Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

  • ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

  • പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

  • മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

GeneralHeadlinesTechnology
Home›General›പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

By Admin
August 29, 2026
21
0

ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്

തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു.

കൊല്‍ക്കത്തയില്‍ നടന്ന ‘കൈറ്റ ആന്‍റ് ടി.എ 2.0’ സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മേജര്‍ ജനറല്‍ എസ് എസ്. പാട്ടീലും (എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്സ് സിഇഒ യും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം കെ യുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

റോബോട്ടിക്സ് ഗവേഷണം, സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതികശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.

സിമ്പോസിയത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ വിമല്‍ ഗോവിന്ദ് എം.കെ പങ്കെടുത്തു. രാജ്യത്തെ സാങ്കേതിക വിദഗ്ദ്ധരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും കഴിവുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. നിലവില്‍ ശുചിത്വം, ആരോഗ്യസംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആന്‍റ് സ്പേസ് എന്നിവ ഉള്‍പ്പെടെ അഞ്ച് മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ആഗസ്റ്റ് 27ന് നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു: ജെന്‍ റോബോട്ടിക്സിന്‍റെ ഫ്ലാഗ്ഷിപ്പ് ഹ്യൂമനോയിഡ് റോബോട്ട് പ്രോട്ടോടൈപ്പായ ജി-ബോട്ട്, മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള അടിസ്ഥാന സൗകര്യ മേഖലകളിലെ നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള റോബോട്ടായ ജെന്‍ബോട്ട്, ദുര്‍ഘട മേഖലകളിലെ പരിശോധനയ്ക്കുള്ള റോബോട്ടിക് റോവര്‍, അരയ്ക്കു മുകളിലേക്ക് തളര്‍ന്നു പോയവരുടെ തെറാപ്പിയ്ക്കുള്ള ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.

പ്രതിരോധ-ബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ തുമ്പയില്‍ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനുപുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എഞ്ചിനീയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് വലിയ ചുവടുവെപ്പുകള്‍ക്കാണ് ജെന്‍ റോബോട്ടിക്സ് ഒരുങ്ങുന്നത്.

TagsGen RoboticsTeritorial Army
Previous Article

ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി ...

Related articles More from author

  • GeneralHeadlinesTechnology

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

    August 13, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlines

    വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

    January 16, 2026
    By Admin
  • GeneralHeadlines

    ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    July 13, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • General

    ‘കിക്മ ’ സഹകരണ ക്വിസ് മത്സരം :രജിസ്‌ട്രേഷൻ നവംബർ 3വരെ

    October 29, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു
  • ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്
  • പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍
  • മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

Timeline

  • August 29, 2026

    പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി സഹകരിക്കാൻ ‘ജെന്‍ റോബോട്ടിക്സ് ‘: ധാരണാപത്രം ഒപ്പുവെച്ചു

  • August 29, 2026

    ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

  • August 28, 2026

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

  • August 27, 2026

    മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത ,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • August 27, 2026

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions