Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

GeneralHeadlines
Home›General›ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

By Admin
October 6, 2026
35
0

അപൂർണ്ണമായ വിവരങ്ങൾ വെച്ച് പൊതുമധ്യത്തിൽ സംസാരിക്കുന്നതിന് പകരം വകുപ്പിലെ ഫയലുകൾ കൃത്യമായി പരിശോധിച്ച് യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് വനം മന്ത്രിയോട് പ്രകൃതി ശ്രീവാസ്തവ

തിരുവനന്തപുരം: ചിന്നക്കനാലിലെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് വനംമന്ത്രിക്ക് വിശദീകരണവുമായി മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്). അപൂർണ്ണമായ വിവരങ്ങൾ വെച്ച് പൊതുമധ്യത്തിൽ സംസാരിക്കുന്നതിന് പകരം വകുപ്പിലെ ഫയലുകൾ കൃത്യമായി പരിശോധിച്ച് യാഥാർത്ഥ്യം മനസ്സിലാക്കാൻ മന്ത്രി തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു.
ചിന്നക്കനാലുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്.2001-2002 കാലഘട്ടത്തിൽ മതികെട്ടാൻ ചോലയിലെ വൻതോതിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഡി.എഫ്.ഒ എന്ന നിലയിൽ താനാണ് നേതൃത്വം നൽകിയത്. ഭൂരഹിത പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് ചിന്നക്കനാലിലെ ഭൂമിയെക്കുറിച്ച് ചർച്ചകൾ വന്നിരുന്നെങ്കിലും തന്‍റെ കത്ത് സി.എഫ്, സി.സി.എഫ് തലങ്ങൾക്കപ്പുറം പോയിരുന്നില്ലെന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നും അവർ ഓർമ്മിപ്പിച്ചു.
തുടർന്ന് 2003-ൽ ചിന്നക്കനാലിലെ 301 കോളനിയിൽ 257 ഹെക്ടർ സ്ഥലത്ത് 559 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്നത്തെ മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അത് ആനകളുടെ സ്വാഭാവിക സഞ്ചാരപാതയാണെന്നും, അവിടെ ആൾത്താമസം ഉണ്ടായാൽ രൂക്ഷമായ മനുഷ്യ-മൃഗ സംഘർഷത്തിന് വഴിവെക്കുമെന്നും വനം ഉദ്യോഗസ്ഥയെന്ന നിലയിൽ താൻ രേഖാമൂലം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ചിന്നക്കനാലിലും ഒപ്പം മറയൂരിലെ ചന്ദന റിസർവിലും ആദിവാസികളെ കുടിയിരുത്തുകയായിരുന്നു. മറയൂരിൽ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് ഇതിന് നേതൃത്വം നൽകിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ഇല്ലാത്തതിനാൽ അവിടുത്തെ കുടുംബങ്ങൾ പലരും പിന്നീട് ഒഴിഞ്ഞുപോയെന്ന് പ്രകൃതി ശ്രീവാസ്തവ ചൂണ്ടിക്കാട്ടി .
തുടർന്ന് ചിന്നക്കനാലിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ വലിയതോതിൽ കാട്ടാനശല്യവും മനുഷ്യ-മൃഗ സംഘർഷവും ഉണ്ടായി. ശേഷിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പിന്നീട് പദ്ധതികൾ മുന്നോട്ടുവെച്ചെങ്കിലും റിസോർട്ട്-കച്ചവട മാഫിയകളുടെ താൽപ്പര്യങ്ങൾ കാരണമാണ് ആ പദ്ധതികൾ അട്ടിമറിക്കപ്പെട്ടതെന്നും അവർ ആരോപിച്ചു. വനംവകുപ്പിൻ്റെ പക്കൽ ഇതിന്‍റെ മുഴുവൻ ഫയലുകളും ലഭ്യമാണെന്നിരിക്കെ, നിലവിലെ പ്രതിസന്ധിക്ക് ഉദ്യോഗസ്ഥരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനം മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിശദീകരണം.
ചിത്രം:തിരുവനന്തപുരത്ത് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ” ഫോട്ടോ പ്രദർശനം ഉൽഘാടനം ചെയ്ത ശേഷം പ്രകൃതി ശ്രീവാസ്തവ, മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ എന്നിവർ പ്രദർശനം കാണുന്നു

TagsChinnakanalPrakruthi Srivasthava
Previous Article

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു ...

Next Article

ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് ...

Related articles More from author

  • GeneralHeadlines

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

    October 6, 2026
    By Admin
  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin
  • GeneralHeadlines

    ‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

    July 5, 2026
    By Admin
  • GeneralHeadlines

    തദ്ദേശ  തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ച് സർക്കാർ

    December 3, 2025
    By Admin
  • GeneralHeadlines

    കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്

    February 17, 2026
    By Admin
  • HeadlinesTravel

    തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’
  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

Timeline

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  • October 6, 2026

     ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions