Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

GeneralHeadlinesLiterature
Home›General›അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

By Admin
October 4, 2026
205
0

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്

തിരുവനന്തപുരം:ഈ വർഷത്തെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിക്ക് നല്‍കാന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് തീരുമാനിച്ചു. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രന്‍, വി. വിജയകുമാര്‍ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വയലാറിന്‍റെ 50-ാം സ്മൃതിയും അമ്പതാം വയലാര്‍ അവാര്‍ഡ് സമര്‍പ്പണവും സമന്വയിപ്പിച്ച് ഒരു വര്‍ഷക്കാലമായി നടത്തിവരുന്ന ‘വയലാര്‍ വര്‍ഷം 2025-26’ പരിപാടികളുടെ സമാപനവും, 50-ാമത് വയലാര്‍ സാഹിത്യ അവാര്‍ഡ് സമര്‍പ്പണവും വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടത്തും. മുഖ്യമന്ത്രി വി. ഡി. സതീശന്‍ അവാര്‍ഡ് സമര്‍പ്പിക്കും. വയലാര്‍ വര്‍ഷം ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സാംസ്‌കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ നല്‍കും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയ മലയാള സാഹിത്യശാഖയിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. ഈ വര്‍ഷം 1620 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച അവാര്‍ഡിന് പരിഗണിക്കാവുന്ന മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ 301 പേര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ആകെ നിര്‍ദേശിക്കപ്പെട്ട 258 കൃതികളില്‍ നിന്നും വിലയിരുത്തലിനായി കൂടുതല്‍ പോയിന്‍റ് ലഭിച്ച അഞ്ച് കൃതികള്‍ തിരഞ്ഞെടുത്ത് തുടര്‍ വിലയിരുത്തലിനായി 20 പേര്‍ക്ക് നല്‍കി. ഇവരുടെ പരിശോധനയില്‍ മുന്‍ഗണനക്രമം, ഒന്ന് (11 പോയിന്‍റ്), രണ്ട് (7 പോയിന്‍റ്), മൂന്ന് (3 പോയിന്‍റ്) എന്ന ക്രമത്തില്‍ വിലയിരുത്തി കൂടുതല്‍ പോയിന്‍റ് ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഇതില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
വയലാര്‍ വര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി വയലാര്‍ സാഹിത്യത്തിലെ മികച്ച പഠനത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തി.45 വര്‍ഷം ട്രസ്റ്റിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സി.വി.ത്രിവിക്രമന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സീനിയര്‍ വിഭാഗത്തില്‍ എറണാകുളം വേങ്ങര സ്വദേശി എം.എസ്. ഉവൈസ്, ജൂനിയര്‍ വിഭാഗത്തില്‍ കോട്ടയം ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളേജ് വിദ്യാര്‍ഥിനി കെ എ ശ്രീനന്ദന എന്നിവര്‍ അര്‍ഹരായി. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം.
ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി പാസാകുന്ന സ്‌കൂളില്‍ മലയാളം ഐശ്ചിക വിഷയമായി ഉയര്‍ന്ന മാര്‍ക്കോടെ പാസാകുന്ന വിദ്യാര്‍ഥിക്ക് വര്‍ഷംതോറും 5,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത് സുകൃത പി.കെയാണ്. ചെന്നൈ സ്വദേശികളായ കിറോഷ് പി.ജി., സംഗീത പി.വി. ദമ്പതികളുടെ മകളാണ് സുകൃത.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, ഡോ.വി. രാമന്‍കുട്ടി, സെക്രട്ടറി ബി.സതീശന്‍, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ഒ.വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

TagsAathreyakamR RajasreeVayalar Award
Previous Article

‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച ...

Next Article

‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന ...

Related articles More from author

  • GeneralHeadlines

    ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ സൗജന്യം

    June 12, 2026
    By Admin
  • GeneralHeadlines

    നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

    August 4, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • GeneralHeadlines

    കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

    October 2, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

    December 11, 2025
    By Admin
  • GeneralHeadlines

    നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

    July 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Timeline

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions