Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

GeneralHeadlines
Home›General›പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ

പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ

By Admin
May 9, 2026
42
0

സോമനാഥ ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ മഹാപൂജ, കുംഭാഭിഷേകം, ധ്വജാരോഹണം എന്നിവയിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10,11 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. മെയ് 10 ന് രാത്രി അദ്ദേഹം ഗുജറാത്തിലെ ജാംനഗറിലെത്തും. മെയ് 11 ന് രാവിലെ 10.15 ഓടെ സോമനാഥ് ക്ഷേത്രത്തിൽ നടക്കുന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം പ്രധാനമന്ത്രി വഡോദരയിലേക്ക് തിരിക്കും, അവിടെ വൈകുന്നേരം 6 മണിയോടെ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. രണ്ട് അവസരങ്ങളിലും അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.

ഇന്ത്യയുടെ അചഞ്ചലമായ വിശ്വാസത്തിന്‍റെയും നാഗരിക പൈതൃകത്തിന്‍റെയും പ്രതീകവും പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നുമായ പവിത്രമായ സോമനാഥ് ക്ഷേത്രത്തിൽ നടക്കുന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുനർനിർമ്മിച്ച ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് 75 വർഷം തികയുന്നതിനെയാണ് സോമനാഥ് അമൃത് മഹോത്സവം അടയാളപ്പെടുത്തുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ശുഭകരമായ മതസാംസ്കാരിക ചടങ്ങുകളുടെ പരമ്പരയിൽ പങ്കെടുക്കും. അദ്ദേഹം വിശേഷാൽ മഹാപൂജയിൽ പങ്കെടുക്കുകയും തുടർന്ന് പ്രതിഷ്ഠാ ചടങ്ങുകളെ സൂചിപ്പിക്കുന്ന കുംഭാഭിഷേകത്തിലും ക്ഷേത്ര പതാക ഉയർത്തുന്ന ധ്വജാരോഹണ ചടങ്ങിലും പങ്കുചേരുകയും ചെയ്യും.

സോമനാഥിൻ്റെ സമ്പന്നമായ പൈതൃകത്തിന്‍റെയും ആത്മീയ പ്രാധാന്യത്തിന്‍റെയും സ്മരണയ്ക്കായി പ്രധാനമന്ത്രി ഒരു പ്രത്യേക സ്റ്റാമ്പും നാണയവും ചടങ്ങിൽ പ്രകാശനം ചെയ്യും.

വഡോദരയിലെ സർദാർധാം ഹോസ്റ്റൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,000 ആൺകുട്ടികൾക്കും 1,000 പെൺകുട്ടികൾക്കും വേണ്ടിയുള്ള ഹോസ്റ്റൽ സൗകര്യങ്ങളും സെൻട്രൽ ഡൈനിംഗ് ഹാൾ, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സർദാർധാം സമുച്ചയത്തിലെ റിസപ്ഷൻ ഏരിയ, സിവിൽ സൗകര്യങ്ങൾ, ഡൈനിംഗ് ഏരിയ, ഇ-ലൈബ്രറി ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

 

TagsNarendra Modi
Previous Article

അപർണ്ണാ ബാലമുരളി,അത്മീയ നായികമാരായ ചിത്രത്തിലൂടെ ബബിൽ ഖാൻ മലയാളത്തിൽ

Next Article

അഖില കേരള റേഡിയോ നാടകോത്സവം 2026:തുടക്കവും ഒടുക്കവും ഉള്ള ...

Related articles More from author

  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • GeneralHeadlines

    താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

    February 13, 2026
    By Admin
  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • Politics

    പ്രധാനമന്ത്രി ഗുജറാത്തിൽ

    October 30, 2025
    By Admin
  • GeneralHeadlines

     ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

    February 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം
  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്
  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!
  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം
  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Timeline

  • May 11, 2026

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • May 11, 2026

    കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • May 11, 2026

    കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • May 11, 2026

    സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  • May 11, 2026

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions