Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

GeneralHeadlinesPolitics
Home›General›വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

By Admin
August 12, 2026
86
0

മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തടഞ്ഞുകൊണ്ട് പിൻവാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാജീവ്

കൊച്ചി:വി. ഡി. സതീശന്‍റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന്
മുൻ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ പി.രാജീവ്. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും വിമർശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങൾ നൽകുന്ന സർക്കാരിനെതിരായ വാർത്തകളും ഇന്ത്യയിൽ കാണാൻ സാധിക്കാത്ത രീതിയിൽ വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്.വ്യാജവാർത്തയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കാത്ത, സർക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമർശിക്കുന്ന മാധ്യമവാർത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാൻ വേണ്ടി നീക്കം ചെയ്യിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.രാജീവ്

പി.രാജീവിൻ്റെ കുറിപ്പ് വായിക്കാം:
‘വി. ഡി. സതീശന്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ?
കേന്ദ്ര സർക്കാരിന്റെ The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 ദുരുപയോഗം ചെയ്ത്, തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും വിമർശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങൾ നൽകുന്ന സർക്കാരിനെതിരായ വാർത്തകളും ഇന്ത്യയിൽ കാണാൻ സാധിക്കാത്ത രീതിയിൽ വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്നവ, വ്യാജവാർത്തകൾ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകർച്ചയുണ്ടാക്കുന്നവ തുടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്?
വ്യാജവാർത്തയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കാത്ത, സർക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമർശിക്കുന്ന മാധ്യമവാർത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാൻ വേണ്ടി നീക്കം ചെയ്യിക്കുന്നത്.
മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തടഞ്ഞുകൊണ്ട് പിൻവാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണ് സർക്കാർ ചെയ്യുന്നത്.
മോദി സർക്കാരിനെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കിൽ യുഡിഎഫ് സർക്കാരിനെ എത്ര കരുതലോടെയാണ് മോദി സർക്കാർ സംരക്ഷിക്കുന്നത് വ്യക്തം
ജനാധിപത്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെയും മാധ്യമങ്ങളുടെയും മൗലികാവകാശമാണ്. വിമർശിക്കുന്ന വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉണ്ടാവണം.’

TagsP RajeevV D Satheesan
Previous Article

ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

Next Article

‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം ...

Related articles More from author

  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlines

    പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

    July 29, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • GeneralHeadlines

    ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍

    May 18, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ
  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Timeline

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • August 13, 2026

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • August 12, 2026

    ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions