Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlinesTechnology
Home›General›‘ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലി’ൻ്റെപേരിൽ വ്യാജ ഓഫറുകൾ സോഷ്യൽ മീഡിയയിലൂടെ പുതിയ സൈബർ തട്ടിപ്പ്

‘ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലി’ൻ്റെപേരിൽ വ്യാജ ഓഫറുകൾ സോഷ്യൽ മീഡിയയിലൂടെ പുതിയ സൈബർ തട്ടിപ്പ്

By Admin
July 6, 2026
126
0

ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്

തിരുവനന്തപുരം:ഇ-കൊമേഴ്‌സ് സ്ഥാപനമായ ‘ഫ്ളിപ് കാർട്ടി’ൻ്റെ ‘ഗോട്ട് സെയിൽ’ഓഫറിൻ്റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നു.
“Flipkart GOAT SALE”, “Goat Sale Live”, “Offers Sale”, “FK Goats Offer’s” തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അസാധാരണമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്‌ളിപ് കാർട്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യുന്നു. തുടർന്ന് ” ലിമിറ്റഡ് സ്റ്റോക്ക്”, “ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം” തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്‍റെ രീതി.
ഇടപാടുകാർ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , വാട്ട്സ്ആപ്പ് , ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കരുത്. ഫ്ളിപ് കാർട്ടിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ. സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ – ഐഡികളിലേക്കോ പണം അയയ്ക്കുന്നതും ഒഴിവാക്കണം. ഒ.ടി.പി , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.
വിപണിവിലയേക്കാൾ വളരെ കുറഞ്ഞ വിലയിൽ വിലകൂടിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും സൈബർ തട്ടിപ്പുകാരുടെ കെണിയായിരിക്കാം. ഏതെങ്കിലും ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്തണം.
ഇത്തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിക്കുകയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

TagsCybercrimeFlipkart
Previous Article

ഒരു തനി നാടൻ കോമഡിചിത്രം :’ഓട്ടംതുള്ളൽ’ ജൂലൈ 24ന്

Next Article

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം ...

Related articles More from author

  • GeneralHeadlines

    വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

    October 2, 2026
    By Admin
  • BusinessHeadlines

    എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍

    November 28, 2025
    By Admin
  • GeneralHeadlinesTravel

    ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

    July 9, 2026
    By Admin
  • GeneralHeadlines

    എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്

    May 13, 2026
    By Admin
  • HeadlinesMovies

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

    July 14, 2026
    By Admin
  • GeneralHeadlinesHealth

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

    August 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions