Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

GeneralHeadlinesHealth
Home›General›തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

By Admin
October 16, 2026
75
0

നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി,രോഗിസാധാരണ നിലയിലേക്ക്,ഉടൻ ആശുപത്രി വിടും

തിരുവനന്തപുരം:ഹൃദയത്തിൽ രണ്ട് കൃത്രിമ വാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയുടെ വാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.കാർഡിയോളജി,അനസ്തേഷ്യ,കാർഡിയോതൊറാസിക് വിഭാഗങ്ങൾ സംയുക്തമായാണ് അപൂർവമായ ഈ ചികിത്സാനേട്ടം കൈവരിച്ചത്.

ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്ന് മൈട്രൽ വാൽവും അയോട്ടിക് വാൽവും നീക്കംചെയ്ത് പകരം കൃത്രിമ ലോഹ വാൽവുകൾ ഘടിപ്പിച്ച 55 വയസുള്ള സ്ത്രീയുടെ മൈട്രൽ വാൽവിന് സമീപം പുതിയ ചോർച്ച (ലീക്ക്) രൂപപ്പെടുകയായിരുന്നു.ഇത്തരം ചോർച്ച പരിഹരിക്കാൻ സാധാരണയായി നെഞ്ച് തുറന്ന് നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.

എന്നാൽ, രോഗിക്ക് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാതിരിക്കാനായി നൂതനമായ കത്തീറ്റർ അധിഷ്ഠിത ചികിത്സാരീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്.കാലിലെ ഫെമറൽ സിരയിലൂടെ നേർത്ത കുഴൽ (കത്തീറ്റർ) ഹൃദയത്തിനുള്ളിലേക്ക് കടത്തിവിട്ട് ചോർച്ചയുള്ള ഭാഗം പ്രത്യേക പ്ലഗ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.ഇതിലൂടെ നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട മുറിവുകളും തുന്നലുകളും ഒഴിവാക്കാൻ സാധിച്ചു.ശസ്ത്രക്രിയയ്ക്കുശേഷമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായകരമായി.ആരോഗ്യനില തൃപ്തികരമായതിനാൽ രോഗിയെ ഡിസ്ചാർജ് ചെയ്യും.

സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് കൂടുതൽ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു.ശസ്ത്രക്രിയിൽ പങ്കാളിയായ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.

രണ്ട് കൃത്രിമ ഹൃദയവാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയിൽ ഇത്തരത്തിൽ വാൽവ് ചോർച്ച അടയ്ക്കുന്നത് സാങ്കേതികമായി ഏറെ സങ്കീർണവും അപൂർവവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പറഞ്ഞു.

ഡോ.ലെയിസ് മുഹമ്മദ്, ബിജേഷ് എസ്., ലക്ഷ്മി തമ്പി, ആർ. ബൈജു, കൃഷ്ണകുമാർ, സുരേഷ് മാധവൻ, ആരതി, ശ്രുതി എന്നിവർ ചികിത്സാസംഘത്തിലുണ്ടായിരുന്നു.അനസ്തേഷ്യ വിഭാഗത്തിൽനിന്ന് ഡോ. ശോഭ, ഡോ. അരുൺകുമാർ, ഡോ. മിർസാ മൂസ എന്നിവരും കാർഡിയോതൊറാസിക് വിഭാഗത്തിൽനിന്ന് ഡോ. രവികുമാർ, ഡോ. രതീഷ് എന്നിവരും സംഘത്തിന്റെ ഭാഗമായി.
കാർഡിയാക് ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസീം, അമൽ എന്നിവരും കാർഡിയോളജി നഴ്സുമാരായ റീന, അനിത, അനു, സൂസൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ എന്നിവരുടെ ഏകോപനത്തിലാണ് ചികിത്സ പൂർത്തിയാക്കിയത്.

TagsCardiologyGovt Medical CollegeThiruvanathapuram
Previous Article

‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും ...

Related articles More from author

  • HeadlinesHealth

    ഇതും ഇന്ത്യയില്‍ ആദ്യം,കേരളത്തിൽ: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ‘ലമെല്ലാര്‍ കേരടോപ്ലാസ്റ്റി’

    March 10, 2026
    By Admin
  • Health

    മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

    November 5, 2025
    By Admin
  • GeneralHeadlinesTechnology

    ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

    October 3, 2026
    By Admin
  • GeneralHeadlines

    ബക്രീദിന് രണ്ട് ദിവസം അവധി,27, 28 തീയതികളിൽ

    May 24, 2026
    By Admin
  • GeneralHeadlines

    ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

    December 12, 2025
    By Admin
  • GeneralHeadlines

    പരിസ്ഥിതി സൗഹാർദ്ദ തെരഞ്ഞെടുപ്പിനായി ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന് തുടക്കം

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി
  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം
  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Timeline

  • October 16, 2026

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • October 16, 2026

    ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • October 16, 2026

    സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • October 16, 2026

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • October 16, 2026

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions