നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

ആയുർവേദത്തിൻ്റെ വികമ്പന സാധ്യതകളെ തകിടം മറിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ചില കുത്സിത ശ്രമങ്ങളുടെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും എ.എം.എ.ഐ
തിരുവനന്തപുരം :നാഷണൽ ഹെൽത് മിഷനിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട നടപടിയെ ശക്തമായി അപലപിക്കുന്നതായും തീരുമാനം പുനപരിശോധിക്കണമെന്നും ആയുർവേദ മെഡിക്കൽ അമ്പോസിയേഷൻ ഓഫ് ഇന്ത്യ ( എ. എം. എ. ഐ).
നിലവിൽ വർഷങ്ങളായി സേവനം ചെയ്യുന്ന അനുഭവപരിചയമുള്ളവരെ പിരിച്ചു വിടുന്നതിനുപകരം കൂടുതൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് മിഷൻ്റെ പ്രവർത്തനം വിപുലീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. കൃത്യമായ പരീക്ഷയും അഭിമുഖവും നടത്തി നിയമിച്ചവരെ യാതൊരു മാനദണ്ഡമോ അറിയിപ്പോ ഇല്ലാതെയുള്ള ഇത്തരം പിരിച്ചുവിടൽ ആയുർവേദത്തിൻ്റെ വികമ്പന സാധ്യതകളെ തകിടം മറിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ചില കുത്സിത ശ്രമങ്ങളുടെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു.
ആരോഗ്യ മേഖലയിലെ ഇത്തരം കൂട്ട പിരിച്ചുവിടലുകൾ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീരും കൊടുത്തുമെന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ആയുർവേദ മെഡിക്കൽ അമ്പോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ഡോ:കെ. എസ്.വിഷ്ണുനമ്പൂതിരി ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: പി.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.






