Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

GeneralHeadlinesscienceTechnology
Home›General›‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

By Admin
September 13, 2026
163
0

ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും അവകാശപ്പെടുന്നതിനെ ചോദ്യം ചെയ്ത് ജി. മാധവൻ നായർ

തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ യാഥാർഥ്യത്തെക്കാൾ വലുതായി അവതരിപ്പിക്കുന്നതാണെന്ന വിമർശനവുമായി ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും അവകാശപ്പെടുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.ഇത് ഊതിപ്പെരുപ്പിച്ചതാണെന്നാണ് കുറ്റപ്പെടുത്തൽ.

ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

പാർലമെൻ്റിലുൾപ്പെടെ അവതരിപ്പിച്ച ‘ഇൻസ്പേസിൻ്റെ’ (IN-SPACe) കണക്കുകൾ പ്രകാരം രാജ്യത്തെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 800 കോടി ഡോളറാണ്. എന്നാൽ വിക്ഷേപണ വാഹന നിർമാണം, ഉപഗ്രഹ നിർമാണം, ബഹിരാകാശ ഗവേഷണത്തിനായി ചെലവഴിക്കുന്ന തുക തുടങ്ങിയവ മാത്രം പരിഗണിച്ചാൽ ഈ മൂല്യം 200 കോടി ഡോളറിൽ താഴെയായിരിക്കുമെന്ന് മാധവൻ നായർ ചൂണ്ടിക്കാട്ടുന്നു.

ബാക്കിയുള്ള വലിയൊരു തുക ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിർണ്ണയം തുടങ്ങിയ ഉപഗ്രഹാധിഷ്ഠിത സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്.’ഇൻസ്പേസിൻ്റെ’ കണക്കിലും ഏകദേശം 700 കോടി ഡോളറിന്‍റെ മൂല്യം ഈ സേവനമേഖലയ്ക്കാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരം സേവനങ്ങളുടെ മൂല്യം കൂടി ചേർത്ത് ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം വലുപ്പമായി അവതരിപ്പിക്കുന്നത് കണക്കുകൾ ഊതിപ്പെരുപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബഹിരാകാശ മേഖലയിലെ യഥാർഥ സാമ്പത്തിക വലുപ്പം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനവും കണക്കുകൂട്ടൽ രീതിയും പുറത്തുവിട്ട് യഥാർഥ ചിത്രം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് മാധവൻ നായർ ആവശ്യപ്പെട്ടു.
ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (NSIL) മേധാവി നിയമനം വൈകുന്നതിലും മാധവൻ നായർ വിമർശനം ഉന്നയിച്ചു. നിയമനത്തിൽ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, ബഹിരാകാശ വകുപ്പിനെ പുറത്തുനിന്നുള്ള ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കാൻ നിലവിലെ ഐഎസ്ആർഒ ചെയർമാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.

 

TagsG Madhavan NairISRO
Previous Article

‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് ...

Next Article

“വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും ...

Related articles More from author

  • GeneralHeadlinesscienceTechnology

    മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു

    September 4, 2026
    By Admin
  • HeadlinesscienceTechnology

    ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

    August 29, 2026
    By Admin
  • GeneralHeadlines

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

    July 22, 2026
    By Admin
  • GeneralHeadlines

    സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം ജീവനക്കാർക്ക് സർക്കാരിൻ്റെ ‘രക്ഷാ കവചം’

    February 9, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി 

    January 13, 2026
    By Admin
  • GeneralHeadlinesTravel

    ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

    July 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു
  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്
  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’
  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Timeline

  • October 29, 2026

    കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • October 29, 2026

    എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • October 29, 2026

    തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • October 28, 2026

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 28, 2026

    കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions