Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

  • നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

  •  സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

  • വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

HeadlinesMovies
Home›Headlines›ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ ‍ നല്ല നടിമാര്‍

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ ‍ നല്ല നടിമാര്‍

By Admin
April 29, 2026
122
0

ഡൊമിനിക്ക് അരുണ്‍ മികച്ച സംവിധായകന്‍,പ്രിയദര്‍ശന് റൂബി ജൂബിലി അവാര്‍ഡ്

തിരുവനന്തപുരം:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എം.ആര്‍ കെ ജയറാം നിര്‍മ്മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം:ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര). തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. കല്യാണി പ്രിയദര്‍ശന്‍ (ചിത്രം ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന്‍(ചിത്രം രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.
ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
എം.ജി.ശ്രീകുമാറിനു ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന് ചലച്ചിത്ര രത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിനു സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് പ്രിയദര്‍ശന്
തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ് ഇന്ത്യയൊട്ടാകെയെത്തിച്ച അനുഗൃഹീതനായ പ്രിയദര്‍ശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.
ചലച്ചിത്രപ്രതിഭാപുരസ്‌കാരം ടി.ജി.രവി,ഇന്ദ്രന്‍സ്,കൈതപ്രം,കല്ലിയൂര്‍ ശശി,നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക്
നടനും നിര്‍മ്മാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി,നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മറ്റ് അവാര്‍ഡുകള്‍ -മികച്ച കഥ : ജി. ആര്‍. ഇന്ദുഗോപന്‍
മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം:ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാണം വേണു കുന്നപ്പള്ളി), മികച്ച രണ്ടാമത്തെ നടന്‍: പ്രകാശ് വര്‍മ്മ(തുടരും), ദിലീഷ് പോത്തന്‍ (റോന്ത്). മികച്ച രണ്ടാമത്തെ നടി :ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്‌ളക്ഷന്‍ ഓഫ് ട്രൂത്ത്)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ.മനോജ് ഗോവിന്ദന്‍ (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ) മീനാക്ഷി (പ്രൈവറ്റ്).
മികച്ച ബാലതാരം:ധാര്‍മ്മിക് സുധാകരന്‍ (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍(കല്യാണമരം)
മികച്ച കഥ : ജി. ആര്‍. ഇന്ദുഗോപന്‍ (പൊന്മാന്‍)
മികച്ച തിരക്കഥ : രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ).
മികച്ച ഗാനരചയിതാവ് : മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)
മികച്ച സംഗീത സംവിധാനം : ജേക്‌സ് ബിജോയ് (നരിവേട്ട, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച പിന്നണി ഗായകന്‍:നവനീത് ഉണ്ണികൃഷ്ണന്‍ (ഗാനം:വിടപറയാം ചിത്രം: ഹൃദയപൂര്‍വം)
മികച്ച പിന്നണി ഗായിക : സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള ചിത്രം: നരിവേട്ട) ജെ. ആര്‍. ദിവ്യനായര്‍ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്)
മികച്ച ഛായാഗ്രാഹകന്‍ : മുഹമ്മദ് എ (തന്തപ്പേര്)
മികച്ച ചിത്രസന്നിവേശകന്‍ : പ്രവീണ്‍ പ്രഭാകര്‍ (കളങ്കാവല്‍)
മികച്ച ശബ്ദമിശ്രണം: എം.ആര്‍. രാജാകൃഷ്ണന്‍, (എല്‍ 2 എംപുരാന്‍)
മികച്ച കലാസംവിധായകന്‍ : സുനില്‍ ലാവണ്യ (ജഗള)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച വസ്ത്രാലങ്കാരം : മിനിമ ഷാജി (മൂന്നാം നൊമ്പരം)
മികച്ച ജനപ്രിയ ചിത്രം : സര്‍വം മായ (സംവിധാനം: അഖില്‍ സത്യന്‍, നിര്‍മ്മാണം: ഡോ അജയ്യകുമാര്‍, ആര്‍ രാജീവ് മേനോന്‍)
മികച്ച ബാലചിത്രം: ദൈവത്താന്‍കുന്ന് (സംവിധാനം: ജോഷി മാത്യു, നിര്‍മ്മാണം:ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോല്‍, നിര്‍മ്മാണം ബേബി ബാലകൃഷ്ണന്‍)
മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഗ്കി ഗാവ് (സംവിധാനം:സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാണം:എം.എന്‍.സുരേന്ദ്രന്‍)
മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി)
മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം:ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം:അരുണ്‍ ബോസ്, നിര്‍മ്മാണം: സലീം അഹ്‌മ്മദ്), മൂണ്‍വാക്ക് (സംവിധാനം: വിനോദ് എ. കെ, നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം :വര്‍ഷ വാസുദേവ്, നിര്‍മ്മാണം: അഭിജിത്ത് ബാബുജി), കരുതല്‍ (നിര്‍മ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).
മികച്ച പരിസ്ഥിതി ചിത്രം : കല്യാണമരം (സംവിധാനം:രാജേഷ് അമനകര, നിര്‍മ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം ; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിര്‍മ്മാണം: കവിത ശ്രീകാന്ത്)
മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ. സനോജ്, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂര്‍, നിര്‍മ്മാണം: ഷാജു വാലപ്പന്‍)
മികച്ച ബിബ്‌ളിക്കല്‍ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത്,നിര്‍മ്മാണം:ജിജി കര്‍മ്മലേത്ത് (മാത്യു ജോസഫ്)
മികച്ച നവാഗത പ്രതിഭകള്‍:
നടി: റിയ ഷിബു (സര്‍വം മായ), സംവിധാനം : ജിതിന്‍ കെ. ജോസ് (കളങ്കാവല്‍), ശരണ്‍ വേണുഗോപാല്‍ (നാരായണീൻ്റെ മൂന്നാണ്മക്കള്‍),പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദന്‍ (നോബഡി), ഷാജു വാലപ്പന്‍ (നിഴല്‍ വ്യാപാരികള്‍)തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്,നിര്‍മ്മാണം:ആകാശ് ഭാസ്‌കരന്‍)

TagsKerala Film Critics Award
Previous Article

‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ...

Next Article

ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ ...

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും പുച്ഛവും :എം.എ. ഷഹനാസ്

    December 3, 2025
    By Admin
  • Headlines

    കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ 27 മുതൽ 

    November 25, 2025
    By Admin
  • HeadlinesLiterature

    “കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

    February 11, 2026
    By Admin
  • HeadlinesMovies

    ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമർപ്പിച്ചു

    January 4, 2026
    By Admin
  • Headlines

    പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

    November 23, 2025
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍
  • നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം
  •  സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ
  • വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…
  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

Timeline

  • April 30, 2026

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

  • April 30, 2026

    നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

  • April 30, 2026

     സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

  • April 30, 2026

    വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

  • April 29, 2026

    ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions