Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ ഏപ്രിൽ 20 മുതൽ

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ ഏപ്രിൽ 20 മുതൽ

By Admin
April 14, 2026
175
0

‘വല്ല്യേട്ടൻ ’ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് ,‘കുടുംബശ്രീ ശാരദ’ 7 മണി,‘അകലെ ’ 6.30 ന്

കൊച്ചി: പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ പുതിയ കുടുംബ പരമ്പര ‘വല്ല്യേട്ടൻ ‘ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.ഒരു ജ്യേഷ്ഠ സഹോദരനും നാലു സഹോദരിമാരും തമ്മിലുള്ള ആത്മബന്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വികാര നിർഭരമായ കഥയാണ് ‘വല്ല്യേട്ടൻ ‘. മലയാളം ടെലിവിഷനിൽ ഇത് വരെ കാണാത്തവിധത്തിലുള്ള പ്രത്യേകതകളോടെ ആണ് പുതിയ പരമ്പര എത്തുന്നതെന്ന് സീ കേരളം ടെലിവിഷൻ അധികൃതർ അവകാശപ്പെട്ടു.

കേരളത്തിന്‍റെ തനിമയാർന്ന സാംസ്കാരിക മൂല്യങ്ങളിലും കുടുംബ പാരമ്പര്യത്തിലും അധിഷ്ഠിതമായ ‘വല്ല്യേട്ടൻ’, സീ കേരളത്തിന്‍റെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വൈകാരിക പരമ്പരയായിരിക്കും. നിരുപാധികമായ സ്നേഹം, ത്യാഗം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഈ പരമ്പരയിൽ , തന്‍റെ സഹോദരിമാരുടെ ജീവിതയാത്രയിൽ അവർക്ക് കരുത്തും തണലുമായി നിൽക്കുന്ന ജ്യേഷ്ഠനെയാണ് അവതരിപ്പിക്കുന്നത്.

സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച് സഹോദരിമാരുടെ ക്ഷേമത്തിനായി ജീവിക്കുന്ന ‘വല്ല്യേട്ടൻ’ ആണ് കഥയുടെ കേന്ദ്രബിന്ദു.വല്യേട്ടൻ്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും കരുത്തുറ്റ കഥാപാത്രവുമായ ഡോക്ടർ പാർവ്വതി, കഥയ്ക്ക് കൂടുതൽ വൈകാരികമായ ആഴം നൽകുന്നു. കടമകൾക്കും ത്യാഗങ്ങൾക്കുമിടയിൽ പാർവ്വതിയോടുള്ള വല്യേട്ടന്‍റെ പറയാത്ത പ്രണയം ഈ കുടുംബകഥയ്ക്ക് മനോഹരമായ ഒരു പ്രണയച്ഛായയും നൽകുന്നുണ്ട്.

പൊതു സമൂഹം ഉയർത്തുന്ന പ്രതീക്ഷകൾ, വ്യക്തിപരമായ ആഗ്രഹങ്ങൾ, ബന്ധങ്ങളിലെ സംഘർഷങ്ങൾ എന്നിവയെ അതിജീവിക്കാൻ ശ്രമിക്കുന്ന നാലു സഹോദരിമാരും പല ഘട്ടങ്ങളിലായി വിവിധ വെല്ലുവിളികൾ നേരിടുമ്പോൾ, വല്യേട്ടൻ അവർക്കു പിന്നിൽ ശക്തമായ സാന്നിദ്ധ്യമായി അവർക്ക് പിന്തുണയുമായി നിലകൊള്ളുന്നു. അതേ സമയം, സങ്കീർണ്ണമായ കുടുംബ വ്യവസ്ഥയിൽ വല്ല്യേട്ടനും സ്വന്തം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.

ഗിരി എന്ന വല്ല്യേട്ടനായി ജയകൃഷ്ണൻ വേഷമിടുമ്പോൾ, വീണയാണ് പാർവതിയായി എത്തുന്നത്. രഞ്ജിത മുകുന്ദൻ (രത്ന), ഹണി (രശ്മി ), അലീന സാജൻ (റാണി), വൈഗ (കുഞ്ഞി രഞ്ജിനി) എന്നിവരാണ് വല്യേട്ടന്‍റെ സഹോദരിമാർ ആകുന്നത്.

‘വല്ല്യേട്ടൻ ’ ഏപ്രിൽ 20 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യും. നിലവിൽ ആ സമയത്തു സംപ്രേക്ഷണം ചെയ്തു വരുന്ന ‘കുടുംബശ്രീ ശാരദ’ ഏപ്രിൽ 20 മുതൽ വൈകുന്നേരം 7 മണിയിലേക്ക് മാറും. മറ്റൊരു പരമ്പരയായ ‘അകലെ ’യുടെ സമയം 6.30 ലേക്കാവും.

TagsValyettanZee Keralam
Previous Article

‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് ...

Next Article

‘കഞ്ചാവ് കറിയ’മാരിൽനിന്ന് നിധിൻ രാജിലേക്കെത്തുമ്പോൾ…

Related articles More from author

  • HeadlinesTechnology

    ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം

    January 20, 2026
    By Admin
  • HeadlinesTechnology

     ‘പുതിയ കുഷാക്ക്’ ,ഓട്ടോമോട്ടീവ് എഐ ഏജന്‍റ് ശക്തിപകരുന്ന ആധുനിക വോയ്‌സ് അസിസ്റ്റൻ്റ് സവിശേഷത

    January 21, 2026
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • HeadlinesMovies

    ‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

    December 21, 2025
    By Admin
  • HeadlinesLiteraturePolitics

    ‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്

    March 12, 2026
    By Admin
  • GeneralHeadlines

    ‘കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും’

    March 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions