Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ

  • ‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…

  • കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

  • മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ

  • ‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

GeneralHeadlines
Home›General›‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…

‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…

By Admin
June 19, 2026
34
0

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കാൻ ‘സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍’

തിരുവനന്തപുരം:കേരളത്തിൻ്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’യെന്ന് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ.
കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മള്‍ മാറ്റും. ഇതേത്തുടര്‍ന്നുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ‘സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍’ സൃഷ്ടിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി) നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഒരു ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ രൂപീകരിക്കും.
പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം ഉറപ്പാക്കും.
ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ‘വണ്‍ കേരള കരുതല്‍ മിഷന്‍’ സ്ഥാപിക്കും.
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ”ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍” ആരംഭിക്കും.
ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും ‘കേരള നോളജ് വാലി (സ്ഥാപിക്കും.
ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി ”വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും”ആരംഭിക്കും. ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി സ്ഥാപിച്ച് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കി മാറ്റും.കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസര്‍ച്ച് സംവിധാനങ്ങളും നൂതന ആശയങ്ങളും IIT മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ വിപുലീകരിക്കും.
വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.
ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീന്‍ അമോണിയ, ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സമര്‍പ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികള്‍ക്കുള്ള സുഗമമായ നടപടിക്രമങ്ങള്‍, പദ്ധതി വേഗവും വിജയവും നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ നടപ്പാക്കും. ലോക നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം മലബാറില്‍ നിര്‍മ്മിക്കും.
സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നിവയുടെ ബ്രാന്‍ഡിംഗും ഉറപ്പാക്കാന്‍ ‘ബ്രാന്‍ഡ് കേരളം’ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

TagsKerala Budget 2026
Previous Article

കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ...

Next Article

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, ...

Related articles More from author

  • GeneralHeadlines

    കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

    June 19, 2026
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin
  • GeneralHeadlines

    തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ

    June 19, 2026
    By Admin
  • GeneralHeadlines

    ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്

    January 29, 2026
    By Admin
  • HeadlinesTravel

    എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

    March 17, 2026
    By Admin
  • GeneralHeadlines

    ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

    May 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ
  • ‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…
  • കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ
  • മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ
  • ‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

Timeline

  • June 19, 2026

    തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ

  • June 19, 2026

    ‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…

  • June 19, 2026

    കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

  • June 18, 2026

    മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ

  • June 18, 2026

    ‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions