Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

GeneralHeadlines
Home›General›സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

By Admin
November 3, 2026
16
0

‘റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും സർട്ടിഫിക്കേഷൻ നടപടികളെ സ്വാധീനിക്കില്ല’

തിരുവനന്തപുരം:സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ . സിനിമയുടെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താൽ സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കില്ലെന്നും അപൂർണമായ സിനിമകൾ പരിശോധനയ്ക്കായി സ്വീകരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. ഒക്ടോബർ 26-ന് പുറത്തിറക്കിയ പുതിയ നിർദേശങ്ങളാണ് പുറത്തുവന്നത്.
സിനിമയുടെ പൂർണരൂപം മാത്രമേ സർട്ടിഫിക്കേഷനായി സമർപ്പിക്കാവൂ എന്നാണ് പ്രധാന നിർദേശം. ഫൈനൽ ഗ്രാഫിക്സ്, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ്, സബ്‌ടൈറ്റിലുകൾ, ആവശ്യമായ ആക്സസിബിലിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാം പൂർത്തിയാക്കിയിരിക്കണം. താൽക്കാലിക ഗ്രാഫിക്സുകളോ അപൂർണമായ പ്രിന്‍റുകളോ സമർപ്പിക്കുന്ന അപേക്ഷകൾ ചട്ടങ്ങൾ പാലിക്കാത്തവയായി കണക്കാക്കും. ഇത്തരം അപേക്ഷകൾ വൈകുകയോ തിരിച്ചയക്കുകയോ നിരസിക്കുകയോ ചെയ്യാം.സിനിമയുടെ പേരിനും അന്തിമ അംഗീകാരം ലഭിച്ചുവെന്ന് കരുതാനാകില്ല. പ്രമോഷനുകളിൽ ഉപയോഗിക്കുന്നതോ സർട്ടിഫിക്കേഷനായി സമർപ്പിക്കുന്നതോ ആയ പേര് പരിശോധിച്ച് മാറ്റം വരുത്താൻ എക്സാമിനിങ്, റിവൈസിങ് കമ്മിറ്റികൾക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും സർട്ടിഫിക്കേഷൻ നടപടികളെ സ്വാധീനിക്കില്ല. നിയമപ്രകാരമുള്ള നടപടിക്രമങ്ങളും സമയക്രമവും പാലിച്ചായിരിക്കും സർട്ടിഫിക്കേഷൻ. അതിനാൽ റിലീസ് തീയതിക്ക് അനുസരിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെടാനാകില്ല. സിനിമയുടെ റിലീസിന് ആവശ്യമായ സമയത്തിന് മുമ്പുതന്നെ സർട്ടിഫിക്കേഷനായി അപേക്ഷ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.വിജയ് ചിത്രം ‘ജനനായകൻ’ ഉൾപ്പെടെയുള്ള സിനിമകൾ സർട്ടിഫിക്കേഷൻ നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധികൾക്കിടയിലാണ് പുതിയ നിർദേശങ്ങൾ . 2017ന് ശേഷം ആദ്യമായി പുനഃസംഘടിപ്പിച്ച 18 അംഗ ബോർഡ് നിലവിൽ വന്നതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ.

TagsCentral Board of Film Certification
Previous Article

ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ അമര്‍ഷവും അതൃപ്തിയും :സിവിൽ ...

Next Article

നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ ...

Related articles More from author

  • HeadlinesPolitics

    സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി

    March 12, 2026
    By Admin
  • GeneralHeadlines

    ശബരിമല സ്വർണപ്പാളി കേസ്:തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

    January 9, 2026
    By Admin
  • CareerHeadlines

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

    March 6, 2026
    By Admin
  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • BusinessGeneralHeadlines

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

    October 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’
  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു
  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും
  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം
  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Timeline

  • November 3, 2026

    ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • November 3, 2026

    ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • November 3, 2026

    യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • November 3, 2026

    നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • November 3, 2026

    സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions