Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

GeneralHeadlinesPolitics
Home›General›‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

By Admin
November 3, 2026
35
0

ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു
‘മണ്ടത്തരം മനസിലാക്കിയാണ് ആദ്യത്തെ ഗോൾ പോസ്റ്റ് മാറ്റൽ’

മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്. അനധികൃതമായി 6000 കോടി രൂപയുടെ ടെൻഡറുകൾ കിഫ്ബിയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിക്ക് ‘അനധികൃതമായി’ നല്കിയെന്നും അത് അഴിമതി ആണെന്നും വിജിലൻസ് അന്വേഷിക്കാൻ‌ പോകുന്നുവെന്നുമാണ് ആദ്യം പറഞ്ഞത്.
“പല പദ്ധതികളും ടെൻഡറില്ലാതെയാണു കൈമാറിയതെ”ന്നും തട്ടിവിട്ടു. ടെൻഡറില്ലാതെ ഒരു കിഫ്ബി പ്രൊജക്റ്റും ആർക്കും നല്കിയിട്ടില്ല. നല്കാൻ കഴിയുകയുമില്ല. അങ്ങനെയാണ് അതു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഇത് അറിയാതെയാണ് വിജിലൻസ് ഇപ്പോൾ പിടിച്ചുകളയും എന്ന തള്ളു തള്ളിയത്. മണ്ടത്തരം മനസിലാക്കിയാണ് ആദ്യത്തെ ഗോൾ പോസ്റ്റ് മാറ്റൽ.
അതു പോയി. അപ്പോൾപ്പിന്നെ എന്താണ് വിജിലൻസ് അന്വേഷിക്കേണ്ടത്? അപ്പോഴാണ് ‘കാലതാമസം’ ഉണ്ടെന്ന കണ്ടെത്തൽ. സർക്കാരിന്റെ നിർമ്മാണങ്ങൾ വൈകുന്നെങ്കിൽ ആരാണ് ഉത്തരവാദി? അതു നോക്കി കാര്യക്ഷമമായി നടത്തേണ്ടതു സർക്കാരല്ലെ? സർക്കാരാണു വേണ്ടതു ചെയ്യേണ്ടത്. അതും സ്വന്തം സർക്കാരിന് എതിരെ വരുമെന്നു കണ്ടപ്പോൾ ഗോൾ പോസ്റ്റ് പിന്നെയും ചുമന്നുമാറ്റി.
സർക്കാർ മന്ദിരമായ ക്ലിഫ് ഹൗസിലെ കുളം നന്നാക്കാൻ 2017 നവംബറിൽ നടത്തിയ 29 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത് മഹാപാപമാണെന്ന് അച്ചു നിരത്തിയത്. ഷാർജാസുൽത്താന്റെ സന്ദർശനവേളയിൽ ക്ലിഫ് ഹൗസിന്റെ പുറം‌ചുമർ പെയിന്റു ചെയ്യുന്ന 1.35 ലക്ഷം രൂപയുടെ പ്രവൃത്തിയും ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിച്ചത്രേ!
സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ സർക്കാരാണ് സർക്കാരിതരസ്ഥാപനങ്ങളെ ടെൻഡറില്ലാതെ പ്രവൃത്തി ഏല്പിക്കാൻ അനുമതി നല്കുന്ന ഉത്തരവ് ആദ്യമായി ഇറക്കിയത്.
2014-ലെ ആ ഉത്തരവിൽ, സഹകരണസംഘങ്ങളെയും സംയുക്തസംരംഭങ്ങളെയും ‘സി’ വിഭാഗത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉൾപ്പെടുത്തി. ടെൻഡർനടപടി കൂടാതെതെന്നെ മരാമത്തുപണികൾ ഈ സ്ഥാപനങ്ങളെ ഏല്പിക്കാമെന്ന് ആ ഉത്തരവാണു നിർദ്ദേശിച്ചത്. സർക്കാരിലെ ബന്ധപ്പെട്ട ഭരണവകുപ്പിന് ഏജൻസിയെ തെരഞ്ഞെടുക്കാമെന്നും ആ ഉത്തരവ് അനുമതി നല്കി.

ഡോ.ടി.എം തോമസ് ഐസക്

2016-ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ അതിനു പരിധി നിശ്ചയിക്കുകയാണു ചെയ്തത്. ടെൻഡറില്ലാതെ നല്കാവുന്ന പ്രവൃത്തി ഒരുകോടിരൂപവരെയായി ഞങ്ങൾ പരിമിതപ്പെടുത്തി. അതിനു മുകളിലുള്ളവയ്ക്ക് അക്രഡിറ്റഡ് ഏജൻസികൾക്കിടയിൽ ലിമിറ്റഡ് ടെൻഡർ വിളിക്കണമെന്നും വ്യവസ്ഥ ചെയ്തു. അക്രഡിറ്റേഷൻ നടപടികളും അതിലെ വ്യവസ്ഥകളും സുപ്രീം കോടതിവരെ അംഗീകരിച്ചതുമാണ്.
‘മനോരമ’ പറയുന്ന രണ്ടു പ്രവൃത്തിയും ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിച്ചത് ഈ ഉത്തരവുപ്രകാരമാണ്. ഈ വ്യവസ്ഥകൾ അടങ്ങുന്ന ഉത്തരവ് വി. ഡി. സതീശൻ മന്ത്രിസഭ രണ്ടുവട്ടം നീട്ടിയിട്ടുമുണ്ട്. ഇപ്പോഴും നിലവിലുള്ളത് ഈ വ്യവസ്ഥകൾതന്നെയാണ്.
ചുരുക്കത്തിൽ അതിലും നിയമവിരുദ്ധമായി ഒന്നുമില്ല. ഒരു കോടി രൂപയുടെവരെ പ്രവൃത്തികൾ നല്കാമെന്നിരിക്കെയാണ് 1.35 ലക്ഷത്തിന്റെയും 29 ലക്ഷത്തിന്റെയും പ്രവൃത്തികൾ കൊടുത്തത് മഹാസംഭവമായി മനോരമ പൊക്കിപ്പിടിക്കുന്നത്. അപ്പോൾ അതിലും അഴിമതിയോ നിയമവിരുദ്ധതയോ അന്വേഷണത്തിനുള്ള വകയോ ഇല്ലല്ലോ മനോരമേ. ഇനി എവിടേക്കാണു ഗോൾ പോസ്റ്റ് മാറ്റുന്നത്?

TagsDr T M Thomas IssacMalayala Manorama
Previous Article

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ...

Related articles More from author

  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

    January 14, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • GeneralHeadlinesPolitics

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ ...

    October 21, 2026
    By Admin
  • GeneralHeadlines

    മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

    December 13, 2025
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’
  • ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു
  • യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും
  • നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം
  • സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Timeline

  • November 3, 2026

    ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

  • November 3, 2026

    ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് ,ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

  • November 3, 2026

    യുഎസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15 ന്; 15,000-ത്തിലധികം പേർ പങ്കെടുക്കും

  • November 3, 2026

    നവംബർ മാസത്തിലെ 27 നക്ഷത്രങ്ങളുടെയും പൊതുവായ ജ്യോതിഷ ഫലങ്ങൾ :അശ്വതിക്ക്പുതിയ അവസരങ്ങൾ,മകത്തിന് ധനലാഭം,അത്തത്തിന് സാമ്പത്തികനില ഭദ്രം,രേവതിക്ക് ഭാഗ്യാനുഭവം

  • November 3, 2026

    സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions