ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

ഐ എസ് ആർ ഒ യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ(എച്ച് എസ് എഫ് സി ) മേധാവിയായി മലയാളിയായി എസ് ആർ ബിജു
ന്യൂഡൽഹി: ഐ എസ് ആർ ഒ യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ(എച്ച് എസ് എഫ് സി ) മേധാവിയായി മലയാളിയായി എസ് ആർ ബിജുവിനെ നിയമിച്ചു. ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇദ്ദേഹത്തിൻ്റെയാണ്. ഗഗൻയാന്‍റെ ആദ്യ ആളില്ലാ ദൗത്യത്തിന് എസ് ആർ ബിജു നേതൃത്വം നൽകും. പി എസ് എൽ വിയുടെ നിർണായക ദൌത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ് എസ് ആർ ബിജു.
യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിനും പുതിയ മേധാവിയായി. എം ശങ്കരൻ വിരമിക്കുന്ന ഒഴിവിൽ ഡി കെ സിങ് യു ആർ എസ് സി തലവനാകും. നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയാണ് ഡി കെ സിങ്. ആഗസ്റ്റ് 31ന് ഡി കെ സിങ് ചുമതലയേറ്റെടുക്കും.
യു ആർ എസ്‍ സിയിലും കൂടുതൽ മാറ്റങ്ങളുണ്ട്. ആർ ആൻഡ് ഡി വിഭാഗം ഡയറക്ടറായി എസ് സുധാകറിനെ നിയമിച്ചു. പ്രൊജക്ട്സ് വിഭാഗം ഡയറക്ടറായി ജസ്‍വീന്ദർ സിങ് ഖൊറാൽ വരും. ഈ രണ്ട് പദവികളും പുതുതായി സൃഷ്ടിച്ചവയാണ്.
ഗഗൻയാന്റെ ആദ്യത്തെ ആളില്ലാ പരീക്ഷണ ദൗത്യംഅടുത്ത നാല് മാസത്തിനുള്ളിൽ (2026 അവസാനത്തോടെ) വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ എസ് ആർ ബിജുവിന് ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്.






