Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

GeneralHeadlines
Home›General›ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

By Admin
October 19, 2026
41
0

ആക്രമണത്തിന് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം അധികാരകേന്ദ്രങ്ങളുമായുള്ള സംഘർഷമായി യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികൾ നിറയുകയാണ്. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നാണ് ട്രംപിൻ്റെ ആരോപണം.
ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ പറഞ്ഞു. പ്രതിഷേധക്കാര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അക്രമികള്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍ വേര്‍തിരിച്ച് കാണണം. ശനിയാഴ്ച മാത്രം 2400 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി.
1000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധ ലിമോഗെസ് ടൌണ്‍ഹാളിന് പ്രതിഷേധക്കാര്‍ തീവച്ചിരുന്നു.


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനപിന്തുണ നേടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രതിഷേധങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. ജീവിത ചെലവുകള്‍ ഉയരുന്നതിനെതിരെയാണ് രാജ്യത്ത് വലിയ സമരം നടന്നു വരുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും തെരുവിലാണ്.
പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ മാത്രമാണ് പൂര്‍ണ്ണ ഉത്തരവാദിയെന്നും, ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജീന്‍-ലൂക്ക് മെലന്‍ഷോണ്‍ ആരോപിച്ചു. ഞായറാഴ്ച മാക്രോണ്‍ നടത്തിയ പ്രസംഗം ദയനീയവും ഭീരുത്വപരവുമാണെന്ന് തീവ്രവലതുപക്ഷ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോര്‍ദാന്‍ ബാര്‍ഡെല്ല വിശേഷിപ്പിച്ചു. ഫ്രഞ്ച് ജനതയ്ക്ക് നല്‍കാന്‍ സര്‍ക്കാരിന്‍റെ കൈവശം ഇനി ഒന്നുമില്ലെന്നും, അവരെ സംരക്ഷിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇറ്റലിയിലെ മിലാനിൽ വർധിച്ചുവരുന്ന നിത്യച്ചെലവുകൾക്കെതിരെയും കുറഞ്ഞ വേതനത്തിനെതിരെയും ഇറ്റാലിയ ഇൻ പിയാസ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ മാർച്ചാണ് ഒടുവിൽ അക്രമാസക്തമായത്. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നിരവധി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് തടങ്കലിലാക്കി.
പോർച്ചുഗലിലെ ലിസ്ബണിൽ ഭവന ലഭ്യതക്കുറവിനും കുറഞ്ഞ ശമ്പളത്തിനുമെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. റോസിയോ സ്ക്വയറിൽ പ്രതിഷേധക്കാർ തമ്പടിച്ച് ടെന്റുകൾ സ്ഥാപിച്ച് സമരം ചെയ്യുകയാണ്. നികുതി അടയ്ക്കുന്ന സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് എന്ന അവകാശം പോലും ഇല്ലാതാകുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. മെച്ചപ്പെട്ട ശമ്പളവും പെൻഷനും കുറഞ്ഞ വാടകയുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ബെൽജിയം സർക്കാർ പൊതുകടം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ബജറ്റ് വെട്ടിച്ചുറയ്ക്കലുകൾക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമെതിരെ തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അൽബേനിയയിൽ സർവകലാശാലകളിലെ മോശം സാഹചര്യങ്ങൾ, ഉയർന്ന പഠനച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം ഇപ്പോൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന വലിയൊരു ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.

TagsFrench Riot
Previous Article

കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് ...

Related articles More from author

  • GeneralHeadlines

    എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

    December 30, 2025
    By Admin
  • BusinessGeneralHeadlines

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

    July 15, 2026
    By Admin
  • HeadlinesMovies

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’

    January 4, 2026
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • GeneralHeadlines

    ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

    October 2, 2026
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ
  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും
  • മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
  • “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

Timeline

  • October 19, 2026

    ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

  • October 18, 2026

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 18, 2026

    ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

  • October 18, 2026

    മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • October 18, 2026

    “ഓപ്പറേഷന്‍ സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions