ഗസ്റ്റ് ലക്ചറർ,സ്പെഷ്യൽ എജ്യുക്കേറ്റർ,പ്രിൻസിപ്പൽ ,അപ്രൻ്റിസ്,സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കരാർ അടിസ്ഥാനത്തിലാണ് നിയമനം
തിരുവനന്തപുരം :ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ തെരെഞ്ഞെടുക്കുന്നു. മെയ് 23 രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് 2ന് ഇലക്ട്രോണിക്സ്, മെയ് 30 രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 2ന് മാത്തമാറ്റിക്സ്, ജൂൺ 2ന് രാവിലെ 10ന് കൊമേഴ്സ്, ഉച്ചയ്ക്ക് 1ന് മലയാളം, ഉച്ചയ്ക്ക് 2 ന് ഇംഗ്ലീഷ്, ജൂൺ 9 രാവിലെ 10ന് ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് വിഷയങ്ങളിലാണ് അഭിമുഖം. യു.ജി.സി യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി അതാത് ദിവസങ്ങളിൽ ഹാജരാകണം. ഫോൺ: 0471 2234374, 9074614145, 9400275041.
സ്പെഷ്യൽ എജ്യുക്കേറ്റർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്‍റ് സെൻ്ററിൽ സ്പെഷ്യൽ എജ്യുക്കേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ആർട്സ്/സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡും ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുൾപ്പെട്ട അപേക്ഷ ജൂൺ 6 വൈകിട്ട് 3 ന് മുൻപായി സിഡിസിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 9446553540.
അപ്രൻ്റിസ് നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്റർ ബയോമെഡിക്കൽ എൻജിനിയറിങ് ആന്‍റ് സിവിൽ എൻജിനിയറിങ്ങ് അപ്രൻ്റിസുകളുടെ നിയമനത്തിന് മെയ് 29 ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
സൈക്കോളജിസ്റ്റ് അഭിമുഖം
കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി മെൻ്റൽ വെൽ ബീയിംഗ് പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലേക്കും കോളേജിനെ ചുതലപ്പെടുത്തിയിരിക്കുന്ന മറ്റു കോളേജുകളിലേക്കും സൈക്കോളജിസ്റ്റുമാരെ താൽകാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 26 രാവിലെ 11 ന് നടക്കും. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലും ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തി പരിചയം, അധികവിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം.
അതിഥി അധ്യാപക നിയമനം
2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം (ജനറൽ) വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യു ജി സി റെഗുലേഷൻ ആക്ട് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താല്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 26 വൈകിട്ട് 4നകം തപാൽ വഴിയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.
പ്രിൻസിപ്പൽ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നെടുമങ്ങാട് ഐ റ്റി ഡി പ്രോജക്ട് ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി എസ്.ഇ സ്‌കൂളിലേയ്ക്ക് 2026-2027 അദ്ധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് മെയ് 26നകം അപേക്ഷ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. വിലാസം: ഡയറക്ടർ, പട്ടിക വർഗ വികസന വകുപ്പ്, 4 ആം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
അഭിമുഖം നടത്തും
ജീവനി – കോളേജ് മെന്റൽ വെൽബീയിങ് പ്രോഗ്രാമിന്റെ ഭാഗമായി ഗവ. ബ്രെണ്ണൻ കോളേജ് ധർമ്മടം, എസ്. എൻ. കോളേജ് കണ്ണൂർ, എം. ജി. കോളേജ് ഇരിട്ടി, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ് എന്നീ കോളേജുകളിലേക്ക് കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) എന്ന തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 23 രാവിലെ 10.30ന് ഗവ. ബ്രെണ്ണൻ കോളേജിൽ (ധർമ്മടം) വച്ച് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവർത്തി പരിചയം, ക്ലിനിക്കൽ കൗൺസിലിംഗ് മേഖലയിലെ പ്രവർത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ അഭിലഷണീയം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളോടുകൂടി ഹാജരാകണം.






