Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

By Admin
June 28, 2026
212
0

രാജഗോപാലിൻ്റെ അനുഭവം ഒരു വാർത്താ മാധ്യമത്തിനും വാർത്തയായില്ല!

കൊൽക്കത്ത:സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ താൻ പത്രാധിപരായ’ ദ് ടെലഗ്രാഫ്’ പത്രത്തിൽ പ്രതിബിംബിപ്പിക്കാൻ ധൈര്യപ്പെട്ട ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു. ഇതിനോടകം വിവാദമായ ബംഗാളിലെ പ്രത്യേക തീവ്ര വോട്ടർപരിശോധനയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പേരും വെട്ടി. വോട്ടർ പട്ടികയിൽ പേരില്ല എന്ന ന്യായം പറഞ്ഞ് പാസ്പോർട് പുതുക്കാനുള്ള അദ്ദേഹത്തിൻ്റെ അപേക്ഷയും തള്ളി.ബയോമെട്രിക് പരിശോധന കഴിഞ്ഞ് നാല് മാസത്തോളമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ ആണ് പാസ്പോർട്ട് പുതുക്കാനാകാത്തത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ കാലിഫോണിയയിൽ ഏപ്രിലിൽ നടന്ന തൻ്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
വോട്ടർ ലിസ്റ്റിൽ തൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന രാജഗോപാൽ കൊൽകത്തയിൽ പോയി താമസിച്ച് മാസങ്ങളായി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
2002 ലെ വോട്ടർ പട്ടികയിൽ അച്ഛൻ്റെ പേര് ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ അപേക്ഷ തള്ളിയത്. ഇപ്പോൾ ട്രിബൂണലിൻ്റെ മുന്നിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്.. മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനും ആയിരുന്നു പരേതനായ പ്രൊഫ. രാമദാസിൻ്റെ മകനാണ് ഇദ്ദേഹം. അമ്മയും കോളജ് അധ്യാപികയായിരുന്നു.അഛനും അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള യത്നത്തിൽ ആണ് അദ്ദേഹം!
രാജഗോപാലിൻ്റെ അനുഭവം ഒരു വാർത്താ മാധ്യമത്തിനും ഇതേവരെ വാർതയായില്ല!
പത്രാധിപരായിരുന്ന അദ്ദേഹം നേരിടുന്ന പ്രതികാര നടപടിയെപ്പറ്റി രാജ്യത്തെ പത്രാധിൻമാരുടെ സംഘടനയായ ‘എഡിറ്റേഴ്സ് ഗിൽഡ്’ അറിഞ്ഞ മട്ടില്ല! അദ്ദേഹം സേവിച്ച ‘ടെലഗ്രാഫ്’ മുതലാളി കൂടി അംഗമായ ഐഎൻഎസും മൗനം. പത്രപ്രവർതകരുടെ സംഘടനകൾ ഇതൊന്നും ‘കാണുന്നേ’യില്ല!

എം ജി രാധാകൃഷ്ണൻ

പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതിയത് വായിക്കാം:
‘ഒരു പത്രാധിപരുടെ ദുരിതം’
ഇക്കാലത്തെ ഇന്ത്യൻ മാധ്യമ രംഗത്ത് ഏറ്റവും ധീരനും സമർത്ഥനും ആയ പത്രാധിപർമാരിൽ മുമ്പനാണ് മലയാളിയായ ആർ രാജഗോപാൽ. കൽകത്തയിൽ നിന്ന് ഇറങ്ങുന്ന പ്രശസ്തമായ ദ് ടെലഗ്രാഫ് പത്രത്തിൻ്റെ പത്രാധിപരും എൻ്റെ ദീഘകാല സുഹൃത്തും കുറച്ചുകാലം സഹപ്രവർത്തകനും ആയിരുന്ന രാജഗോപാൽ കുറേ മാസങ്ങളായി ഒരു കടുത്ത യുദ്ധത്തിലാണ്. പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ പ്രത്യേക തീവ്ര പരിശോധന (SIR)യുടെ ഭാഗമായി വോട്ടർ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത 27 ലക്ഷം പേരിൽ ഈ പ്രശസ്തനായ പത്രാധിപരും ഉണ്ട്. ഇതിനാൽ രാജയ്ക്ക് ഇക്കുറി വോട്ട് ചെയ്യാനായില്ല. തൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്ന് കൽകത്തയിൽ പോയി താമസിച്ച് മാസങ്ങളായി ഇത്രയും പ്രമുഖനായ ഒരു പത്രാധിപർ ഭഗീരഥ ശ്രമം നടത്തിയിട്ടും ഒരു ഫലവുമില്ല. 2002 ലെ വോട്ടർ പട്ടികയിൽ തൻ്റെ അച്ഛൻ്റെ പേരും ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ രാജയുടെ അപേക്ഷ പരിഗണി ക്കാതിരിക്കുന്നത്. പകരം തൻ്റെ വിവിധ രേഖകൾ രാജ സമർപ്പിച്ചിട്ടും ഫലം ഉണ്ടായില്ല. ഇപ്പോൾ ട്രിബൂണലിൻ്റെ മുന്നിൽ ആണ് രാജയുടെ അപ്പീൽ.
പ്രശസ്ത ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനും മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനും ഒക്കെയായിരുന്നു രാജയുടെ പരേതനായ അച്ഛൻ പ്രൊഫ. രാമദാസ്. എന്നും കൃത്യമായി വോട്ടവകാശം വിനിയോഗിച്ചിരുന്ന തൻ്റെ അഛൻ്റെ പേര് എന്തുകൊണ്ട് 2002 ലെ പട്ടികയിൽ നിന്നും അപ്രത്യക്ഷനായി എന്ന് രാജയ്ക് മനസിലാകുന്നില്ല. ഇപ്പോൾ തൻ്റെ അഛനും കോളേജ് അധ്യാപികയായ അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള യത്നത്തിൽ ആണ് രാജ.
വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനാൽ രാജ മറ്റൊരു പ്രതിസന്ധിയാലും ആയി. ഇക്കാരണം ചൂണ്ടിക്കാട്ടി പാസ്പോർട്ട് പുതുക്കിക്കിട്ടാനുള്ള പോലീസ് അനുമതി നിഷേധിക്കപ്പെടുകയാണ്. ബയോമെട്രിക് പരിശോധന കഴിഞ്ഞ് നൂറ് ദിവസമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കൽ പൂർത്തിയാകുന്നില്ല. അതുകൊണ്ട് കാലിഫോണിയയിൽ ഏപ്രിലിൽ നടന്ന തൻ്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും രാജയ്ക്ക് കഴിഞ്ഞില്ല.
ആദ്യ വർഷം ഇന്ത്യയിൽ ആറ് കോടി പേരാണ് ഇതിനകം സമ്മതിദായക പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. പത്ത് വർഷം കൽകത്തയിൽ സ്ഥിരതാമസമായി പ്രമുഖ പത്രത്തിൻ്റെ അധിപൻ ആയിരുന്ന ഒരാൾക്കും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാർക്ക് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ എന്തെങ്കിലും രക്ഷയുണ്ടോ? രാജഗോപാൽ നയിച്ച പത്രം BJP യോട് സ്വീകരിച്ച നിശിതമായ വിമർശനങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിച്ചാൽ തെറ്റുണ്ടോ?

TagsR RajagopalSIRThe Telegraph
Previous Article

‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ ...

Next Article

ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന ...

Related articles More from author

  • GeneralHeadlines

    തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

    December 24, 2025
    By Admin
  • GeneralPolitics

    ‘എസ് ഐ ആര്‍ നടപ്പാക്കുന്നത് കേരളം നിയമപരമായി ചോദ്യം ചെയ്യും’

    November 5, 2025
    By Admin
  • HeadlinesPolitics

    എസ്ഐആർ വീഴ്ച : രത്തൻ യു.കേൽക്കർക്കെതിരെ രാജാജി മാത്യു തോമസ്

    December 21, 2025
    By Admin
  • Headlines

    പെൻഷൻകാർക്ക് 70 രൂപയ്ക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുമായി തപാൽ വകുപ്പ്

    November 19, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • HeadlinesHealth

    കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു

    January 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions