Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

GeneralHeadlinesHealth
Home›General›കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

By Admin
October 15, 2026
85
0

രോഗവ്യാപന സാധ്യത വിലയിരുത്താം; പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം

തിരുവനന്തപുരം:ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നതിനു മുമ്പുതന്നെ ജില്ലാ അടിസ്ഥാനത്തിൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി).ആരോഗ്യവകുപ്പിന്‍റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്ത് ഡെങ്കിപ്പനി വ്യാപനസാധ്യത മുൻകൂട്ടി പ്രവചിക്കുകയാണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റത്തിന്റെ ലക്ഷ്യം.

ഐഎവിയിലെ വൈറസ് ജീനോമിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. അഭിനന്ദ് സി. എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡെങ്കി ഏർലി വാണിങ് സിസ്റ്റം വികസിപ്പിച്ചത്.മഴയുടെ അളവ്, താപനില, അന്തരീക്ഷ ആർദ്രത, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലെയും രോഗവ്യാപന പ്രവണതകൾ വിശകലനം ചെയ്ത് ജില്ലാടിസ്ഥാനത്തിൽ മുന്നറിയിപ്പുകൾ നൽകാൻ സംവിധാനത്തിലൂടെ സാധിക്കും.

2020 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെയുള്ള ആറുവർഷത്തെ ദൈനംദിന വിവരങ്ങളാണ് മെഷീൻ ലേണിങ് മോഡൽ വികസിപ്പിക്കാൻ ഉപയോഗിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിൽനിന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാല രോഗവ്യാപന രീതികളും കാലാവസ്ഥാ വ്യതിയാനങ്ങളും വിശകലനം ചെയ്തു. ഇതിലൂടെ ഡെങ്കിപ്പനി വ്യാപനസാധ്യത കുറഞ്ഞത്, മിതമായത്, ഉയർന്നത്, വളരെ ഉയർന്നത് എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചറിയാനാകും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തെയും അതിജീവനത്തെയും മഴ, താപനില, അന്തരീക്ഷ ആർദ്രത തുടങ്ങിയ ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മാത്രമല്ല രോഗവ്യാപനത്തെ നിർണയിക്കുന്നത്. കാലാവസ്ഥാ വിവരങ്ങൾക്കൊപ്പം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തുന്നതിലൂടെ രോഗവ്യാപനസാധ്യത വർധിക്കുന്ന ഘട്ടം നേരത്തേ തിരിച്ചറിയുകയാണ് സംവിധാനത്തിന്‍റെ ലക്ഷ്യം.

2026 മാർച്ച് മുതൽ ജൂലൈ വരെയുള്ള ആരോഗ്യവകുപ്പിന്‍റെ രോഗനിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ച് സംവിധാനത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ നടത്തിയതിൽ മോഡൽ പ്രവചിച്ച രോഗവ്യാപന പ്രവണതകളും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ പ്രവണതകളും തമ്മിൽ സാമ്യം കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കി. അതേസമയം, വിവിധ ജില്ലകളിലെയും കാലാവസ്ഥാ സാഹചര്യങ്ങളിലെയും രോഗവ്യാപന ഘട്ടങ്ങളിലെയും പ്രവചനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കൂടുതൽ പരിശോധനകളും തുടർച്ചയായ വിലയിരുത്തലുകളും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

രോഗവ്യാപനസാധ്യത ഉയരുന്നതായി മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശങ്ങളിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജനകീയ ബോധവത്കരണം നടത്താനും രോഗനിരീക്ഷണം മെച്ചപ്പെടുത്താനും ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും ആരോഗ്യവകുപ്പിന് ഇതിലൂടെ സാധിക്കും. പരിമിതമായ ആരോഗ്യവിഭവങ്ങൾ രോഗവ്യാപനസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് മുൻഗണനാക്രമത്തിൽ വിന്യസിക്കുന്നതിനും ജില്ലാതല പ്രവചനങ്ങൾ സഹായകമാകും.

ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താനുള്ള ഐഎവിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. നിലവിലുള്ള രോഗനിരീക്ഷണ സംവിധാനങ്ങൾക്ക് പകരമായല്ല, അവയ്ക്ക് പിന്തുണ നൽകുന്ന ഉപാധിയായാണ് വാണിങ് സിസ്റ്റം വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും വിദഗ്ധരുടെ വിലയിരുത്തലും സംയോജിപ്പിച്ചുള്ള തുടർനടപടികൾ സംവിധാനത്തിന്റെ ഫലപ്രദമായ ഉപയോഗത്തിന് നിർണായകമാണ്. ഇതിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായി ഐഎവി അധികൃതർ അറിയിച്ചു.
ഡെങ്കി ഏർലി വാണിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക്: https://dews.iav.res.in.

TagsDengue FeverIAVInstitute of Advanced Virology
Previous Article

പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ ...

Next Article

കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. ...

Related articles More from author

  • BusinessHeadlines

    തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം

    February 19, 2026
    By Admin
  • General

    കൈറ്റ് ‘ഹരിതവിദ്യാലയം 4.0’  അപേക്ഷ നവംബർ 15 വരെ  

    November 2, 2025
    By Admin
  • AtheethamHeadlines

    തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

    October 11, 2026
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin
  • GeneralHealth

    ആവണിക്ക് ഐസിയുവിൽ താലികെട്ട്

    November 21, 2025
    By Admin
  • Headlines

    ദിലീപ് ചിത്രം,സംവിധാനം : ഷാജി കൈലാസിൻ്റെ മകൻ ജഗൻ

    November 12, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ
  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ
  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം
  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും
  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Timeline

  • October 15, 2026

    ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • October 15, 2026

    കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • October 15, 2026

    കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • October 15, 2026

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • October 15, 2026

    ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions