എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന് ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കുമെന്ന് എയര്‍ടെല്‍
തിരുവനന്തപുരം: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യുട്യൂബ് പ്രീമിയം നല്‍കുന്നതിനായി എയര്‍ടെല്‍ യുട്യൂബുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഇല്ലാതെ യുട്യൂബിലെ വീഡിയോകള്‍ കാണാം. അതിനൊപ്പം ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന് ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കും. എയര്‍ടെല്ലിന്റെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാര്‍, സീ 5 പ്രീമിയം, സോണിലിവ് എന്നിവ കൂടാതെ 18+ മറ്റ് ഒ ടി ടി പ്ലേറ്റ്ഫോമുകള്‍ ലഭിക്കുന്നുണ്ട്. 200 രൂപയുടെ ഒ ടി ടി ടോപ്അപ്പിലൂടെ ഈ പ്ലാറ്റ്ഫോമുകളും യൂട്യൂബ് പ്രീമിയവും ഒപ്പം 30 ജി ബി അധിക ഡാറ്റായും ലഭിക്കും.
യൂട്യൂബ് പ്രീമിയം കൂടി ചേര്‍ക്കുന്നതോടെ, ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ലഭിക്കും. നിലവിലെ പ്രീ പെയ്ഡ് പ്ലാനുകളിലും ഈ ടോപ് അപ്പ് ലഭ്യമാണ്. ഈ ടോപ് അപ്പ് വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലെ റിവാര്‍ഡ്സ് & ഒ ടി ടി കള്‍ എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോള്‍ വീണ്ടും ടോപ് അപ്പ് ചെയ്തു യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം.





