Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

GeneralHeadlines
Home›General›കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

By Admin
July 15, 2026
176
0

എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി യൂസഫലി

കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ‘ഗോൾഡൻ റെസിഡൻസി’ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു.
ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡൻസി രേഖകൾ കൈമാറിയത്. മികച്ച നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്-നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും രാജ്യത്തിന്‍റെ ദീർഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന സുരക്ഷിതവും നിക്ഷേപസൗഹൃദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കുവൈറ്റിന്‍റെ പ്രതിജ്ഞാബദ്ധതയാണ് ഗോൾഡൻ റെസിഡൻസിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മാറുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി സർക്കാർ നിയമങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ദീർഘകാല ഗോൾഡൻ റസിഡൻസി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കൈമാറുന്നു

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടരി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വിദേശ മൂലധനം ആകർഷിക്കുന്നതിനും രാജ്യത്തെ ഒരു മുൻനിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്‍റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോൾഡൻ റസിഡൻസി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി.

രണ്ടായിരം മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണുള്ളത്. നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ പുരോഗമിക്കുന്നു. ഇത് കൂടാതെ കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.

TagsLuluM A Yusuffali
Previous Article

ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് ...

Next Article

നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും  കലാശപ്പോരാട്ടത്തിൽ ...

Related articles More from author

  • BusinessHeadlines

    പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്

    August 18, 2026
    By Admin
  • BeautyHeadlines

    ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

    December 10, 2025
    By Admin
  • BusinessFoodHeadlines

    പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ലുലു; കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴവുമായി വിമാനം പറക്കും

    May 19, 2026
    By Admin
  • GeneralHeadlines

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

    May 11, 2026
    By Admin
  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി
  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം
  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Timeline

  • October 16, 2026

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • October 16, 2026

    ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • October 16, 2026

    സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • October 16, 2026

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • October 16, 2026

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions