പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യകരമായ നാളേക്കായി ആയുർവേദം’ എന്ന സന്ദേശവുമായി മാരത്തോണും മെഗാ മെഡിക്കൽ ക്യാമ്പുകളും
തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന്‍റെ ഭാഗമായി ‘ആരോഗ്യകരമായ നാളേക്കായി ആയുർവേദം’ എന്ന സന്ദേശമുയർത്തി തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ജില്ലാതല സമ്മേളനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മെഗാ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി ശ്രീ കെ. എൻ. ഷാജി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദര്‍ശിനി അധ്യക്ഷത വഹിച്ചു. വീഡിയോ റിലീസ് തദ്ദേശസ്വയംഭരണപ്രിന്‍സിപ്പല്‍ ഡയറക്ടർ ഡോ ദിവ്യ എസ് അയ്യര്‍നിര്‍വ്വഹിച്ചു.
ആയുർവേദ ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി രാവിലെ കവടിയാറിൽ നിന്ന് നിയമസഭ വരെ ‘ആയുഷ്ത്തോൺ
26′ , സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ അനില്‍ എസ് കെ ഫ്ളാഗ് ഓഫ് ചെയ്തു. ഈ മാരത്തണില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു . ആയുഷ്ത്തോൺ മാരത്തോൺ വിജയികൾക്ക്ആരോഗ്യ മന്ത്രി സമ്മാനദാനം നിർവഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആയുർവേദത്തിൻ്റെ പ്രസക്തി പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു മാരത്തോൺ.
ആയുർവേദത്തിൻ്റെ പ്രതിരോധ-ആരോഗ്യ സംരക്ഷണ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും ആരോഗ്യപരിപാടികളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം.






