Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlinesHealth
Home›General›ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

By Admin
September 16, 2026
32
0

‘അടിസ്ഥാന യോഗ്യതകളില്ലാത്ത വ്യാജചികിത്സകർക്ക് പിൻവാതിൽ വഴി നിയമസാധുത നൽകാനായി ഒരു കമ്മിഷനെ നിയോഗിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളി’

തിരുവനന്തപുരം: അംഗീകൃത വിദ്യാഭ്യാസ യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമില്ലാത്തവർക്ക് ചികിത്സ നടത്താൻ നിയമപരിരക്ഷ നൽകാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) സംസ്ഥാന കമ്മിറ്റി.

നിലവിലെ കേന്ദ്ര സംസ്ഥാന നിയമങ്ങൾ പ്രകാരവും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിപ്രകാരവും ചികിത്സകരാകാൻ അയോഗ്യരായവർ പാരമ്പര്യത്തിൻ്റെ പേരുപറഞ്ഞ് തിരുവനന്തപുരത്ത് നടന്ന ഒരു സമ്മേളനത്തിൽ ഇവർക്ക് നിയമപരമായ അംഗീകാരം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന് ആരോഗ്യ-ആയുഷ് വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചതായി വന്ന വാർത്തകൾ തികഞ്ഞ ഞെട്ടലോടെയും അതിലേറെ പ്രതിഷേധത്തോടെയുമാണ് സമൂഹം കാണുന്നത്. പാരമ്പര്യ അറിവുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, എന്നാൽ, അതിൻ്റെ പേരിൽ മനുഷ്യജീവനിൽ ഇടപെടാൻ യാതൊരു ശാസ്ത്രീയ അവഗാഹവുമില്ലാത്തവർക്ക് ലൈസൻസ് നൽകാനുള്ള ശ്രമം കേരളത്തിന്‍റെ ആരോഗ്യമേഖലയെ പിന്നോട്ട് നയിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.

രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അനിവാര്യമാണെന്നിരിക്കെ അടിസ്ഥാന യോഗ്യതകളില്ലാത്ത വ്യാജചികിത്സകർക്ക് പിൻവാതിൽ വഴി നിയമസാധുത നൽകാനായി ഒരു കമ്മിഷനെ നിയോഗിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

ഉത്തരവാദിത്തമുള്ള മന്ത്രിസ്ഥാനത്തിരുന്ന് നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ വ്യാജ ചികിത്സകർക്ക് നൽകുന്ന ധൈര്യവും പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ലെന്നും ആരോഗ്യമന്ത്രി അടിയന്തരമായി തൻ്റെ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും എ.എം.എ.ഐ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. കെ. ഹരിദാസ് എന്നിവർ പറഞ്ഞു.നിയമവിരുദ്ധ ചികിത്സയ്ക്ക് നിയമപരിരക്ഷ നൽകാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കും എ.എം.എ.ഐ നേതൃത്വം നൽകുമെന്നും ഇവർ അറിയിച്ചു.

TagsAMAI
Previous Article

പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി ...

Related articles More from author

  • GeneralHeadlinesHealth

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

    August 9, 2026
    By Admin
  • GeneralHeadlines

    മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

    March 5, 2026
    By Admin
  • HeadlinesMovies

    അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

    April 21, 2026
    By Admin
  • Headlines

    ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

    November 20, 2025
    By Admin
  • GeneralHeadlines

    സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതല്ല,സാഹിത്യം : മുഖ്യമന്ത്രി

    January 7, 2026
    By Admin
  • GeneralHeadlines

    കശുമാവ് കർഷർക്കായുള്ള രാജ്യത്തെ ആദ്യ ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ ഗവർണൻസ് സംവിധാനം തുടങ്ങി

    February 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions