Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

GeneralHeadlines
Home›General›ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

By Admin
October 31, 2026
147
0
‘ഇത്രയധികം പത്രങ്ങളും മാസികകളും ആരായിരിക്കും വായിക്കുന്നതെന്ന ആകാംക്ഷയിൽ ഞാനിരിക്കെ ആ സീറ്റിൽ വെള്ള ഖദറുമിട്ട് ഒരാൾ വന്നിരുന്നു – തിരുവഞ്ചൂർ ‘
തിരുവനന്തപുരം:സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള യാത്രാ അനുഭവം പങ്കുവച്ച് സർക്കാർ സർവീസിലെ ജോയിൻ്റ് സെക്രട്ടറിയും നടനുമായ മദൻബാബു.എഴുപതാമത്  ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ആട്ടം’എന്ന ചിത്രത്തിലെ പ്രധാന നടൻമാരിലൊരാളാണ് മദൻബാബു.
2023ൽ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലർ ചിത്രമായ ‘ആട്ടം’ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023 ലെ ഗ്രാൻഡ് ജൂറി അവാർഡ് നേടി. ഗോവയിൽ നടന്ന 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ഫീച്ചർ ഫിലിമും  ഇതളായിരുന്നു.
മദൻബാബു എഴുതിയത് വായിക്കാം:
‘കേരള നിയമസഭാ സ്പീക്കർ, ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ സഭാ നിയന്ത്രണ വൈദഗ്ദ്ധ്യത്തെക്കുറിച്ചുമൊക്കെ ഒട്ടേറെ റീലുകൾ ഈയടുത്ത് കാണാനിടയായി.
തിരുവഞ്ചൂർ സാറുമായുള്ള ഒരനുഭവം ഓർമ്മ വരികയാണ്.
2025 ലാണ്. കാർഷിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഉന്നതതല മീറ്റിങ്ങ് കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തു നിന്ന് മടങ്ങുകയാണ്. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂർക്കാണ് എൻ്റെ യാത്ര. ട്രെയിൻ വിടുന്നതിന് കുറച്ചുമുമ്പ് ഒരാൾ എൻ്റെ തൊട്ടടുത്ത സീറ്റിൽ ഒരു കൂട്ടം ന്യൂസ് പേപ്പറുകളും ഏറ്റവും പുതിയ ടൈം മാഗസിൻ അടക്കമുള്ള ഒട്ടേറെ മാസികകളും കൊണ്ടു വച്ച് തൊട്ടു മുമ്പിലെ സീറ്റിലേയ്ക്കിരുന്നു. ഇത്രയധികം പത്രങ്ങളും മാസികകളും ആരായിരിക്കും വായിക്കുന്നതെന്ന ആകാംക്ഷയിൽ ഞാനിരിക്കെ ആ സീറ്റിൽ വെള്ള ഖദറുമിട്ട് ഒരാൾ വന്നിരുന്നു – തിരുവഞ്ചൂർ രാധാകൃഷ്ണൻ സാർ.
കയറിയ ഉടൻ, പത്രമാസികകൾ കൈയ്യിലെടുത്ത് അടുക്കുന്നതിനിടെ എൻ്റെ പേര് ചോദിച്ച് പരിചയത്തിലായി. തുടർന്ന് കോട്ടയം വരെ ഒട്ടേറെ വിഷയങ്ങളിലായി സാറുമൊത്ത് സംസാരിക്കാൻ കഴിഞ്ഞു. സംസാരത്തിനിടയ്ക്ക് സാർ എൻ്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങിയത് എനിക്ക് കൗതുകമായി.
കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ ധാരകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും എത്രമാത്രം അവഗാഹമുള്ള ആളാണ് തിരുവഞ്ചൂർ എന്ന നേതാവ് എന്ന് ഞാൻ ആ യാത്രയിൽ നേരിട്ടറിഞ്ഞു.
സാർ കോട്ടയത്തിറങ്ങി. യാത്ര പറയാൻ മറന്നതുമില്ല…..!
 ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ ഒട്ടേറെ രാഷ്ട്രീയക്കാരെ കാണാനിടവന്നിട്ടുണ്ട്.
“മന്ത്രി നിങ്ങളെക്കാത്തിരിക്കുകയൊന്നുമില്ല. നിങ്ങൾ പോയിട്ട് മറ്റൊരിക്കൽ വരൂ” എന്ന്  ഒരാളോട് നേരിട്ട് ഒരു പ്രൈവറ്റ് സെക്രട്ടറി ആക്രോശിക്കുന്നതു കേട്ട മുൻ അനുഭവം മനസ്സിൽ വന്നു. (പാവം, ആ മന്ത്രി തോറ്റു പോയി കേട്ടോ….!).
ആ യാത്രയ്ക്കു ശേഷം എട്ടോ പത്തോ ദിവസങ്ങൾ കഴിഞ്ഞു കാണണം. ഒരുച്ച നേരത്ത് എനിക്കൊരു ഫോൺ. തിരുവഞ്ചൂർ സാറാണ്….! ഞാൻ  അത്ഭുതാദരങ്ങളോടെ ഫോണെടുത്തു.
“ഹലോ, മദൻ കുമാറല്ലേ….?”
“അതെ സാർ”
“എന്തൊക്കെയാണ് വിശേഷങ്ങൾ ?”
“പ്രത്യേകിച്ചൊന്നുമില്ല, സർ. യൂണിവേഴ്‌സിറ്റിയിലാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?”
എൻ്റെ ആകാംക്ഷ അവസാനിച്ചില്ല.
“ഇല്ല, ഞാൻ വെറുതെ വിളിച്ചതാണ്. പരിചയപ്പെടുന്നവരെ ഇങ്ങനെ മനസ്സിൽ സൂക്ഷിക്കുകയും ഇടയ്ക്ക് വിളിക്കുകയും ചെയ്യുന്നത് എൻ്റെയൊരു രീതിയാണ്. ശരി, വയ്ക്കട്ടെ. കാണാം.”
എനിക്കാകെ അൽഭുതമായി. അദ്ദേഹത്തിൻ്റെ മണ്ഡലത്തിലെ വോട്ടറല്ല ഞാൻ. എന്നിട്ടും, ഒരു കേരളീയനെന്ന നിലയിൽ, ഒരുമിച്ചൊരു യാത്രയിൽ പരിചയപ്പെട്ട ഒരാളെന്ന നിലയിൽ അദ്ദേഹമെന്നെ വിളിക്കുന്നു, വിശേഷങ്ങൾ തിരക്കുന്നു. ഒരു തികഞ്ഞ മനുഷ്യ സ്നേഹിക്കല്ലാതെ ഇങ്ങനെ പെരുമാറാനാവില്ല.
അദ്ദേഹത്തോട് മാത്രമല്ല, അധികാര പ്രമത്തതയില്ലാത്ത എല്ലാ യഥാർത്ഥ രാഷ്ട്രീയക്കാരോടുമുള്ള എൻ്റെ സ്നേഹാദരം ആ യാത്ര കൊണ്ടും വിളികൊണ്ടും ഇരട്ടിച്ചു’
TagsMadan BabuThiruvanchoor Radhakrishnan
Previous Article

‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

Next Article

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • HeadlinesHealth

    തലച്ചോറിലെ മൂലകോശങ്ങളുടെ വികാസം: നിര്‍ണായക കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍

    January 23, 2026
    By Admin
  • GeneralHeadlines

    ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്‍റെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

    May 23, 2026
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • GeneralHeadlines

    ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !

    January 22, 2026
    By Admin
  • GeneralHeadlines

    തെരഞ്ഞെടുപ്പിലെ ഹരിതചട്ടലംഘനം:340 കേസ്, 46 ലക്ഷം പിഴ

    December 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു
  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’
  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Timeline

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • October 31, 2026

    ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • October 31, 2026

    ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions