Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

FoodHeadlines
Home›Food›‘കൃഷി വൈഭവ് 2026’: കാർഷിക മേളയ്ക്ക് മേയ് 15-ന് തലസ്ഥാനത്ത് തുടക്കം

‘കൃഷി വൈഭവ് 2026’: കാർഷിക മേളയ്ക്ക് മേയ് 15-ന് തലസ്ഥാനത്ത് തുടക്കം

By Admin
April 21, 2026
151
0

മേയ് 19 വരെ പുത്തരിക്കണ്ടം ഇ.കെ നായനാർ മെമ്മോറിയൽ പാർക്കിലാണ് മേള

തിരുവനന്തപുരം: കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനും കാർഷിക വിപണനം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ലക്ഷ്യമിട്ട് ‘കൃഷി വൈഭവ് 2026’ കാർഷിക മേളയ്ക്ക് മേയ് 15-ന് തലസ്ഥാനത്ത് തുടക്കമാകുന്നു. സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ അക്ഷന്‍റെ (സിസ്സ) നേതൃത്വത്തിൽ മേയ് 19 വരെ പുത്തരിക്കണ്ടം ഇ.കെ നായനാർ മെമ്മോറിയൽ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ഉൽപാദകർക്ക് നേരിട്ട് വിപണി കണ്ടെത്തുന്നതിനുള്ള അവസരമാണ് കാർഷിക ഉൽപാദക സംഘങ്ങളുടെ നേതൃത്വത്തിലുള്ള ഈ മേളയിലൂടെ ഒരുക്കുന്നത്. ദേശീയ ഡയറി ഡെവലപ്‌മെൻ്റ് ബോർഡ്, നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

വിപുലമായ പ്രദർശനവും വിപണനവും

വെറുമൊരു കാർഷിക പ്രദർശനം എന്നതിലുപരി കർഷകർ, കാർഷിക ഉൽപാദക സംഘങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, യന്ത്രനിർമാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെയും ഉപഭോക്താക്കളെയും ഒരേ കുടക്കീഴിൽ അണിനിരത്തുകയാണ് കൃഷി വൈഭവിന്റെ ലക്ഷ്യം. മൂല്യവർധിത ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആധുനിക കാർഷിക ഉപകരണങ്ങൾ, ഡയറി ടെക്നോളജി, തൈകൾ, വിത്തുകൾ, ഭൂപ്രദേശ സൂചികാ പദവി ലഭിച്ച (ജി.ഐ ടാഗ്) ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിപണനവും മേളയിലുണ്ടാകും. ഇതിന് പുറമെ സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ മാതൃകകൾ, ബാങ്കിങ്-ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ ലഭ്യമാകും.

സെമിനാറുകളും കർഷക കൂട്ടായ്മയും

കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളും ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കും. ബ്രാൻഡിങ്, കയറ്റുമതി സാധ്യതകൾ, മൂല്യവർധന, കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുന്നതിനും മികച്ച കാർഷിക ഉൽപാദക സംഘങ്ങളുടെ മാതൃകകൾ പരിചയപ്പെടുന്നതിനുമുള്ള വേദികളും സജ്ജമാക്കി. ഉൽപന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മായം കലരാത്ത കാർഷിക ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447205913 എന്നീ നമ്പറിലോ cissacbbo@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

TagsAgri FestKrishi Vaibhav 2026
Previous Article

ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാദമി:സൗജന്യ ...

Next Article

അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന ...

Related articles More from author

  • CareerHeadlines

    പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് ജനുവരി 6ന്

    December 23, 2025
    By Admin
  • GeneralHeadlines

    നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

    March 10, 2026
    By Admin
  • GeneralHeadlines

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

    July 22, 2026
    By Admin
  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin
  • HeadlinesPolitics

    ‘ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല കോണ്‍ഗ്രസുകാരുടെ ശിരസ്’:ഡോ.സൌമ്യസരിൻ

    December 4, 2025
    By Admin
  • GeneralHeadlines

    കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions