Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesPolitics
Home›Headlines›‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

By Admin
April 8, 2026
186
0

മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും  ജി.പ്രമോദ് കുമാർ

തിരുവനന്തപുരം:ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കണെന്ന് കോൺഗ്രസ് സഹയാത്രികനും യുഎൻ വികസന പദ്ധതിയുടെ മുൻ ഉപദേശകനുമായ ജി.പ്രമോദ് കുമാർ. 2016 മുൻപ് ഇവിടെയൊന്നും റോഡുകൾ ഉണ്ടായിരുന്നില്ല, സ്കൂളുകളും ആശുപത്രികളും ഉണ്ടായിരുന്നില്ല, മനുഷ്യൻ മുട്ടിലിഴയുകയിരുന്നു എന്നൊക്കെയുള്ള ധ്വനിയിൽ തള്ളി മറിക്കുമ്പോൾ ഏറ്റു പാടുന്ന ഒരു ചൂഷക ബെനിഫിഷ്യറി ഇക്കോസിസ്റ്റം മാത്രമാണ് നിങ്ങളുടെ കോണ്ട്രിബൂഷൻ.മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, അഴിമതി വീരനായ റാവുവിനെ രാഷ്ട്രീയവനവാസത്തിനയച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും പ്രമോദ് കുമാർ.


ജി.പ്രമോദ് കുമാർ

ജി.പ്രമോദ് കുമാർ എഴുതിയത് വായിക്കാം:
‘കേരളത്തിലെ അന്തങ്ങൾക്ക് ആകെ എടുത്ത് വീശി മേനി പറയാവുന്നത് കേരളത്തിന്‍റെ വികസന സൂചികകൾ മാത്രമാണ്. ആ വികസന സൂചികകൾ ഉണ്ടായത് അന്തങ്ങളുടെ എന്തെങ്കിലും പ്രത്യേകിച്ചുള്ള റോൾ കാരണമേയല്ല. അതിനെക്കുറിച്ച് പല പ്രാവശ്യം കണക്കുകൾ സഹിതം എഴുതിയിട്ടുള്ളതു കൊണ്ട് എഴുതുന്നില്ല.അതുണ്ടാകുന്നതിൽ നമ്മുടെ ചരിത്രപരമായ കാരണങ്ങൾക്കു പുറമെ അവയൊക്കെ ഇപ്പോഴും നില നിൽക്കുന്നതും, കൂടുതൽ മെച്ചപ്പെടുന്നതും എന്റർപ്രൈസിങ് ആയ മലയാളി സെൽഫ്-ഫിനാൻസ് ചെയ്യുന്നതു കൊണ്ടാണ്.
ഇത് പറയാൻ കാരണം തെലങ്കാനയിലെ ഡാഷ് മോന് മറുപടി കൊടുക്കുമ്പോൾ മേനി പറയാൻ സത്യമായി ഇത് മാത്രമേ ഉള്ളൂ എന്നത് കൊണ്ടാണ്, ബാക്കിയൊക്കെ ശുദ്ധ പുളുവാണ്. പക്ഷെ തെലങ്കാന ഇതൊക്കെ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. ലോകത്തുള്ള സകല ടെക്നോളജി ഭീമന്മാരും അവിടെ വരുന്നത് അവർ പറയുന്നതൊന്നും പുളുവല്ലാത്തതു കൊണ്ടാണ് – അതിൽ ഏറ്റവും മുന്നിൽ ആവശ്യം പോലെ മിടുക്കരായ ഉദ്യോഗാർഥികളെ കിട്ടും എന്നതാണ്, അല്ലാതെ തല്ലുകൊള്ളികളെ അല്ല. പത്തു ശതമാനത്തിലേറെ സാമ്പത്തിക വളർച്ചയും, നമ്മുടെ പകുതി തൊഴിലില്ലായ്മയും ഉള്ള സ്ഥലമാണ്. സൂചികകളുടെ കാര്യത്തിൽ തീർച്ചയായും പിറകിലാണ് കാരണം കേരളത്തിന്‍റെ ചരിത്രപരമായ ഒരാനുകൂല്യവുമില്ലായിരുന്ന ഒരു പ്രദേശമാണ്, പക്ഷെ അവർ വളരെ വേഗം മുന്നോട്ടു വരുന്നുണ്ട്. ഇവിടെ നിന്നും നല്ല ജോലികൾക്കായി മലയാളി ചെറുപ്പക്കാർ ധാരാളമായി അങ്ങോട്ടാണ് ഓടിപ്പോകുന്നത്, അവരിങ്ങോട്ടു വരുന്നില്ല.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സോണിയാ ഗാന്ധിയും

കേരളത്തിന്‍റെ സാമ്പത്തിക വളർച്ച പ്രധാനമായും റെമിറ്റൻസ് കാരണമാണ് – വരുമാനത്തിന്‍റെ മുപ്പതു ശതമാനം. ഇതിന്‍റെ സിംഹഭാഗവും ഉപഭോഗത്തിനും ഇൻവെസ്റ്റ്മെൻ്റിനും ആയി ഉപയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മൾട്ടീപ്ലയർ ഇഫക്ടറ്റ് നോക്കിക്കഴിഞ്ഞാൽ, റെമിറ്റൻസ് ഇല്ലെങ്കിൽ കേരളത്തിന്റെ GSDP പാതിയിലേറെ ചുരുങ്ങിയേനെ, സാമ്പത്തിക വളർച്ച ഒരു പക്ഷെ വല്ല രണ്ടോ മൂന്നോ ശതമാനത്തിൽ നിന്നേനെ. ഇവിടെ എന്താണുള്ളത് വളരാൻ? ഈ റെമിറ്റൻസ് വിദേശത്തു നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടെന്നു മറക്കരുത്. ഈ റെമിറ്റൻസ് അന്തങ്ങളുടെ എന്തെങ്കിലും കോണ്ട്രിബൂഷൻ ആണോ? അല്ല, അതും മുൻപ് പറഞ്ഞ വികസന സൂചികകൾ മൂലമുണ്ടായ മാനുഷിക വിഭവ ശേഷിയുടെ റിസൾട്ട് ആണ്. തെലങ്കാനയ്ക്ക് ഈ റെമിറ്റൻസ് ഇല്ല. എന്നിട്ടും അവർ വൻവേഗത്തിൽ വളരുന്നു.
പോയിന്‍റ് ഒന്നേ ഉള്ളൂ, ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക. 2016 മുൻപ് ഇവിടെയൊന്നും റോഡുകൾ ഉണ്ടായിരുന്നില്ല, സ്കൂളുകളും ആശുപത്രികളും ഉണ്ടായിരുന്നില്ല, മനുഷ്യൻ മുട്ടിലിഴയുകയിരുന്നു എന്നൊക്കെയുള്ള ധ്വനിയിൽ തള്ളി മറിക്കുമ്പോൾ ഏറ്റു പാടുന്ന ഒരു ചൂഷക ബെനിഫിഷ്യറി ഇക്കോസിസ്റ്റം മാത്രമാണ് നിങ്ങളുടെ കോണ്ട്രിബൂഷൻ.
പിന്നെ ഒരു കാര്യം കൂടി, മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, അഴിമതി വീരനായ റാവുവിനെ രാഷ്ട്രീയവനവാസത്തിനയച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോൻ.’

TagsG.Pramod KumarRevanth Reddy
Previous Article

യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ...

Next Article

‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’

Related articles More from author

  • HeadlinesPolitics

    ‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’

    April 8, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • GeneralHeadlines

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

    August 13, 2026
    By Admin
  • BusinessGeneralHeadlines

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

    July 15, 2026
    By Admin
  • HeadlinesMovies

    ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്

    June 28, 2026
    By Admin
  • GeneralHeadlines

    ‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions