Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

GeneralHeadlinesLiterature
Home›General› പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

 പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

By Admin
October 26, 2026
62
0
ഭരണഭാഷാ വാരാഘോഷം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
 തിരുവനന്തപുരം:അങ്ങനെ ഇത്തവണയും പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ വഹ മലയാളം വാരാചരണമുണ്ട്.അതിനായി സർക്കുലറും ഇറങ്ങിക്കഴിഞ്ഞു.ഭരണഭാഷാസമ്മേളനം, ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ ഇത്തവണയും കെങ്കേമമായി തുടരും.
കേരളപ്പിറവിയുടെ 70-ാം വാർഷിക വേളയിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷം സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു.
നവംബർ 1-ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ ഓഫീസ് മേധാവിയുടെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനവും ഭരണഭാഷാപ്രതിജ്ഞ ചൊല്ലലും സംഘടിപ്പിക്കണം.
ഭരണഭാഷാപ്രതിജ്ഞ:
“മലയാളം എന്‍റെ ഭാഷയാണ്. മലയാളത്തിന്‍റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും”.
വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ചൊല്ലേണ്ട പ്രതിജ്ഞ:
‘മലയാളമാണ് എന്‍റെ ഭാഷ
എന്‍റെ ഭാഷ എന്‍റെ വീടാണ്.
എന്‍റെ ആകാശമാണ്.
ഞാൻകാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നംകാണുന്നത്
എന്‍റെ ഭാഷയിലാണ്.
എന്‍റെ ഭാഷ ഞാൻതന്നെയാണ്.’
‘മലയാളം പള്ളിക്കൂടം’ കുട്ടികൾക്കായി 2015-ലാണ് എം.ടി. വാസുദേവൻ നായർ ഇത് എഴുതി നൽകിയത്.2018 ഫെബ്രുവരിയിൽ കേരള സർക്കാർ ഈ വരികളെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മാതൃഭാഷാ പ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവിറക്കി.
വാരാഘോഷക്കാലത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ‘ഭരണഭാഷ – മാതൃഭാഷ’ എന്ന ബാനറുകൾ പ്രദർശിപ്പിക്കണം.   ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും സഹായിക്കുന്ന പരിശീലനക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, ഭരണഭാഷാപുരസ്‌കാരം ലഭിച്ചവർക്കുള്ള അനുമോദനം എന്നിവ സംഘടിപ്പിക്കണം.   ഓഫീസുകളിൽ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയ്ക്ക് സമാനമായ മലയാളപദങ്ങളും എഴുതി പ്രദർശിപ്പിക്കണം.
 സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് വകുപ്പുമേധാവികളും, ജില്ലാതല റിപ്പോർട്ടുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരും നവംബർ 30-നകം ഔദ്യോഗികഭാഷാവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കണം.
TagsMalayalam Week Celebration
Previous Article

കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Related articles More from author

  • BusinessHeadlines

    ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

    May 21, 2026
    By Admin
  • GeneralHeadlines

    പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

    July 29, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • GeneralHeadlines

    നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

    August 4, 2026
    By Admin
  • GeneralHeadlines

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

    June 12, 2026
    By Admin
  • GeneralHeadlines

    അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

    June 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്
  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Timeline

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • October 26, 2026

    എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • October 26, 2026

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions