ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ‘ഫ്ലൈദുബായി’ലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച അപാരമായ ധൈര്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്യാപ്റ്റൻ മച്ചാറിനെ അഭിനന്ദിച്ച് ട്രംപ് ഉൾപ്പെടെ ലോകനേതാക്കൾ
ന്യൂഡൽഹി :ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഫ്ലൈദുബായിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച അപാരമായ ധൈര്യത്തെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.ക്യാപ്റ്റൻ മച്ചാറിൻ്റെ ധീരത നൂറുകണക്കിന് ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ക്യാപ്റ്റൻ മച്ചാറിനെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനും വീണ്ടെടുത്ത കരുത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
മോദി എക്സിൽ കുറിച്ചതിങ്ങനെ:”ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു വീരപുരുഷനാണ്.

ക്യാപ്റ്റൻ സ്മിത് മച്ചാർ
ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള അപാരമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.അദ്ദേഹത്തിൻ്റെ ധീരത നൂറുകണക്കിന് ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു.ക്യാപ്റ്റൻ മച്ചാറിനെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നു.അദ്ദേഹത്തിൻ്റെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനും വീണ്ടെടുത്ത കരുത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.”
ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ കത്തിയാക്രമണത്തെ ചെറുത്ത് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ.സെപ്റ്റംബർ 30-നാണ് സംഭവം. ജോർദാൻ വ്യോമപരിധിയിൽ വെച്ച് ബോയിങ് 737 മാക്സ് വിമാനം തകർക്കാൻ ഒമാനി സഹപൈലറ്റ് ശ്രമിക്കുകയും കോഡ്‌പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കോക്‌പിറ്റ് വാതിൽ തുറന്നുപിടിക്കുകയും, വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയും ചെയ്തു.വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും സുരക്ഷിതരാണ്.യാത്രക്കാരില്‍ 27 കുട്ടികളും ഉണ്ടായിരുന്നു.

ക്യാപ്റ്റൻ സ്മിത് മച്ചാർ ആശുപത്രിയിൽ
ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടലിനെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ലോകനേതാക്കൾ പ്രശംസിച്ചു. പരിക്കേറ്റ സ്മിത് മച്ചാറിന് അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിൽ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ നൽകിവരികയാണ്.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മുംബൈ സ്വദേശിയായ സ്മിത് മച്ചാർ 11 വർഷം സ്പൈസ് ജെറ്റിൽ സേവനം അനുഷ്ഠിച്ച ശേഷം 2022ൽ ഫ്ലൈദുബായിൽ ചേർന്നു.ബോയിങ് 737-800, 737 മാക്‌സ് 8, മാക്‌സ് 9 എന്നിവ ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ അദ്ദേഹത്തിന് ഏകദേശം 9,750 മണിക്കൂര്‍ പറക്കല്‍ പരിചയമാണുള്ളത്.






