റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത് സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

കേക്ക് ബേക്കിംഗ്കോഴ്സ് സെപ്റ്റംബർ 18 ന് ആരംഭിക്കും
തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ/ സംരംഭ സഹായവും നൽകുന്ന പദ്ധതിയായ റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തിരുവനന്തപുരം കേന്ദ്രത്തിൽ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം.ആറു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന കാലയളവിൽ ഭക്ഷണം, കോഴ്സ് ഫീസ്, കോഴ്സ് സമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന സംരംഭകരാകാൻ താൽപ്പര്യം ഉളളവർക്ക് പദ്ധതിയുടെ നടത്തിപ്പുകാരായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ഭാഗത്ത് നിന്നുളള പ്രൊഫഷണൽ സഹായവും ലഭിക്കും. 18 നും 50 നും ഇടയിൽ പ്രായമുളളവർക്കാണ് കോഴ്സിൽ ചേരാൻ അവസരം. തിരുവനന്തപുരം സ്റ്റാച്യു, ഉപ്പളം റോഡിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴ്സ് സെപ്റ്റംബർ 18 ന് ആരംഭിക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും.

കോഴ്സിൽ ചേരാൻ താൽപര്യമുളളവർ സെപ്റ്റംബർ 9 ന് സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322430, 8891228788 നമ്പരുകളിൽ പകൽ പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ വിളിക്കുക (സർക്കാർ അവധി ദിനങ്ങൾ ഒഴികെ).






