Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി

  • സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി

  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

GeneralHeadlinesPolitics
Home›General›‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

By Admin
October 28, 2026
83
0

‘അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ അടിയന്തര പ്രമേയം വേണ്ട എന്ന് പറഞ്ഞത് ഒരു അപൂർവ്വ സംഭവം’

തിരുവനന്തപുരം:നിയമസഭയിൽ ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്.അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ അടിയന്തര പ്രമേയം വേണ്ട എന്ന് പറഞ്ഞത് ഒരു അപൂർവ്വ സംഭവമാണ്.
കോടികൾ നഷ്ടമുണ്ടാക്കി ഖജനാവ് കൊള്ളയടിച്ചു ആരെയും വെറുതെ വിടില്ല എന്നാണ് നിയമസഭയിൽ വി ഡി സതീശന്‍റെ ആക്രോശം. കിഫ്ബി അങ്ങനെ കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അടിയന്തര പ്രമേയ ചർച്ച ആവാമെന്ന് പ്രതിപക്ഷം. അത് അനുവദിക്കാൻ പറ്റുകയില്ലെന്ന് ഭരണപക്ഷം. അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ അടിയന്തര പ്രമേയം വേണ്ട എന്ന് പറഞ്ഞത് ഒരു അപൂർവ്വ സംഭവമാണ്.കൊള്ളയുടെ കഥ സുധാ പിള്ള നിർമ്മിതിയാണ്. അദ്ധ്യായം 6 ൽ ഭാഗം 2 ൽ ഐറ്റം 8 ആയി ഇങ്ങനെ ഒരു കണക്കുണ്ട്. “കിഫ്ബി ധനകാര്യ മോഡൽ പിന്തുടരുന്നതൻ്റെ ഭാഗമായി സർക്കാരിനുണ്ടായ മൊത്തം നഷ്ടം” 13103 കോടി രൂപയാണ്. ഈ കള്ളക്കണക്കിന് ആധാരമാക്കിയാണ് കൊള്ളയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ധാർമിക രോഷം കൊണ്ട് കൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

ഡോ.ടി.എം തോമസ് ഐസക്

ഡോ.ടി.എം തോമസ് ഐസക് എഴുതിയത് വായിക്കാം:
‘ചർച്ച നടന്നിരുന്നെങ്കിൽ സതീശന്‍റെ കള്ളം പൊളിഞ്ഞേനെ. കൊള്ളയുടെ കഥ സുധാ പിള്ള നിർമ്മിതിയാണ്. അദ്ധ്യായം 6 ൽ ഭാഗം 2 ൽ ഐറ്റം 8 ആയി ഇങ്ങനെ ഒരു കണക്കുണ്ട്. “കിഫ്ബി ധനകാര്യ മോഡൽ പിന്തുടരുന്നതൻ്റെ ഭാഗമായി സർക്കാരിനുണ്ടായ മൊത്തം നഷ്ടം” 13103 കോടി രൂപയാണ്. ഈ കള്ളക്കണക്കിന് ആധാരമാക്കിയാണ് കൊള്ളയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ധാർമിക രോഷം കൊണ്ട് കൊണ്ടിരിക്കുന്നത്.
സമിതിയുടെ കണക്കിന്റെ പൊട്ടത്തരത്തെ കുറിച്ച് മുൻ പ്ലാനിങ് കമ്മിറ്റി അംഗം ആർ രാംകുമാർ ഒരു കുറിപ്പ് എനിക്ക് നൽകുകയുണ്ടായി. അതുവായിച്ചപ്പോൾ എനിക്ക് തോന്നിയത് പ്രാഥമിക പരിശോധനയ്ക്ക് പോലും അർഹതയില്ലാത്ത ഇത്തരമൊരു പൊട്ടക്കണക്ക് ഒരു ഔദ്യോഗിക റിപ്പോർട്ടിന്റെ മുഖ്യനിഗമനങ്ങളിൽ ഒന്നായി മാറുന്നത് എങ്ങനെ എന്നാണ്.
ചുരുക്കം ഇതാണ്. സർക്കാരിനുണ്ടായ നഷ്ട്ടം കണക്കാക്കാൻ കമ്മിറ്റി കിഫ്ബിയ്ക്ക് കൊടുത്ത വാഹന നികുതിയും പെട്രോൾ സെസും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് മൂലം ഉണ്ടായ നഷ്ടവും കണക്കുകൂട്ടുന്നു. ഇത് വഴി 61,678 കോടി രൂപ സർക്കാർ ഖജനാവിൽ വരുമാനത്തിൽ കുറവുണ്ടാക്കി എന്ന് പറഞ്ഞു വയ്ക്കുന്നു.
കിഫ്‌ബി വഴി ഉണ്ടായ നേട്ടം കണക്കാക്കാൻ കോൺട്രാക്ടർമാർക്ക് നൽകിയ ബിൽ പേയ്മെന്റുകളും കിഫ്ബിയുടെ കയ്യിലുള്ള ക്യാഷ് ബാലൻസുമാണ് കണക്കുകൂട്ടുന്നത്. അങ്ങനെ മൊത്തം കിഫ്ബി വഴി ഉണ്ടായ നേട്ടം 48,574 കോടി രൂപ മാത്രമാണ് എന്നാണ് സമിതിയുടെ കണക്ക്.
ഇത്രയും കണക്ക് പറഞ്ഞിട്ട് കമ്മറ്റി വാദിക്കുകയാണ്. പണം കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് ചെലവഴിച്ചിരുന്നെങ്കിൽ 61,678 കോടി രൂപ സർക്കാരിന് ചെലവഴിക്കാമായിരുന്നു. അങ്ങനെ സംസ്ഥാന ഖജനാവിന് കിഫ്ബി വഴി പശ്ചാത്തല സൗകര്യം സൃഷ്ടിക്കാൻ പോയതുകൊണ്ട് 13,174 കോടി രൂപ നഷ്ടമുണ്ടായി!!.
ഹോ എന്തൊരു കണക്ക് സാമർത്ഥ്യം? പക്ഷേ ഒരു കാര്യം കമ്മിറ്റി വിട്ടുപോയി. ഈ കാലയളവിൽ കിഫ്ബി 10198 കോടി രൂപ കടം തിരിച്ചടച്ചു. അത് ചെലവായിട്ട് കൂട്ടണ്ടേ? രാംകുമാർ ഇതുപോലെ കണക്കിലെടുക്കേണ്ട മറ്റുചില ഇനങ്ങൾ കൂടി പറയുന്നുണ്ട്. അതൊക്കെ കുറച്ചുകഴിഞ്ഞാൽ കിഫ്‌ബി വഴി ഉണ്ടായ അധിക ചെലവ് എന്ന കമ്മിറ്റിയുടെ കണക്ക് വീണ്ടും കുറയും.
കിഫ്ബിവഴി പ്രൊജക്ടുകൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വന്ന അധികച്ചെലവ് രണ്ടിനം മാത്രമാണ്. ഒന്ന്, സർക്കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പലിശ കിഫ്ബിക്ക് നൽകേണ്ടിവരും. രണ്ട്, കിഫ്‌ബി എന്ന സ്ഥാപനത്തിന്റെ ഭരണപരമായ ശമ്പളം പോലുള്ള ചെലവുകൾ.
കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് പ്രൊജക്ടുകൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ ഈ അധികചെലവ് ലാഭിക്കാമായിരുന്നല്ലോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം സർക്കാരിന് നേരിട്ട് കിഫ്‌ബി എടുത്തത് പോലെ വായ്പ എടുക്കാൻ കഴിയില്ല. കൃത്യമായ കടമെടുപ്പ് പരിധി സർക്കാരിന് ഉണ്ട്. അതുകൊണ്ട് കിഫ്ബി ഇല്ലെങ്കിൽ ഈ പ്രോജക്ടുകൾ ഉണ്ടാവില്ല എന്നതാണ് വാസ്തവം.
കേരളത്തിൻ്റെ ധനസ്ഥിതിയെ തകർത്തു. എന്നാണ് സതീശന്റെ വാദത്തിന്റെ പൊള്ളത്തരം നോക്കൂ, കിഫ്ബിക്ക് ഇതുവരെ കൊടുത്തത് 24,764 കോടി രൂപ ഇത്രയും പണം കിഫ്ബിക്ക് സർക്കാർ നൽകിയപ്പോൾ 45,000 കോടി രൂപയുടെ നിർമ്മാണം കിഫ്ബിവഴി പൂർത്തിയായി. മറ്റൊരു 33,000 കോടിയുടെ നിർമ്മാണം പുരോഗമിക്കുന്നു. മറ്റൊരു 25,000 കോടിയുടെ തയ്യാറെടുപ്പ് നടക്കുന്നു. എന്ത് ധനനഷ്ടത്തെ കുറിച്ചാണ് മുഖ്യമന്ത്രി സതീശൻ പറയുന്നത്.
താങ്കൾ “സർക്കുലേഷൻ ഇക്കണോമി”യുടെ വലിയ വക്താവല്ലേ?? അതൊക്കെ ഇപ്പൊൾ മറന്നു പോയോ?? ഇത്രയും വലിയ തുക കേരളത്തിൽ നിക്ഷേപിക്കപ്പെടുകയോ നിക്ഷേപിക്കാൻ പോവുകയോ ചെയ്യുമ്പോൾ അത് സൃഷ്ടിക്കുന്ന അനുരണനങ്ങൾ എത്ര വലുതായിരിക്കും? ദേശീയപാതയടക്കം കണക്കുകൂട്ടിയാൽ പ്രത്യക്ഷ അനുബന്ധ നിക്ഷേപം മാത്രം ഒരു ലക്ഷം കോടിയിലേറെ വരില്ലേ? എന്ത് ധനനഷ്ടം സൃഷ്ടിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്?’

TagsDr Thomas IssacKIFFBV D Satheesan
Previous Article

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ...

Related articles More from author

  • GeneralHeadlines

    ‘കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതി’

    August 18, 2026
    By Admin
  • GeneralHeadlines

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

    September 23, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
  • കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി
  • സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി
  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Timeline

  • October 28, 2026

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 28, 2026

    കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • October 28, 2026

    കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി

  • October 28, 2026

    സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി

  • October 27, 2026

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions