Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

GeneralHeadlines
Home›General›വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

By Admin
July 7, 2026
49
0

ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ച്

തിരുവനന്തപുരം:വയനാട് കള്ളാടിയിൽ അപകടസ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയും നേരത്തേ ഉത്തരവിറക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഹൈവേ നിർമാണത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും സർക്കാരിൻ്െ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും പുറപ്പെട്ടു. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ 225 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ചെളി കലർന്ന മണ്ണും മഴയും രക്ഷാദൗത്യം കൂടുതൽ ദുഷ്‌കരമാക്കുകയാണ്. കേന്ദ്ര സർക്കാർ നയപ്രകാരം പ്രദേശത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്.
ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ പി അനിൽ കുമാറിനെയും കൃഷി മന്ത്രി ടി സിദ്ദിഖിനേയും നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് കമ്മിഷണർ എച്ച് ദിനേശൻ, റവന്യു, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരുമായുള്ള അടിയന്തര യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം,കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. നിലവിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

TagsWayanad Kalladi landslide
Previous Article

ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് ...

Next Article

കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. ...

Related articles More from author

  • GeneralHeadlines

    രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

    July 7, 2026
    By Admin
  • GeneralHeadlines

    കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

    July 7, 2026
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • GeneralHeadlines

    സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

    May 11, 2026
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ
  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ
  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്
  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Timeline

  • July 7, 2026

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • July 7, 2026

    രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • July 7, 2026

    കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • July 7, 2026

    വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • July 6, 2026

    ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions