Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

GeneralHeadlinesscienceTechnology
Home›General›മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

By Admin
September 4, 2026
32
0

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട:ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുടെ‌ ജിസാറ്റ് 1എ (ഇഒഎസ്–05) ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ വാഹനത്തിൽ സെപ്തംബർ4 ന് പുലർച്ചെ 2.55നു ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്നു. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചത് ആവേശമായി.

ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച .അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. ഇത് ഐഎസ്ആർഒയുടെ വലിയൊരു തിരിച്ചുവരവായി. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഐഎസ്ആർഒ . സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.

ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ജിഎസ്എൽവിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് സെപ്റ്റംബർ 3 രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്‍റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് പുത്തൻ പേടകം.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല, പകരം അതിനൽപ്പം താഴെ വച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവയ്ക്കുകയായിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല.

പ്രശ്നമുണ്ടായ പിഎസ്എൽവിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധമുള്ള ഘട്ടങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയായാൽ തൊട്ടുപിന്നാലെ ഗഗൻയാൻ എന്ന ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഐഎസ്ആർഒയുടെ തീരുമാനം. ഗഗൻയാൻ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്ആർഒ ചെയ്ർമാൻ വി നാരായണൻ പറഞ്ഞു. മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി നടത്തും.ഈ വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമാണ്. പെർഫക്ട് ലോഞ്ചാണ് നടന്നത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

TagsGSLVF17ISRO
Previous Article

ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള ...

Next Article

‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

Related articles More from author

  • HeadlinesscienceTechnology

    ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

    August 29, 2026
    By Admin
  • GeneralHeadlinesHealth

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

    July 7, 2026
    By Admin
  • CareerTechnology

    ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    November 4, 2025
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • GeneralHeadlinesMovies

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

    March 8, 2026
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
  • ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
  • മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
  • ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
  • ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Timeline

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

  • September 4, 2026

    ‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം

  • September 4, 2026

    മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

  • September 3, 2026

    ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

  • September 3, 2026

    ‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ  100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions