Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

GeneralHeadlines
Home›General›‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി

‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി

By Admin
July 20, 2026
100
0

നേരത്തെ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും

തിരുവനന്തപുരം:’കോറോ ഹെൽത്തി’ലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തെ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ഈ മാസം 26ന് മുൻപ് തന്നെ ഉറപ്പുനൽകിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റ് ഇടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകും. കോറോ ഹെൽത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചർച്ചയിൽ പറഞ്ഞു.

കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നൽകി. എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ല എന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു.

മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ഒടുവിൽ നിലവിൽ കമ്പനി നൽകിയ രണ്ട് മാസം കൂടാതെ അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി ജീവനക്കാർക്ക് നൽകണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം കോറോ ഹെൽത്ത് അധികൃതർ അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി. അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്തിൻ്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്.

Tagscorrohealth
Previous Article

ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം ...

Next Article

ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ...

Related articles More from author

  • GeneralHeadlinesHealth

    ‘കോറോ ഹെൽത്തി’ൻ്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു;അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്

    July 6, 2026
    By Admin
  • HeadlinesMovies

    അടൂർ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു, 1 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യം

    June 25, 2026
    By Admin
  • Headlines

    എസ് എസ് രാജമൗലിയുടെ വില്ലൻ കുംഭയായി പൃഥ്വിരാജ്

    November 7, 2025
    By Admin
  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin
  • GeneralHeadlines

    യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും  എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് 

    May 19, 2026
    By Admin
  • HeadlinesMovies

    ചിത്രീകരണം പൂർത്തിയായി “സ്പാ “

    November 26, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Timeline

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • September 4, 2026

    ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • September 4, 2026

    മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • September 3, 2026

    ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • September 3, 2026

    ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions