Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

GeneralHeadlines
Home›General›‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

By Admin
August 12, 2026
70
0

പ്രമുഖ മാധ്യമ പ്രവർത്തക കെ കെ ഷാഹിനയുടെ കുറിപ്പ്
റിപ്പോർട്ടർ ടിവി ക്കെതിരെ കോൺഗ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം തികഞ്ഞ തോന്നിവാസവും അധികാര ദുർവിനിയോഗവുമാണ്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന ഈ കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ്. പിണറായി വിജയൻ കടക്കു പുറത്ത് എന്ന് പറഞ്ഞതിന്റെ ചൊരുക്ക് ഇപ്പോഴും തീർന്നിട്ടില്ലാത്തവർക്ക് ഇതൊരു വലിയ വിഷയമായി തോന്നില്ലായിരിക്കും.
മാധ്യമങ്ങളുടെ മെക്കിട്ട് കേറാനുള്ള അവകാശമല്ല ജനങ്ങൾ തന്ന മാൻഡേറ്റ് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കുന്നത് നല്ലതാണ്.
ഈ ധാർഷ്ട്യത്തിനെതിരെ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെയൊക്കെ ചെമ്പ് തെളിയുന്ന സമയം കൂടിയാണിത്. അല്ലെങ്കിലും കോരന്റെ മകൻ വിജയന്റെ ധാർഷ്ട്യമേ ഇവർക്ക് സഹിക്കാതെ ഉള്ളൂ! സതീശൻ ദാമോദര മേനോന്റെത് പൂക്കി ചിരിയിൽ പൊതിഞ്ഞ ധാർഷ്ട്യമായത് കൊണ്ട് കുഴപ്പമില്ല എന്നായിരിക്കും!
ആന്റോ അഗസ്റ്റിൻ എന്ന ബിസിനസ്കാരനെ എനിക്ക് അറിയില്ല. അയാൾ എന്തെങ്കിലും ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് കണ്ട് പിടിക്കുകയും അയാളെ ശിക്ഷിക്കുകയും ചെയ്യട്ടെ. അല്ലാതെ,അയാൾ നടത്തുന്ന മാധ്യമ സ്ഥാപനത്തിന്റെ വാ മൂടി കെട്ടാൻ ശ്രമിക്കുന്നത് അധികാര ഗർവ് മാത്രമാണ്. ഇക്കാര്യത്തിൽ നിരുപാധിക പിന്തുണ റിപ്പോർട്ടർ ടിവിക്കാണ്.
ജനാധിപത്യത്തെ ഒറ്റ് കൊടുത്ത ചരിത്രമേയുള്ളൂ മനോരമക്ക്. ഏഷ്യാനെറ്റിന്റെ അജണ്ട എന്താണെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അത് കൊണ്ട് അവരോടൊന്നും പറയാനില്ല. പക്ഷേ മീഡിയ വണ്ണിനോട് ഒന്ന് ചോദിക്കാതെ നിവൃത്തിയില്ല. ഒറ്റ ദിവസം കൊണ്ട് മീഡിയ വണ്ണിന്റെ ലൈസൻസ് റദ്ദാക്കി ചാനലിനെ അപ്രത്യക്ഷമാക്കിയ ഫാസിസത്തിന്റെ ചൂട് അനുഭവിച്ചവരാണല്ലോ മീഡിയ വൺ.
എന്നിട്ടും ആന്റോ അഗസ്റ്റിനോടുള്ള കുശുമ്പ് മൂലം, ഭരണകൂടത്തിന്റെ ധാർഷ്യത്തിന് ഓശാന പാടുന്നത് എന്തൊരശ്ലീലമാണ്. അന്നേ പൂട്ടി പോകുക തന്നെയായിരുന്നു നല്ലത് എന്ന്, മീഡിയ വണ്ണിന് വേണ്ടി അന്ന് സംസാരിച്ചവർക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.
അർജന്റീന ടീമിനെ കൊണ്ട് വരാനുള്ള പദ്ധതിയെ കുറിച്ചുള്ള വിവാദങ്ങൾ പൊലിപ്പിച്ച് വാർത്ത കൊടുക്കാൻ ഉത്സാഹം കാട്ടുന്ന മീഡിയ വൺ, ഒരു മാധ്യമ സ്ഥാപനത്തെ ടാർഗറ്റ് ചെയ്ത് മെറ്റക്ക് റിപ്പോർട്ട് ചെയ്യുന്നത് അറിഞ്ഞിട്ടേയില്ല! മുഖ്യമന്ത്രിക്കെതിരായ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഒരു സർക്കാർ ഒരു മാധ്യമ സ്ഥാപനത്തോട് പ്രതികാരമനോഭാവത്തോടെ പെരുമാറുന്നത് മീഡിയ വണ്ണിന് ഒരു പ്രശ്നമായി തോന്നുന്നില്ല. മീഡിയ വൺ നടത്തികൊണ്ടിരിക്കുന്ന ഈ നാണം കെട്ട പണിയുടെ പേര് എന്തായാലും മാധ്യമ പ്രവർത്തനം എന്നല്ല.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ മയക്കു മരുന്ന് കേസിൽ പ്രതിയായത് തന്നെയാണ് ഈ ആഴ്ചയിലെ വാർത്ത. എന്തൊക്കെ കളി കളിച്ചാലും അത് അങ്ങനെ അല്ലാതാവില്ല.

Previous Article

വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് ...

Next Article

പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് ...

Related articles More from author

  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി

    November 29, 2025
    By Admin
  • GeneralHeadlines

    തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

    November 30, 2025
    By Admin
  • HeadlinesPolitics

    സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി

    March 12, 2026
    By Admin
  • GeneralHeadlines

    നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

    May 29, 2026
    By Admin
  • GeneralHeadlinesPolitics

    വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി ...

    July 21, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം’:എം.ബി രാജേഷ്

    August 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ
  • പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
  • ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Timeline

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

  • August 13, 2026

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  • August 12, 2026

    ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജർ എം ഡി എം എ കൈവശം വെച്ചതിന് അകത്തായ വാർത്ത മുക്കാൻ വേണ്ടി നടത്തുന്ന കളി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തത്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions