Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

GeneralHeadlines
Home›General›‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

By Admin
October 31, 2026
75
0
‘റോഡുകളിലൂടെയുള്ള എഴുന്നള്ളത്തിനും പ്രദക്ഷിണത്തിനും ഘോഷയാത്രയ്ക്കുമൊക്കെ അകമ്പടി കാക്കിയിട്ട പൊലീസങ്ങത്തമാരാണെന്നത് പ്രത്യേകം പറയണം!’
അതീതം/എം.ബി.സന്തോഷ്
ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കണം!ഒക്ടോബർ 25-ന് പുലർച്ചെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ (ബെൻസ് കാർ) ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നത് വെറുതെയാണ്.യൂട്യൂബ് നോക്കി കാറോടിക്കാൻ പഠിച്ച അപൂർവ പ്രതിഭയായ,ജഡ്ജിയങ്ങത്തേടെ പുത്രനെ കുറ്റക്കാരനാക്കാൻ ഒരു തട്ടുകടക്കാരൻ മനപൂർവം ബെൻസ് കാറിലിടിക്കത്തക്കവിധം വേഗം കുറച്ച് അപകടം ഇരന്നുവാങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു!എന്നിട്ട് ആ മരിച്ചയാളിൻ്റെ മക്കളും ബന്ധുക്കളും സമരം ചെയ്തില്ലേ? അവരെ തൂക്കിക്കൊല്ലാൻ വകുപ്പുണ്ടോന്ന് നോക്കണം.കളിച്ചുകളിച്ച ജഡ്ജിയോടാണ് കളി.അവരെ കളിപ്പിക്കാം എന്നൊരു ഡയലോഗ് കൂടിയായാലോ?
പാതിരാത്രിയ്ക്ക് തട്ടുകടക്കാർക്ക് റോഡിലെന്തു കാര്യം?ജഡ്ജിയങ്ങത്തേടേം ‘അച്ഛൻ നോക്കിക്കൊള്ളുന്ന മക്കളു’ടേയും ഉപയോഗത്തിനുള്ളതാണ് റോഡ്.പ്രത്യേകിച്ചും രാത്രിയായാൽ.അതുകൊണ്ട് സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി,യുവർ ഓണർ അനുഗ്രഹിക്കണം.പകലും റോഡൊക്കെ ബെൻസിനും ബിഎംഡബ്ളിയുവിനെപ്പോലുള്ള ആഡംബര വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണം.നിങ്ങൾ നോക്ക് ഫോറിനിലൊക്കെ അങ്ങനെയാണ്.ഈ ബ്ലഡി മല്ലൂസ്,ഇവനൊക്കെ ടൂവീലറും എടുത്തോണ്ട് റോഡിലിറങ്ങിക്കോളും.ഇവൻമാർക്ക് സഞ്ചരിക്കാൻ ഊടുവഴി മാത്രമായി മാറ്റിക്കോണം.
പിന്നെ,റോഡായ റോഡിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനമൊക്കെ എന്നേ തടഞ്ഞു.അതാണ് കോടതി!
മുമ്പ് റോഡേ പ്രകടനമോ പൊതുസമ്മേളനമോ നടന്നാൽ ഒരു വശത്തൂടെ പോകാമായിരുന്നു.അത് പരമാവധി ഒന്നോ രണ്ടോ മണിക്കൂർ മാത്രം.ഇപ്പോൾ റോഡ് നിറഞ്ഞ് ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തും പെരുന്നാൾ പ്രദക്ഷിണവും നബിദിന ഘോഷയാത്രയുമാണ്.അത് ആറോ ഏഴോ മണിക്കൂറൊക്കെയാണ് ബ്ളോക്ക് ചെയ്തിടുന്നത്.ഒരു ജഡ്ജിയേമ്മാൻ്റേം ചോരേല് തിളപ്പ് പോയിട്ട് തരിപ്പുപോലുമില്ല!ഈ നേരത്തിനിടയില് വല്ല ആംബുലൻസും വന്ന് ബഹളമുണ്ടാക്കിയാ വർഗീയത ഇളക്കിവിടുമെന്നു പറഞ്ഞ് പൊലീസ് കേസെടുക്കാനും മുന്നിൽ നിൽക്കും.ആ എഴുന്നള്ളത്തിനും പ്രദക്ഷിണത്തിനും ഘോഷയാത്രയ്ക്കുമൊക്കെ അകമ്പടി കാക്കിയിട്ട പൊലീസങ്ങത്തമാരാണെന്നത് പ്രത്യേകം പറയണം.അതുകൊണ്ട് അവർക്ക് അനുഗ്രഹങ്ങളോട് അനുഗ്രഹങ്ങളാണ്!
പ്രിയസുഹൃത്ത് വാമനപുരം മണി എന്ന കാർട്ടൂണിസ്റ്റിൻ്റെ പ്രതിഷേധം കണ്ടു.എന്നാലെങ്കിലും ഇത്തരക്കാർ പഠിക്കുമോ? ആസനത്തിൽ ആലുകിളിർത്താൽ തണലാണെന്ന് ധരിക്കുന്ന ടീംസാണ്!

വാമനപുരം മണി

ഇനി ഒരു ജഡ്ജീടെ കഥ പറയാം.ജില്ലാ ജഡ്ജിയായി വിരമിച്ച ആളാണ്.സുപ്രീംകോടതി ജഡ്ജിയൊന്നും ആയില്ലെന്ന് പ്രത്യേകം എടുത്തു പറയണം.ഒക്ടോബർ 28ന് അന്തരിച്ച ആൻ്റെണി റ്റി മൊറൈസ് ആണ് ആ ന്യായാധിപൻ.1992 മാർച്ച് 27-ന് കോട്ടയം പയസ് ടെൻത് കോൺവെൻ്റിലെ കിണറ്റിൽ 21 വയസ്സുകാരിയായ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഓർമയുണ്ടാവുമല്ലോ.പ്രമുഖ മുത്തശ്ശി പത്രങ്ങളെല്ലാം ആത്മഹത്യയായി ഒതുക്കിയ ആ കേസ് വ്യത്യസ്തമായി വസ്തുത റിപ്പോർട്ട് ചെയ്തത് ആയിടെ തുടങ്ങിയ മംഗളം പത്രമാണ്.
അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും ഘാതകരെ പിടികൂടാൻ സാധിക്കാതെ വമ്പൻമാരുടെ സ്വാധീനത്തിൽ കേസ് വഴിമുട്ടി നിന്നപ്പോൾ മിശീഹയെപ്പോലെ അവതരിച്ച് പ്രതിബന്ധങ്ങൾ വെട്ടിമാറ്റിയത് ആൻ്റണി ടി മൊറൈസ് എന്ന ന്യായാധിപനാണ്. അഭയയുടെ കൊലയാളികളെ സി.ബി.ഐ അറസ്റ്റ് ചെയ്യാൻ മടിച്ചുനിന്ന സന്ദർഭത്തിൽ അന്നത്തെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന ആൻ്റണി ടി മെറൈസ് നടത്തിയ ശക്തമായ ഇടപെടൽ ആ കേസിൻ്റെ ഗതി തന്നെ മാറ്റിമറിച്ചു.
അഭയ കേസിലെ പ്രതികളെ പിടികൂടാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്ന് പറഞ്ഞ് പരാജയം സമ്മതിച്ച് അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. ഇക്കാര്യം എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ടായി അവർ സമർപ്പിച്ചു. ഈ റിപ്പോർട്ടിൻമേൽ ഒരു വർഷത്തോളം വാദം കേട്ട്, സി.ബി.ഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണത്തിന് 2000 ജൂൺ 23 ന് ഉത്തരവിട്ടത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി റ്റി മൊറൈസാണ്.കുറ്റാരോപണ വിധേയരായവരെ ബ്രയിൻ മാപ്പിംഗ്, നാർക്കോ, അനാലിസിസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചോദ്യം ചെയ്യാൻ അദ്ദേഹമാണ് സി.ബി.ഐക്ക് ഉത്തരവ് നൽകിയത്. സി.ബി.ഐ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആൻ്റെണി ടി മൊറൈസ്, രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ആന്‍റണി റ്റി മൊറൈസ് ജില്ലാ ജഡ്ജിയായി റിട്ടയർ ചെയ്തതിന് ശേഷം തിരുവനന്തപുരത്ത് വച്ച് യാദ്യച്ഛികമായി അഭയ ആക്ഷൻ കൌൺസിലുമായി കോടതികൾ കയറിയിറങ്ങിയ ജോമോൻ പുത്തൻപുരയ്ക്കൽ ഫെയ്സ്ബുക്കിൽ എഴുതിയത് ഇങ്ങനെ: “കത്തോലിക്ക സഭയിൽ പെട്ട ഒരാളെന്ന നിലയിൽ അഭയ കേസിൽ തുടരന്വേഷണത്തിന് ഞാൻ ഉത്തരവിടുമെന്ന് ജോമോൻ കരുതിയിരുന്നോ?”
“ഇല്ല” എന്ന് ഞാൻ മറുപടി പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: “എന്‍റെ സഭയുടെ ബിഷപ്പ് എന്നെ വിളിച്ചു പറഞ്ഞതാണ്, സഹായിക്കണമെന്ന്. പക്ഷെ, എന്‍റെ മന:സാക്ഷി എന്നെ അതിന് അനുവദിച്ചില്ല. ഞാനൊരു ദൈവഭക്തനാണ്. ഒരിക്കലും അന്യായത്തിന് കൂട്ടുനിൽക്കില്ല”
ആൻ്റെണി മെറൈസിൻ്റെ വിധിയുടെ പിൻബലത്തിലാണ് 2008 നവംബർ 19 ന് പ്രതികളെ സി.ബി.ഐ കയ്യാമം വെച്ച് തുറുങ്കിലടച്ചത്.ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരിനും, മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്കും തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചതോടെ നീതിയുടെ പുലർച്ചയാണ് ലോകം കണ്ടത്.  2022 ജൂണിൽ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ച് കേരള ഹൈക്കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തുടർനടപടികൾ കോടതിയുടെ പരിഗണനയിലാണ്. കൂടാതെ, പ്രതിയായ ഫാ. തോമസ് കോട്ടൂരിന് സർക്കാർ നൽകിയിരുന്ന പെൻഷൻ 2024 മെയ് മാസത്തിൽ പൂർണ്ണമായി പിൻവലിച്ചു.
ആന്‍റണി റ്റി മൊറൈസ് ഈ ലോകം വിട്ടുപോയത് ഭാഗ്യം.ഇല്ലേൽ,ഇപ്പോൾ ചിലരുടെ ചെയ്തികൾ കണ്ടാൽ അദ്ദേഹം വയ്യാത്ത പ്രായത്തിലും ചിലപ്പോൾ പ്രതികരിച്ചുപോയേനെ.
‘ഉഴവു ചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്ക്കുല്‍ ഉറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു..
നിങ്ങള്‍ ഭരണമായ്..’ഇന്നത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ ‘കുറത്തി’എന്ന കവിതയിൽ യശശ്ശരീരനായ കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി.അന്നേ കടമ്മനിട്ട നൽകിയ മുന്നറിയിപ്പ് ജഡ്ജിയങ്ങത്തമാർക്കും പൊലീസ് ഏമാൻമാർക്കും അധികാരത്തിൻ്റെമദംകൊണ്ട സിംഹാസനത്തിലിരിക്കുന്നവർക്കും ബാധകമാണ്:
  “എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍”
TagsCheranallur Accident CaseKadammanitta RamakrishnanRtd Dist Judge Antony T MoryseSister Abhaya CaseVamanapuram Mani
Previous Article

‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ...

Next Article

ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

Related articles More from author

  • GeneralHeadlines

    ‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

    January 2, 2026
    By Admin
  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin
  • GeneralHeadlines

    എറണാകുളം ജില്ലയിൽ അപകടഭീഷണിയുള്ള 70 ക്വാറികൾ: സ്ഥലപരിശോധന നടത്തി സംരക്ഷണ വേലി നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    August 14, 2026
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • HeadlinesShort stories

    ‘കേരള സവാരി 2.0’ വീണ്ടും 

    November 4, 2025
    By Admin
  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു
  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’
  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Timeline

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • October 31, 2026

    ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • October 31, 2026

    ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions