Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

  • കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍

  • മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

  • വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

  • പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

GeneralHeadlines
Home›General›പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

By Admin
May 20, 2026
76
0

പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധന പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി

തിരുവനന്തപുരം:മില്‍മ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും. ബുധനാഴ്ച ചേര്‍ന്ന ഫെഡറേഷന്‍റെ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.മിൽമ പാൽവില വർധിപ്പിക്കുന്നതോടെ സംസ്ഥാനത്തൊട്ടാകെ എല്ലാ പാലിനും വിലവർധന ബാധകമാകാറാണ് പതിവ്.
മിൽമയുടെ വർധന പ്രകാരം കര്‍ഷകന് മൊത്തം വര്‍ദ്ധനയുടെ 83.75 ശതമാനവും (3 രൂപ 35 പൈസ), പാല്‍ സൊസൈറ്റിക്ക് 6.25 ശതമാനവും (25 പൈസ) ലഭിക്കും.
കടുത്ത വരള്‍ച്ചയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്‍റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലാ യൂണിയനുകള്‍ക്ക് പാല്‍ വില്‍പനയില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി പറഞ്ഞു. ഉത്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവും വരുമാനത്തിലെ കുറവും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി. ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില വര്‍ദ്ധനവ് അത്യന്തം അനിവാര്യമാണ്.
ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികള്‍ കാരണം പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ദ്ധനവ് പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പാലും പാലുത്പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ മുതലായവയുടെ വില 50-75 ശതമാനം വരെ വര്‍ദ്ധിച്ചതിനാല്‍ പാലിന്‍റെ പ്രോസ്സസ്സിംഗ്, പാക്കിംഗ് വിപണന ചെലവുകള്‍ കുത്തനെ ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു.
പാല്‍വില വര്‍ദ്ധന നിലവില്‍ വരുന്നതോടെ ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു. മുന്‍പ് 26 രൂപയായിരുന്ന ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്‍റെ അരലിറ്റര്‍ പാക്കറ്റിന് പുതുക്കിയ വില 28 രൂപയാണ്.

TagsMilma
Previous Article

ഗസ്റ്റ് ലക്ചറർ,സ്പെഷ്യൽ എജ്യുക്കേറ്റർ,പ്രിൻസിപ്പൽ ,അപ്രൻ്റിസ്,സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Next Article

വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് ...

Related articles More from author

  • Headlines

    ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ

    November 25, 2025
    By Admin
  • BusinessHeadlines

    മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന

    April 6, 2026
    By Admin
  • GeneralHeadlines

    മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

    March 5, 2026
    By Admin
  • BusinessHeadlines

    ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

    January 1, 2026
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • AstrologyHeadlines

    🌟 നക്ഷത്രഫലം 2026

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു
  • കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍
  • മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 
  • വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്
  • പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Timeline

  • May 20, 2026

    പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

  • May 20, 2026

    കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍

  • May 20, 2026

    മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

  • May 20, 2026

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

  • May 20, 2026

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions