Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

BusinessHeadlinesTechnology
Home›Business›ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്ന ടെക്നോപാര്‍ക് കമ്പനി ‘റിഫ്ളക്ഷന്‍സ്’  ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു

ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്ന ടെക്നോപാര്‍ക് കമ്പനി ‘റിഫ്ളക്ഷന്‍സ്’  ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു

By Admin
April 13, 2026
116
0

സൈബര്‍ സുരക്ഷാ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സബ്സിഡിയറി

തിരുവനന്തപുരം: ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു.

സങ്കീര്‍ണമായ സൈബര്‍ സുരക്ഷാ വൈദഗ്ധ്യത്തെ ജനറേറ്റീവ് എഐ ഏജന്‍റിക് എഐ എന്നിവയുമായി ഗാര്‍ഡ് ആര്‍ക്സ് സംയോജിപ്പിക്കുന്നു. ഇത് കൂടുതല്‍ മികച്ചതും വേഗതയേറിയതും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതുമായ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനും സൈബര്‍ സുരക്ഷാ ഭീഷണികള്‍ തടയാനും വന്‍കിട സംരംഭങ്ങളെയും മിഡ്-മാര്‍ക്കറ്റ് സ്ഥാപനങ്ങളെയും സഹായിക്കും.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ സൈബര്‍ സെക്യൂരിറ്റി വിഭാഗവുമായി ഗാര്‍ഡ്ആര്‍ക്സ് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

സൈബര്‍ സുരക്ഷ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ദീപ സരോജമ്മാള്‍ പറഞ്ഞു. ഇപ്പോഴത്തെ സൈബര്‍ ഭീഷണികളുടെ വേഗത, വ്യാപ്തി, സങ്കീര്‍ണത എന്നിവയ്ക്ക് മെച്ചപ്പെടുത്തലിനേക്കാള്‍ ഒരു പുതിയ എഐ-നേറ്റീവ് സമീപനമാണ് ആവശ്യം. ഗാര്‍ഡ് ആര്‍ക്സിനൊപ്പം പരിഷ്കരിച്ചതും യുക്തി അധിഷ്ഠിതവും തുടര്‍പഠന ശേഷിയുള്ളതുമായ ഒരു സൈബര്‍ സുരക്ഷാ മാതൃക ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. സൈബര്‍ സുരക്ഷയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിഞ്ഞ് നേരിടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അതുവഴി അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റല്‍-ഫസ്റ്റ് ലോകത്ത് ആത്മവിശ്വാസത്തോടെ ബിസിനസ്സ് വളര്‍ത്താനും കഴിയുമെന്നും ദീപ അറിയിച്ചു.

ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.

ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആര്‍ഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇപ്പോള്‍ യുഎസ്, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.

TagsGuard ArcsReflections Info systems
Previous Article

മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് ...

Next Article

‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് ...

Related articles More from author

  • GeneralHeadlinesTechnology

    റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍

    February 20, 2026
    By Admin
  • BusinessHeadlines

    ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്

    December 3, 2025
    By Admin
  • GeneralHeadlinesPolitics

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • CareerHeadlines

    സിവിൽ സർവീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

    April 17, 2026
    By Admin
  • GeneralHeadlines

    ബീമാപള്ളി,മഞ്ചേരി,ചക്കാലക്കൽ സ്‌കൂളുകൾക്ക് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

    September 1, 2026
    By Admin
  • GeneralHeadlines

    സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

    August 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions