Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlines
Home›General›ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന പ്രത്യേക ആൽഫാന്യൂമെറിക് കോഡ്,ഓരോ റോഡും ഡിജിപിൻ സംവിധാനവുമായി ബന്ധിപ്പിക്കും,ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനം

ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന പ്രത്യേക ആൽഫാന്യൂമെറിക് കോഡ്,ഓരോ റോഡും ഡിജിപിൻ സംവിധാനവുമായി ബന്ധിപ്പിക്കും,ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനം

By Admin
June 29, 2026
165
0

QR കോഡ് സ്കാൻ ചെയ്താൽ റോഡിന്‍റെ വിവരങ്ങൾ, പരിപാലന ചരിത്രം, നാവിഗേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാകും

ന്യൂഡൽഹി :രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പാക്കാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഒരുങ്ങുന്നു. പദ്ധതിയുടെ അന്തിമരൂപം നിശ്ചയിക്കുന്നതിന് മുമ്പ് ജനങ്ങളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവിധ പങ്കാളികളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും മന്ത്രാലയം ക്ഷണിച്ചു.
ജൂലൈ 14 വരെ ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും https://www.mygov.in/group-issue/public-consultation-document-intra-village-coding-and-their-grading-system?page=0 എന്ന വെബ്സൈറ്റ് വഴിയോ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകൾ വഴിയോ സമർപ്പിക്കാം. നിർദേശം നൽകുന്നവർ പേര്, ഗ്രാമം/ജില്ല, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം.
നിലവിൽ ഗ്രാമങ്ങളിലെ ഉൾറോഡുകൾക്ക് ഏകീകൃത രേഖകളോ ഡിജിറ്റൽ മാപ്പിംഗോ ഇല്ലാത്തതിനാൽ ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ്, തപാൽ, കൊറിയർ സേവനങ്ങൾ എന്നിവയ്ക്ക് കൃത്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിവിധ ​ഗവൺമെൻ്റ് പദ്ധതികളുടെ നടപ്പാക്കലും റോഡ് പരിപാലനവും ഇതുമൂലം കാര്യക്ഷമമാകുന്നില്ല. പുതിയ സംവിധാനം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ സംവിധാനത്തിൽ ഗ്രാമത്തിലെ റോഡുകളെ മെയിൻ റോഡ്, ക്രോസ് റോഡ്,അദർ റോഡ്/കണക്റ്റഡ് റോഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന പ്രത്യേക ആൽഫാന്യൂമെറിക് കോഡ് നൽകും. ഓരോ റോഡും ഡിജിപിൻ (DIGIPIN) സംവിധാനവുമായി ബന്ധിപ്പിക്കും. റോഡുകളുടെ വിവരങ്ങൾ ഗ്രാം മഞ്ചിത്ര പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. റോഡ് ബോർഡുകളിൽ QR കോഡും, പ്രാദേശിക ഭാഷയിലും റോമനൈസ്ഡ് ഇംഗ്ലീഷിലുമുള്ള ദ്വിഭാഷാ ബോർഡുകളും സ്ഥാപിക്കും. QR കോഡ് സ്കാൻ ചെയ്താൽ റോഡിന്‍റെ വിവരങ്ങൾ, പരിപാലന ചരിത്രം, നാവിഗേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാകും.
ഗ്രാമപഞ്ചായത്തുകളായിരിക്കും തങ്ങളുടെ പരിധിയിലെ റോഡുകൾ തിരിച്ചറിയുന്നതിനും പേരിടുന്നതിനും ഗ്രേഡിംഗ് നടത്തുന്നതിനുമുള്ള പ്രധാന അധികാരികൾ. റോഡ് വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുമായി ബന്ധിപ്പിച്ച് വർഷംതോറും അവലോകനം നടത്തുകയും പുതുക്കുകയും ചെയ്യും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അടിയന്തര സേവനങ്ങൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും, തപാൽ-കൊറിയർ വിതരണത്തിനും, ​ഗവൺമെൻ്റ് പദ്ധതികളുടെ കാര്യക്ഷമമായ നിരീക്ഷണത്തിനും, ഗ്രാമീണ റോഡുകളുടെ പരിപാലനത്തിനും, ഡിജിറ്റൽ നാവിഗേഷനും വലിയ സഹായമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പിന്നാക്ക പ്രദേശങ്ങൾക്കും ആദിവാസി മേഖലകൾക്കും നഗരപ്രദേശങ്ങളിലെ പോലെ കൃത്യമായ വിലാസ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാകും.

TagsRural Roads
Previous Article

സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ...

Next Article

അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന ...

Related articles More from author

  • GeneralHeadlines

    യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ

    March 26, 2026
    By Admin
  • BusinessHeadlinesTechnology

    കേരളം ടെക്നോളജി ഹബ്ബായി മാറും:സാബു ഷംസുദീന്‍

    November 26, 2025
    By Admin
  • GeneralHeadlines

    മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്‍മാനായി  സംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു

    February 23, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

    December 11, 2025
    By Admin
  • GeneralHeadlinesPolitics

    വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്

    July 28, 2026
    By Admin
  • HeadlinesscienceTechnology

    എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ‘നമ്മുടെ കേരളം’ആപ്പിൻ്റെ പ്രകാശനം ഫെബ്രുവരി 24ന് മുഖ്യമന്ത്രി

    February 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions