Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlines
Home›General›ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

By Admin
June 12, 2026
207
0

സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നതെന്ന് കെ.എൻ ബാലഗോപാൽ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്‍റ്മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
തീരുമാനം മുഖ്യമന്ത്രി വി ഡി സതീശൻ്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് കേസില്‍ സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല.

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്‍റെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിൽ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തശരിയാണെങ്കിൽ സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നതെന്ന് സിപിഎം നിയമസഭാ കക്ഷി ഉപനേതാവും മുൻ മന്ത്രിയുമായ കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമവുമാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി രാജീവ് പറഞ്ഞു. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോൾ ചെയ്തതെന്നും യുഡിഎഫ് നടപടിയിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം.പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണ്. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.അവർക്ക് വേണ്ടിയാണോ ഈ നിയമനം.സ‌‍ർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് നിയമ വ്യവസ്ഥയിൽ കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണെന്നും രാജീവ് പറഞ്ഞു.

ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ ആരോപിച്ചു. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിൻ്റെ നിയമനമെന്നും വാസവൻ പറഞ്ഞു.

TagsSpecial Govt Pleader
Previous Article

കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ...

Next Article

56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും ...

Related articles More from author

  • GeneralHeadlines

    സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

    June 3, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

    January 27, 2026
    By Admin
  • General

    6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം

    November 9, 2025
    By Admin
  • HeadlinesMovies

    ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

    August 7, 2026
    By Admin
  • GeneralHeadlines

    പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ

    May 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions