ 2025 മാർച്ച് 27-ന് സർക്കാർ പദ്ധതിയായ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടുന്നു. എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നിയമ തർക്കങ്ങൾ കോടതിയിൽ തീർപ്പാക്കുന്നതിനുള്ള കാലതാമസത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ടൗൺഷിപ്പ് നിർമ്മാണം ഊരാളുങ്കലിനെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു. എന്നാൽ തങ്ങളുടെ 100 വീടുകൾക്കായി കോൺഗ്രസ് ഒന്നും ചെയ്തില്ല.


⚫️ 2026 ഫെബ്രുവരി 10-ന് വി.ഡി. സതീശൻ കോൺഗ്രസ് മേപ്പാടിയിൽ ഭൂമി വാങ്ങിക്കൊണ്ടിരിക്കുന്നത് വെളിപ്പെടുത്തുന്നു. സർക്കാർ ഭൂമി വാങ്ങാൻ ഒന്നരവർഷം എടുത്തപ്പോൾ കോൺഗ്രസ് നാല് മാസംകൊണ്ട് ഭൂമി വാങ്ങിയെന്നു പറഞ്ഞ് സർക്കാരിനെ കളിയാക്കുന്നു.
⚫️ ഫെബ്രുവരി 27-ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മേപ്പാടിയിലെ ഭൂമിയിൽ വീട് നിർമ്മാണത്തിനുള്ള തറക്കല്ലിടുന്നു. സർക്കാർ പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് 1-ന് നടത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ തറക്കല്ലിടലെന്നു വ്യക്തം.
⚫️ മാർച്ച് 26-ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെ.സി. വേണുഗോപാൽ ഒരു പ്രസ്താവന നടത്തുന്നു- യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക മുണ്ടകൈ-ചൂരൽമല വീടുകളുടെ പൂർത്തീകരണമായിരിക്കും.
⚫️ മാർച്ച് 28-ന് വയനാട് സ്ഥലം വാങ്ങി വീടുകളുടെ പണി തുടങ്ങിയെന്ന് വി.ഡി. സതീശൻ.
⚫️ ഏപ്രിൽ 1-ന് വീട് പണിതു പ്രൊജക്ട് പൂർത്തിയാക്കിയശേഷമേ ദുരിതാശ്വാസ ഫണ്ട് ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ കഴിയൂവെന്ന് സതീശൻ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല, കാസർഗോഡ് നടന്ന പത്രസമ്മേളനത്തിൽ ഭൂമി വാങ്ങിയതോടെ ഫണ്ട് തീർന്നൂവെന്ന് കെ.സി. വേണുഗോപാലിന്‍റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് സതീശൻ കയർക്കുന്നു.
⚫️ ഏപ്രിൽ 4-ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് 5.38 കോടി രൂപയാണ് ആകെ പിരിച്ചെടുത്ത തുകയെന്നും 6.18 കോടി രൂപ ഭൂമി വാങ്ങുന്നതിനും ആപ്പ് ഉണ്ടാക്കുന്നതിനും ചെലവായിയെന്നും പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നു. വീട് പണിയാൻ കോൺഗ്രസിൻ്റെ ദുരിതാശ്വാസ ഫണ്ടിൽ ബാക്കിയൊന്നും ഇല്ലായെന്നും അറിയിക്കുന്നു.
⚫️ ഏപ്രിൽ 5-ന് വി.ഡി. സതീശന്‍റെ ട്വീറ്റ്: “വയനാട് ഫണ്ട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഇതിനകം പൊതുമണ്ഡലത്തിലുണ്ട്. കെപിസിസി, എഐസിസി ഫണ്ടുകൾ ഉപയോഗിച്ച് വീടുകൾ പണിയും. ഇനി പ്രത്യേക ഫണ്ട് ശേഖരണമില്ല. എന്നിട്ടും സിപിഐ(എം) നുണകൾ പ്രചരിപ്പിക്കുകയാണ്.”
വി.ഡി. സതീശന് ഇങ്ങനെ ഒളിച്ചോടാൻ പറ്റില്ല. താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് മറുപടി തന്നേ തീരൂ.
❓1. 100 വീടുകൾ പണിയുമെന്നല്ലേ ആദ്യം വാഗ്ദാനം ചെയ്തത്. നിങ്ങളെ വിശ്വസിച്ച് 15 ലക്ഷം രൂപയും വാങ്ങി സർക്കാരിൻ്റെ സ്കീമിൽ നിന്നു പിൻവാങ്ങിയ ഹതഭാഗ്യർ എന്ത് ചെയ്യണം? എംഎൽഎ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ച ശ്രുതി അടക്കം ഇനി എന്ത് ചെയ്യണം?


❓2. കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത്?
❓3. തറക്കല്ലിട്ട പ്ലോട്ടിൽ വീടുകളുടെ പണി നടക്കുന്നുവെന്ന് പിന്നീട് കള്ളം പറഞ്ഞത് എന്തിന്? വീട് വയ്ക്കുന്നതിന് പെർമിറ്റ് അപേക്ഷ പോലും കൊടുക്കാതെ പണി നടക്കുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്?
❓4. ആപ്പ് എവിടെ എന്ന ചോദ്യം വന്നപ്പോൾ, ആവശ്യത്തിന് പണം കിട്ടിക്കഴിഞ്ഞതിനാൽ പിരിവ് നിർത്തി എന്നും സതീശൻ നേരത്തേ പറഞ്ഞിട്ടില്ലേ? രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടി മാത്രമേ കിട്ടിയുള്ളൂവെന്ന് പറഞ്ഞാൽ നാണക്കേടല്ലേ? ആപ്പ് വഴി ശേഖരിച്ച പണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ വെളിപ്പെടുത്താമോ?
❓5. ആപ്പിന് പുറത്ത് സംഭാവന നൽകിയവരുടെ എത്രയോ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. പ്രവാസി സംഘടനകളും, മറ്റു സംസ്ഥാന ഘടകങ്ങളും സർവീസ് സംഘടനകളും സംഭാവന നൽകി. അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും ഒരു കോടി രൂപ വീതം നൽകി എന്ന് വാർത്ത വന്നിരുന്നു. അതൊക്കെ എവിടെപ്പോയി?
❓6. ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ? പറയൂ, ആപ്പിലൂടെയും അല്ലാതെയും എത്ര കോടി രൂപയാണ് യഥാർത്ഥത്തിൽ പിരിച്ചത്?
കോൺഗ്രസ് ഇന്ന് അഴിമതിക്കൂട്ടിലാണ്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും.

TagsDr T M Thomas Issac
Previous Article

ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ...

Next Article

ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

Related articles More from author

  • GeneralHeadlines

    ‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’

    April 12, 2026
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

    January 14, 2026
    By Admin
  • HeadlinesMovies

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

    January 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ
  • നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും
  • എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ
  • അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

Timeline

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

  • April 22, 2026

    നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

  • April 21, 2026

    എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

  • April 21, 2026

    അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions