Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

GeneralHeadlines
Home›General›ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

By Admin
May 23, 2026
148
0

‘തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യു.ഡി.എഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ്‌ ആരോപണം ശരിവെക്കുന്നു’

തിരുവനന്തപുരം:ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ .മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദ്യത്തിനുത്തരമായി പറഞ്ഞു.

തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യു.ഡി.എഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബി.ജെ.പി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബി.ജെ.പിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എ.ഐ.സി.സി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണമെന്ന സിപിഎം ആവശ്യപ്പെട്ടു.

എസ്‌.ആറിന്‍റെ പേരില്‍ ദശലക്ഷക്കണക്കിന്‌ വോട്ടാണ്‌ കേരളത്തില്‍ ഇല്ലാതാക്കിയത്‌. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട്‌ ഡിലീറ്റ്‌ ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന്‌ തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ആരെയും അറിയിക്കാതെ പേര്‌ ചേര്‍ക്കുന്നത്‌ അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യു.ഡി.എഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ കത്തില്‍ ബി.ജെ.പി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്‌. പാലക്കാട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ്‌ മിഷ്യനില്‍ പ്രിൻ്റ് ചെയ്‌തുവെന്ന പരാതികളുമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ്‌ നടന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ്‌ ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്‌ട്രോങ്‌ റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ്‌ ഈ നിയമനത്തോടെ ബലപ്പെടുന്നതെന്ന് സിപിഎം ആരോപിച്ചു.

ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനെ ചീഫ്‌ സെക്രട്ടറിയായും, എസ്‌.ഐ.ആറിന്‌ നേതൃത്വം നല്‍കിയ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സി.പി.ഐ (എം) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക്‌ വിജയിച്ച സര്‍ക്കാരിന്‌ കീഴില്‍ ഉന്നതപദവി നല്‍കുന്നതിന്‌ കൂള്‍ ഓഫ്‌ ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന്‌ വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നിഷ്‌പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സിപിഎം രേഖപ്പെടുത്തി.

രത്തന്‍ ഖേല്‍ക്കറുടെ നിയമനം സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
: ‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് സര്‍ക്കാരിൻ്റെ അധികാരമാണ്. അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.’

TagsCPI(M)Ramesh ChennithalaRatan U KhelkarV D Satheesan
Previous Article

ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം മേയ് ...

Next Article

ബക്രീദിന് രണ്ട് ദിവസം അവധി,27, 28 തീയതികളിൽ

Related articles More from author

  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin
  • HeadlinesPolitics

    അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

    May 14, 2026
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍
  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം
  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്
  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Timeline

  • August 23, 2026

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • August 23, 2026

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • August 22, 2026

    ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • August 22, 2026

    ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • August 22, 2026

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions