ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

ഫ്രൈഡേ മിറർ/ ബിബി പി
നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് തോന്നിയ തിരിച്ചടിക്ക് ശേഷം അദേഹം മാധ്യമങ്ങളെ കണ്ടത് മേയ് മാസം ആറാം തീയതിയാണ്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി
അതിന്‍റെ പ്രവർത്തകരടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളെയും കേട്ട് ആവശ്യമായ തിരുത്തൽ വരുത്തി ശക്തമായി തിരിച്ചു വരുമെന്നും അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വി ലയിരുത്തുമെന്നും അദ്ദേഹം അന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പറഞ്ഞതിൽ പലതും തിരുത്തപ്പെടും എന്നു കരുതിയാണ് ഇക്കാര്യം ആരോടും പങ്കുവയ്ക്കാതിരുന്നത്. സംസ്ഥാന കമ്മിറ്റിവരെ കഴിഞ്ഞ സ്ഥിതിക്ക് ആ പത്രസമ്മേളനം സംബന്ധിച്ച ചില കാര്യങ്ങൾ ഒന്ന് പരിശോധിക്കാം
ഇതിനെക്കാൾ എല്ലാം എന്നെ ആകർഷിച്ച പ്രധാനകാര്യം പഴയ ഡ്രിൽമാഷ് നടത്തിയ ഏറ്റു പറച്ചിലാണ്. അതിങ്ങനെയാണ്. ഇക്കാര്യങ്ങളെല്ലാം ചർച്ചചെ യ്യാൻ ബ്രാഞ്ച് വരെയുള്ള പാർട്ടി ഘട കങ്ങൾ ചേരും. പാർട്ടി അംഗങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും ഘടക ങ്ങളിൽ അഭിപ്രായം പറയാം. അവയെല്ലാം കേട്ടശേഷമേ തെരഞ്ഞെടുപ്പ് അവലോകനം തയ്യാറാക്കൂ. മെയ്, ജൂൺ മാസങ്ങളിൽ സംസ്ഥാന സെക്ര ട്ടറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയറ്റും രണ്ട് ദിവസം നീളുന്ന ജില്ലാ കമ്മിറ്റികളും ചേരും. സംസ്ഥാന കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത് എല്ലാ ഏരിയാ കമ്മിറ്റികളും ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോ ക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗ വും ചേരും. സത്യസന്ധമായ വിലയിരു ത്തലുണ്ടാകും.
ഈ വാക്കുകളിൽ ശ്രാദ്ധിക്കേണ്ടത് പാർട്ടി അംഗങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും ഘടകങ്ങളിൽ അഭിപ്രായം പറയാം എന്ന വാചകമാണ്. അപ്പോൾ ബഹുമാന്യനായ സ. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിആയതിന് ശേഷം ആർക്കും അഭിപ്രായം പറയാൻ അദ്ദേഹം അനുമതി നൽകിയിരുന്നില്ല എന്നകാര്യം അദ്ദേഹം അംഗീകരിക്കുകയായിരുന്നു എന്നുവേണം മനസിലാക്കാൻ.

കാരണം സി.പി.എം. ഭരണഘടനയിലെ വകുപ്പ് 21: ൽ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ സംബന്ധിച്ച് പറയുന്നത്
പാര്‍ട്ടയിലാകെ വിവിധഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണ്. പാര്‍ട്ടി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍നിന്ന് ഉത്ഭവിക്കുന്ന ഒഴിവാക്കാനാവാത്ത അവകാശമാണ്. എന്നാല്‍ പാര്‍ട്ടി ഐക്യത്തെയും കര്‍മശക്തിയെയും മരവിപ്പിക്കും വിധം പാര്‍ട്ടി നയങ്ങളെപ്പറ്റി അനന്തമായി ചര്‍ച്ച നടത്തുന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അങ്ങേയറ്റം ദുരുപയോഗപ്പടുത്തലാണ്.
ഇതനുസരിച്ച് വിലയിരുത്തിയാൽ പാർട്ടി സമ്മേളനം തിരഞ്ഞെടുപ്പിൽ കൂടി നൽകിയ സ്ഥാനം ഒഴിവാക്കിയശേഷം വേണം ചർച്ചകൾക്ക് സി.പി.എം എന്ന പാർട്ടി തുടക്കയിടാൻ. ഗോവിന്ദൻ മാത്രം മാറിയാൽ മതിയോ പിണറായിയെ ലേഖകൻ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന് സംശയം ഉയരാം. തികഞ്ഞ പിണറായി പക്ഷപാതിയായി വിലയിരുത്താനും ഇടയുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ന്യായമുണ്ട്. ഇതേ പിണറായി തന്നെ ആയിരുന്നു 2016 ൽ മത്സരിച്ചത് വിജയിച്ച് ഭരിച്ചത്. 2021 ൽ വീണ്ടും വിജയിച്ച് വന്നത് ഈ കാലത്ത് ആ വന്ന മാറ്റം ഗോവിന്ദൻ്റെ വരവും കോടിയേരിയുടെ വിടവാങ്ങലുമായിരുന്നു. മറഡോണയുടെ ഗോൾ ദൈവത്തിൻ്റെ ഗോളാണ് എന്ന ആനുകൂല്യത്തിന് അർഹനാണ് പിണറായി എന്നതാണ് ഇക്കാര്യത്തിൽ എൻ്റെ ന്യായം.
അഖിലേന്ത്യാതോതില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ താഴെ പറയുന്ന അവസരങ്ങളില്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്നതാണ് എന്ന് പറയുന്ന പാർട്ടിയിലാണ് ഭയം മൂലം കാര്യങൾ മിണ്ടാതിരിക്കുന്ന സ്ഥിതി ഉള്ളത് അതുകൊണ്ടുതന്നെ ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പാര്‍ട്ടി നയപ്രശ്നത്തെ ക്കുറിച്ച് അവിടത്തെ സംസ്ഥാന കമ്മിറ്റിക്ക് സ്വയം മുന്‍കൈ എടുത്തോ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളില്‍ മൂന്നില്‍ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യമനുസരിച്ചോ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി ഉള്‍പ്പാര്‍ടി ചര്‍ച്ച സംഘടിപ്പിക്കാവുന്നതാണ് എന്ന പാർട്ടിഭരണഘടന അനുസരിച്ച് എം.പി. ഗോവിന്ദൻ എന്ന സംസ്ഥാന സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലെ വിഷയത്തെക്കുറിച്ച് വേണം സി.പി.എം അണികൾ ചർച്ച നടത്താൻ ഈ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച കേന്ദ്രകമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശത്തോടെ ആണ് നടത്തേണ്ടത്.

ചര്‍ച്ചക്കുള്ള വിഷയങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റി രൂപം കൊടുക്കുന്നതായിരിക്കും. ചര്‍ച്ച നയിക്കുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ചയുടെ സമ്പ്രദായവും നിശ്ചയിക്കുന്നതാണ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച ആരംഭിക്കുമ്പോള്‍ അതിലെ പ്രശ്നങ്ങള്‍ രൂപം കൊടുത്ത് തിട്ടപ്പെടുത്തുകയും ചര്‍ച്ചനടത്തേണ്ട രീതി നിര്‍ണയിക്കുകയും ചെയ്യുന്നത് ആ കമ്മിറ്റിതന്നെ ആയിരിക്കണം. എങ്കിൽ മാത്രമേ സി.പി.എമ്മിന് ജന മനസിലേക്ക് മടങ്ങി വരാൻ കഴിയുകയൊള്ളും
തിരിച്ചടികളിൽ തിരുത്തി, തിരിച്ചുവ ന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇക്കുറി എൽഡിഎഫിന് 37.6 ശത മാനം വോട്ടാണ് ലഭിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 2019ൽ 35.1 ശതമാന വും 2024ൽ 33.35 ശതമാനവും വോട്ടാ ണ് ലഭിച്ചത്.






