Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

HeadlinesMovies
Home›Headlines›അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

By Admin
May 22, 2026
144
0

ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം, ‘തുടരും’മറികടന്ന് ‘ദൃശ്യം 3’
തിരുവനന്തപുരം:അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ നേടി,സ്വന്തം പേരിലുള്ള റെക്കോർഡുകൾ തിരുത്തി കുറിക്കുന്ന പതിവ് ‘ദൃശ്യം3’ലൂടെയും ആവർത്തിച്ച് മോഹൻലാൽ. മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസായ ‘ദൃശ്യം3’മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമാവാനുള്ള സാധ്യത ആരാധകർ തള്ളുന്നില്ല.0.35 കോടി രൂപയുടെ ആദ്യ കളക്ഷൻ വിവരം നായകനടൻതന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
‘ദൃശ്യം’ മൂന്നാം ഭാ​ഗമായതിനാൽ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്ന റെക്കോര്‍ഡും ‘ദൃശ്യം 3’ സ്വന്തമാക്കി. മോഹന്‍ലാലിന്‍റെ തന്നെ ‘തുടരും’ എന്ന ചിത്രത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ഇത്.


‘തുടരും’ റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ‘ദൃശ്യം 3’ അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ആദ്യദിനം വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്തും മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ. ‘എമ്പുരാന്‍’ ആണ് അത്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.
കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ‘ദൃശ്യം 3’യ്ക്ക് റിലീത്തിൽസിംഗ് ദി നടന്നു എന്ന് ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു. വാരാന്ത്യം കൂടി ആയതിനാൽ മികച്ചൊരു സംഖ്യയിലേക്ക് തന്നെ വരും ദിവസങ്ങളിൽ ‘ദൃ‍ശ്യം 3’ എത്തും. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്.
മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ സിനിമയാണ് ‘ദൃശ്യം’.
സാമ്പത്തികമായും അല്ലാതെയും ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലും മോഹന്‍ലാലിൻ്റെ കരിയറിലുമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ജോര്‍ജുകുട്ടി എന്ന കഥാപാത്രം ഇന്ന് മറ്റൊരു മോഹന്‍ലാല്‍ കഥാപാത്രമല്ല. സിനിമയേക്കാളും ഉയരത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് ജോര്‍ജുകുട്ടി.
കേരളത്തില്‍ 11 ദിവസം മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി ആശിര്‍വാദ് സിനിമാസ് പുതിയ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. ഇതിനുതന്നെ വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രം മോശമല്ലെന്ന് അഭിപ്രായം ഉയര്‍ന്നതോടെ ബുക്ക് മൈ ഷോയിലും മറ്റും ടിക്കറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. ഒരു ഘട്ടത്തില്‍ അത് മണിക്കൂറില്‍ 41,000 ലേക്ക് വരെ ഉയര്‍ന്നു.

സംവിധായകൻ ജിത്തുജോസഫിനും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനും ഒപ്പം ദൃശ്യം 3 നായകൻ മോഹൻലാൽ

ചിത്രത്തിന്‍റെ വിപണിമൂല്യം മനസിലാക്കി ബോളിവുഡ് നിര്‍മ്മാണ കമ്പനികളായ പെന്‍ സ്റ്റുഡിയോസ്, ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ‘ദൃശ്യം 3’ ല്‍ ആശിര്‍വാദ് സിനിമാസിനൊപ്പം കൈ കോര്‍ത്തിരുന്നു. മികച്ച അന്തര്‍ദേശീയ റിലീസ് ലഭിക്കാന്‍ ഇത് ഇടയാക്കി. 67 രാജ്യങ്ങളിലാണ് ചിത്രം ആദ്യദിനം റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തി. സ്വാഭാവികമായും വലിയ ടിക്കറ്റ് പ്രഷറും വന്നു. ഇത് മനസിലാക്കി കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ നടത്തി.
ആദ്യദിനം 68.20 കോടി നേടിയ ‘എമ്പുരാന്‍ ‘ കഴിഞ്ഞാല്‍ മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപണിംഗ് ‘ദൃശ്യം 3 ‘ നേടി എന്നത് ഉറപ്പിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ‘പേട്രിയറ്റ് ‘ ആദ്യ ദിനം നേടിയത് 28.05 കോടി ആയിരുന്നു.
മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തി. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം 3 ‘ ൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, കലാഭവൻ ഷാജോൺ,ഗെ ബി ഗണേഷ് കുമാർ,ഇർഷാദ്,ആശ ശരത്, മുരളി ഗോപി,ശാന്തിപ്രിയ,ശിവ ഹരിഹരൻ, വീണ നന്ദകുമാർ, എന്നിവർ പ്രധാന കഥാപത്രങ്ങളാവുന്നു.

TagsDrusyam 3JeethuJosephMohanlal
Previous Article

‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ...

Next Article

റോസ്ഗർ മേള :23 ന് കൈമാറുന്നത് 51,000 ത്തിലധികം ...

Related articles More from author

  • HeadlinesMovies

    മോഹൻലാലിൻ്റെയും അമൽ നീരദിൻ്റെയും ചിത്രങ്ങൾ ബോക്‌സോഫീസിൽ നേർക്കുനേർ

    March 12, 2026
    By Admin
  • HeadlinesMovies

    വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

    December 20, 2025
    By Admin
  • Movies

    ‘തുടരും’ഗോവ മേളയിൽ

    November 6, 2025
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • GeneralHeadlines

    ‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’

    December 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ
  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ
  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്
  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Timeline

  • July 7, 2026

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • July 7, 2026

    രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • July 7, 2026

    കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • July 7, 2026

    വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • July 6, 2026

    ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions