Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

GeneralHeadlinesHealth
Home›General›തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

By Admin
July 7, 2026
197
0

കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുരളീധരൻ

തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ. മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്‍റെ ഈ ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്‍റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ. പി. നദ്ദ ഉറപ്പ് നൽകിയതായി മന്ത്രി മുരളീധരൻ അറിയിച്ചു.
കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും ജെ. പി. നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ, ഹരിപ്പാടും കൽപ്പറ്റയിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ ജില്ലകളിലും ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ, ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് എന്നിവയിൽ സെന്റർ ഓഫ് എക്‌സലൻസുകൾ സ്ഥാപിക്കൽ, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉൾപ്പടെ കേന്ദ്രസഹായം മന്ത്രി കെ. മുരളീധരൻ തേടി.
കേരളത്തിന്‍റെ ക്ഷയ രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഉൾപ്പെടെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി ജെ. പി. നദ്ദ പറഞ്ഞു. ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. അനു. എസ്. നായർ, കെ.എം.എസ്.സി.എൽ എം. ഡി ഡോ. രേണുരാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ആരോഗ്യ അഡീഷണൽ ഡയറക്ടർ (ടി.ബി) ഡോ. സക്കീന, എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

TagsJ P NaddaMinister K MuralidharanSecond Medical College in Thiruvananthapuram
Previous Article

രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം ...

Next Article

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:’ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം’

Related articles More from author

  • GeneralHeadlines

    ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

    August 14, 2026
    By Admin
  • GeneralHeadlinesHealth

    ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

    August 11, 2026
    By Admin
  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • GeneralHeadlines

    സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം

    August 17, 2026
    By Admin
  • GeneralHeadlines

    ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

    July 2, 2026
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍
  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം
  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്
  • ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
  • 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Timeline

  • August 23, 2026

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • August 23, 2026

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • August 22, 2026

    ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

  • August 22, 2026

    ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

  • August 22, 2026

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions