Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlinesPolitics
Home›General›പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

By Admin
September 16, 2026
12
0

‘നിയമപരമായി എസ്.ഐ.ടിയുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് ‘

തിരുവനന്തപുരം:പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും രാവിലെ റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത ഞാന്‍ അറിയുന്നത് തന്നെ ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.

നിയമപരമായി എസ്.ഐ.ടിയുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ആ റെയ്ഡ് നടത്തിയത്. ഇതൊന്നും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായല്ല. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരും അര്‍ജന്‍റീന ടീമിനെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞു നടത്തിയ ഒരു വിവാദമുണ്ട.ആ വിവാദത്തെപ്പറ്റിയുള്ള പരാതി കായികവകുപ്പ് ഗവണ്‍മെന്‍റിനു തന്നിട്ടുണ്ടായിരുന്നു. ജി.എസ്.ടി വകുപ്പ് മെസി വിവാദം സംബന്ധിച്ച് എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ കായിക വകുപ്പിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി രൂപീകരിച്ചത്. അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോടുകൂടിയാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായിട്ടുള്ള റെയ്ഡാണ് എന്നാണ് എനിക്കുകിട്ടിയിട്ടുള്ള വിവരം.

റെയ്ഡിനെ അപലപിച്ച് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കണ്ടു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ചെയ്ത റെയ്ഡിന്‍റെ കാര്യം പറയട്ടെ. 2017 ല്‍ മംഗളം ടി.വി റെയ്ഡ് ചെയ്തു. അതിന്‍റെ സി.ഇ.ഒ ഉള്‍പ്പടെയുള്ള അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. ഞാന്‍ അത് അസംബ്ലിയില്‍ കൊണ്ടുവന്നതാണ്. റെയ്ഡ് ചെയ്ത് നിരവധി വകുപ്പുകള്‍ ചുമത്തി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , റീജിയണല്‍ എഡിറ്റല്‍ ഷാജഹാന്‍ കാളിയത്ത് എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളുമെല്ലാം പിടിച്ചെടുത്തു. പിന്നീട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നവകേരള സദസിലെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ നേര്‍ക്ക് കെ.എസ്.യുക്കാര്‍ ചെരുപ്പ് എറിഞ്ഞെന്നും പറഞ്ഞിട്ട് 24 ന്യൂസിന്‍റെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടറെ കേസില്‍ പെടുത്തി. എസ്.എഫ്.ഐ നേതാവ് പരീക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇനിയും കുറെയുണ്ട്. എല്ലാമൊന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമാണ് ഞാനീ പഴയ സംഭവങ്ങളെല്ലാം പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

TagsPolice atrocityReporter TV
Previous Article

റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു ...

Next Article

ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ...

Related articles More from author

  • GeneralHeadlinesPolitics

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

    September 16, 2026
    By Admin
  • HeadlinesMovies

    ‘ബ്ലാസ്റ്റി’ന് രണ്ടാം ഭാഗം

    June 1, 2026
    By Admin
  • GeneralHeadlines

    പുതുവർഷത്തെ വരവേൽക്കാൻ കോവളത്ത് ആദ്യമായി പാപ്പാഞ്ഞിയെ കത്തിക്കും

    December 27, 2025
    By Admin
  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    July 22, 2026
    By Admin
  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin
  • GeneralHeadlines

    എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

    August 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions