ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ‘സിമ്പിള്‍ എനര്‍ജി’യുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ ‘സിമ്പിള്‍ വേവ്’വിപണിയിൽ

‘സിമ്പിള്‍ വേവ്’ എക്‌സ്-ഷോറൂം വില 1,09,999 രൂപ മുതല്‍
കൊച്ചി:ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ സിമ്പിള്‍ എനര്‍ജിയുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിള്‍ വേവ് പുറത്തിറക്കി. ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സിമ്പിള്‍ വേവ് എസ്, സിമ്പിള്‍ വേവ്, സിമ്പിള്‍ വേവ് + എന്നീ നിരകളിലെ ആറ് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.വില 1,09,999 രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കുന്നു.
വ്യത്യസ്ത ബാറ്ററി ശേഷികള്‍, ഡിസ്പ്ലേ സാങ്കേതികവിദ്യകള്‍, കണക്റ്റഡ് സവിശേഷതകള്‍ എന്നിവയുള്ള സ്‌കൂട്ടറുകളില്‍നിന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ യാത്രാ ആവശ്യകതകള്‍ക്ക് അനുസരിച്ച് ഇഷ്ടവാഹനം തിരഞ്ഞെടുക്കാം.
5 കെഡബ്ല്യൂഎച്ച് ബാറ്ററി പായ്ക്ക് നല്‍കുന്ന സിമ്പിള്‍ വേവ് + ആണ് ഈ ശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. 243 കിലോമീറ്റര്‍ ഐഡിസി റേഞ്ചും മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗതയും നല്‍കുന്ന ഈ സ്‌കൂട്ടറില്‍ 6.4 കെ ഡബ്ല്യൂ പിഎംഎസ്എം മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. 179 എന്‍ എം വീല്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു ഇത് . 3.7 കെഡബ്ല്യൂഎച്ച്, 2.7 കെഡബ്ല്യൂഎച്ച്, 2.2 കെഡബ്ല്യൂഎച്ച് ബാറ്ററി കോണ്‍ഫിഗറേഷനുകളും ഈ നിരയില്‍ ലഭ്യമാണ്. ഇവ യഥാക്രമം 171 കിലോമീറ്റര്‍, 110 കിലോമീറ്റര്‍ (ഐഡിസി ) വരെയുള്ള റേഞ്ചുകള്‍ നല്‍കുന്നു. എല്ലാ വേരിയന്റുകളിലും റൈഡ്, ഇക്കോ, ഇക്കോ എക്‌സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകള്‍ ഉണ്ട്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ മെച്ചപ്പെട്ട പ്രകടനത്തിനായി സ്പോര്‍ട് മോഡും ലഭിക്കുന്നു.
243 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ചുള്ള സിമ്പിള്‍ വേവ് സ്‌കൂട്ടറുകള്‍ 70 ലിറ്റര്‍ വരെ സ്റ്റോറേജ് സ്പേസ് നല്‍കുന്നു. ഇതില്‍ 4 ലിറ്റര്‍ ശേഷിയുള്ള ഓക്സിലറി സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റായ പില്‍, 63 ലിറ്റര്‍ വരെ ശേഷിയുള്ള അണ്ടര്‍-സീറ്റ് കമ്പാര്‍ട്ട്മെന്റ്, 3 ലിറ്റര്‍ ഗ്ലൗ ബോക്സ് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണിത്.






