Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ റൊമാൻ്റിക്ക് കോമഡി ചിത്രം

  • സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

  • സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

GeneralHeadlines
Home›General›സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

By Admin
August 21, 2026
64
0

വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ സെറ്റിൽമെൻ്റുകൾ

തിരുവനന്തപുരം:സഹകരണ മേഖലയിലെ നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന പേരിൽ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ മന്ത്രി എം ലിജു അറിയിച്ചു.

നിക്ഷേപ പ്രതിസന്ധി നേരിടുന്ന 400-ലേറെ സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വകമാറ്റൽ, തട്ടിപ്പ് തുടങ്ങിയ ഭരണപരമായ വീഴ്ചകളെ തുടർന്ന് പ്രതിസന്ധിയിലായ സംഘങ്ങളിൽ ഉത്തരവാദികളായവരിൽ നിന്ന് സർചാർജ് നടപടികളിലൂടെ തുക ഈടാക്കും. സംഘങ്ങൾക്ക് ലഭിക്കാനുള്ള വായ്പകൾ നിർബന്ധമായും പിരിച്ചെടുക്കുന്നതിനൊപ്പം ഡെപ്പോസിറ്റ് ഗ്യാരന്‍റി ഫണ്ട് ഉപയോഗിച്ചും നിക്ഷേപകർക്ക് തുക തിരികെ നൽകും. കൃത്യമായ മാനദണ്ഡങ്ങളും മുൻഗണനാക്രമവും പാലിച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും നിക്ഷേപത്തുക വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയും തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുകയും ചെയ്ത ഉദ്യോഗസ്ഥർക്കും ഓഡിറ്റർമാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘വിശ്വാസ്’ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എം ലിജു

വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ സെറ്റിൽമെന്റുകൾ നടന്നിട്ടുണ്ട്. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എം പിമാരെയും എം എൽ എമാരെയും സമിതികളിൽ ഉൾപ്പെടുത്തി. അദാലത്തുകളിൽ അസിസ്റ്റന്‍റ് രജിസ്ട്രാർ തലത്തിൽ 35 ശതമാനം വരെയും ജോയിന്‍റ് രജിസ്ട്രാർ തലത്തിൽ 50 ശതമാനം വരെയും സംസ്ഥാനതല സമിതിയിൽ സാധ്യമാകുന്ന മുഴുവൻ പിഴപ്പലിശ ഇളവ് അനുവദിക്കാനും ഇതിലൂടെ കഴിയും. ഓണം, മഴക്കെടുതി എന്നിവ പരിഗണിച്ച് പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം സഭക്കാരന്‍റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

വായ്പയെടുത്തയാൾ മരണപ്പെട്ടാൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ബാധ്യത ഒഴിവാക്കുന്ന റിസ്‌ക് ഫണ്ട് പദ്ധതിയുടെ മാനദണ്ഡങ്ങളിലും ഇളവ് വരുത്തി. ആറുമാസത്തെ കുടിശ്ശികയുണ്ടായാൽ ആനുകൂല്യം നഷ്ടപ്പെടുമെന്ന വ്യവസ്ഥയിൽ മാറ്റംവരുത്തി. ഇതു 12 മാസമാക്കി ഉയർത്തിയിട്ടുണ്ട്. പദ്ധതിയിൽ ഇതുവരെ ഉൾപ്പെടാത്ത മുഴുവൻ വായ്പക്കാരെയും റിസ്‌ക് ഫണ്ടിന്റെ പരിധിയിൽ കൊണ്ടുവരും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അംഗസമാശ്വാസ നിധിയിൽ കുടിശ്ശികയായിരുന്ന 1,695 അപേക്ഷകൾ പരിഗണിച്ച് 3.80 കോടി രൂപയുടെ സഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കും. ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ ജീവനക്കാർക്ക് 16,800 രൂപയും നഷ്ടത്തിലുള്ള സംഘങ്ങളിലെ ജീവനക്കാർക്ക് 7,000 രൂപയും ബോണസായി നൽകും. കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി താൽക്കാലിക ജീവനക്കാരുടെ ഉത്സവ അലവൻസ് 5,500 രൂപയായി ഉയർത്തി. പെൻഷൻകാരുടെ ഉത്സവബത്ത 4,500 രൂപയായും കുടുംബ പെൻഷൻകാരുടേത് 4,400 രൂപയായും വർധിപ്പിച്ചു.

സഹകരണ വകുപ്പ് ജീവനക്കാരുടെ ഒരു വർഷമായി മുടങ്ങിക്കിടന്ന 235 സ്ഥാനക്കയറ്റങ്ങൾ അനുവദിച്ചു. പുതിയ ടീം ഓഡിറ്റ് സംവിധാനം നിലവിൽ വന്നാലും സംഘങ്ങൾക്ക് നിലവിലുള്ള സ്ലാബ് പ്രകാരമായിരിക്കും ഫീസ് ഈടാക്കുക. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്ത വകയിൽ ജീവനക്കാർക്ക് ലഭിക്കാനുള്ള ഇൻസെന്റീവ് കുടിശ്ശിക അഡ്വാൻസായി നൽകുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയെ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി നബാർഡ്, എൻസിഡിസി തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ഡൽഹിയിൽ ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് മേഖലയെ കൂടുതൽ വിപുലീകരിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

TagsCo-operative Sector
Previous Article

 തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന ...

Next Article

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ...

Related articles More from author

  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • HeadlinesMovies

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

    January 4, 2026
    By Admin
  • HeadlinesPolitics

    നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിട്ടത് വായിച്ച് മുഖ്യമന്ത്രി,കേരളത്തിൽ ഇത് ആദ്യം,അസാധാരണം

    January 20, 2026
    By Admin
  • GeneralHeadlines

    പരിസ്ഥിതിലോല പ്രദേശങ്ങൾ : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ജൂൺ 30ന്

    June 26, 2026
    By Admin
  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin
  • BeautyHeadlines

    ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

    December 10, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ റൊമാൻ്റിക്ക് കോമഡി ചിത്രം
  • സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു
  • സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു
  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

Timeline

  • August 21, 2026

    സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ റൊമാൻ്റിക്ക് കോമഡി ചിത്രം

  • August 21, 2026

    സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

  • August 21, 2026

    സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

  • August 20, 2026

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • August 20, 2026

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions