Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

GeneralHeadlines
Home›General›എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ  ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

By Admin
June 1, 2026
239
0

മുൻ മന്ത്രി നടത്തിയ അദാലത്തിലൂടെ അനുവദിച്ച  15 കോടി രൂപ അധിക ചെലവ് വരുന്ന 85 അധ്യാപക തസ്തികകൾ അടിയന്തരമായി റദ്ദാക്കണമെന്ന് നിവേദനം

തിരുവനന്തപുരം:നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും  ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട്  എസ്. എൻ. ട്രസ്റ്റിന്  കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതി
ലൂടെ സംസ്ഥാന ഖജനാവിന്  15 കോടി രൂപയുടെ അധിക ചെലവ് വരുമെന്നും  എസ് എസ് ട്രസ്റ്റിന് മാത്രമായി ചട്ട വിരുദ്ധമായി അനുവദിച്ച  തസ്തികകൾ റദ്ദാക്കണമെന്നും കോൺഗ്രസ് നേതാവ് ആർ.എസ് ശശികുമാർ അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം.

കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുൻപുള്ള അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ . എന്നാൽ എസ്. എൻ.  ട്രസ്റ്റിന്  കീഴിലുള്ള കോളേജുകൾക്ക് മാത്രമായി
85 തസ്തികകൾ 2022 വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കി  അനുവദിക്കുകയായിരുന്നുവെന്നാണ് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.

ഉന്നത വിദ്യാഭ്യാസ മുൻ മന്ത്രി നേരിട്ട് അദാലത്ത് നടത്തിയാണ് എസ്. എൻ. കോളേജുകൾക്ക് മാത്രമായി നിയമവിരുദ്ധമായി തസ്‌തികകൾ സൃഷ്‌ടിക്കുവാൻ അനുമതി നൽകിയത്.

2022 നു  ശേഷം സംസ്ഥാനത്തെ കോളേജുകളിലെ വിവിധ കോഴ്സുകൾക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. പല കോളേജുകളിലും പല കോഴ്സുകളിലും മതിയായ വിദ്യാർത്ഥികൾ പോലും ഇല്ലാത്ത അവസ്ഥയാണ്. എസ്.എൻ ട്രസ്റ്റിന്‍റെ കീഴിലുള്ള ചില കോളേജുകളിലും വിദ്യാർത്ഥികളുടെ എണ്ണം  ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.  ചില വിഷയങ്ങളിൽ  അഞ്ചിന് താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ വിദ്യാർത്ഥികളുടെ എണ്ണം പരിശോധിക്കാതെയും സാധാരണ നടപടിക്രമങ്ങൾ പാലിക്കാതെയും മുൻ എൽഡിഎഫ് സർക്കാർ പ്രത്യേക പരിഗണന നൽകി എസ്.എൻ മാനേജ്മെന്റിന് മാത്രമായി 85 അധിക അധ്യാപക തസ്തികകൾ അനുവദിച്ചത് ഗൗരവമായ ക്രമക്കേടാണെന്ന് കമ്മിറ്റി ആരോപിച്ചു.

വിദ്യാർത്ഥികളുടെ എണ്ണകുറവുമൂലം സർക്കാർ കോളേജുകളിൽ പുതിയ അധ്യാപക തസ്തികകൾ അനുവദിക്കാതെ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ നിയമനം കാത്തിരിക്കുമ്പോഴാണ് ഒരു സ്വകാര്യ മാനേജ്മെന്‍റിന് മാത്രമായി ചട്ടവിരുദ്ധമായി വലിയ ആനുകൂല്യം നൽകപ്പെട്ടതെന്നും കമ്മിറ്റി വിമർശിച്ചു.

ഈ തീരുമാനം മൂലം സംസ്ഥാന ഖജനാവിന് പ്രതിവർഷം ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് . പൊതുജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും മുൻ എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും  ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം  നൽകി.

TagsS N Trust
Previous Article

‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും ...

Next Article

‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ...

Related articles More from author

  • GeneralHeadlines

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

    October 5, 2026
    By Admin
  • HeadlinesMovies

    ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘കുതിപ്പ് തുടരുന്നു,3 ദിവസം 36.70 കോടി

    August 24, 2026
    By Admin
  • HeadlinesHealth

    കേരളത്തിൽ പ്രതിവർഷം ആവശ്യം വരുന്നത് 6 മുതൽ 7 ലക്ഷം യൂണിറ്റ് രക്തം,രക്തദാതാ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ ജൂൺ 11ന് നിർവഹിക്കും

    June 10, 2026
    By Admin
  • GeneralHeadlines

    തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

    June 17, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍, 1,050 കോടി രൂപ അനുവദിച്ചു

    February 16, 2026
    By Admin
  • GeneralHeadlines

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

    September 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും
  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ
  • ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Timeline

  • October 18, 2026

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 18, 2026

    ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • October 18, 2026

    മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • October 18, 2026

    “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

  • October 17, 2026

    ‘ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് അധ്യക്ഷനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions