Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

  • കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

  • ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

GeneralHeadlinesTravel
Home›General›ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

By Admin
November 4, 2026
48
0

കേരള പ്രതിനിധി സംഘത്തെ നയിക്കുന്നത് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം-2026) ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍. നവംബര്‍ 3 ന് ആരംഭിച്ച ഡബ്ല്യുടിഎം-2026 ല്‍ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്.

ലോകമെമ്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകര്‍ഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. എക്സല്‍ ലണ്ടനില്‍ നവംബര്‍ 5 വരെയാണ് ഡബ്ല്യുടിഎം നടക്കുന്നത്. കേരള ടൂറിസത്തിന്‍റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടന്‍.

ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടൂറിസം ഡയറക്ടര്‍ അഞ്ജന എം എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഇതില്‍ പങ്കെടുക്കുന്നത്.

‘സ്റ്റേറ്റ് ഓഫ് വണ്ടര്‍’ എന്ന പ്രമേയത്തില്‍, 100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കേരള ടൂറിസം പവലിയന്‍ (എന്‍10 210) ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിയും ചേര്‍ന്ന് കേരള ടൂറിസം പവലിയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ സമ്പന്നമായ സാംസ്കാരിക, ഉത്സവവൈവിധ്യവും പ്രകൃതിഭംഗിയും വിനോദസഞ്ചാര സാധ്യതകളും സമന്വയിപ്പിച്ചുള്ള കേരള ടൂറിസം പവലിയന് അന്താരാഷ്ട്ര പ്രതിനിധികളുടെയും വ്യാപാര പങ്കാളികളുടെയും ശ്രദ്ധ നേടാനായി.

കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പുതിയ ടൂറിസം സീസണില്‍ ലണ്ടനില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് കേരളം എക്സ്പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മനോഹരമായ പ്രകൃതി, സാംസ്കാരികമായ സവിശേഷതകള്‍, പ്രാദേശിക ജീവിതാനുഭവങ്ങള്‍, ആയുര്‍വേദ-വെല്‍നസ് തുടങ്ങി കേരളം വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ടൂറിസം ആകര്‍ഷണങ്ങളോട് സഞ്ചാരികള്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ഡബ്ല്യുടിഎം പോലുള്ള ആഗോള പരിപാടികളില്‍ പങ്കെടുക്കുന്നത് ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന കേരളത്തിന്‍റെ സ്ഥാനം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ അഞ്ജന എം പറഞ്ഞു. കേരള ടൂറിസത്തിന്‍റെ അതുല്യമായ ഉത്പന്നങ്ങളും സംരംഭങ്ങളും ഡബ്ല്യുടിഎമ്മിലെ ആഗോള ടൂറിസം വ്യവസായ പ്രതിനിധികള്‍ക്കു മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പരമ്പരാഗത ആഘോഷങ്ങളുടെ പ്രൗഢി വിളിച്ചോതുന്നതാണ് പവലിയന്‍. കേരളത്തിലെ പൂരങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് പവിലിയന്‍റെ മുഖ്യ ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, വര്‍ണാഭമായ കുടമാറ്റം, പരമ്പരാഗത കലാരൂപങ്ങള്‍, ഉത്സവാന്തരീക്ഷം എന്നിവയിലൂടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും പൂരപ്പെരുമയും പവലിയനില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. തത്സമയ കഥകളി പ്രകടനവും പ്രധാന ആകര്‍ഷണമാണ്.

ആഗോള ടൂറിസം വിപണിയില്‍ കേരളത്തിന്‍റെ സവിശേഷമായ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കാനും അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യാപാര പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്താനും ഡബ്ല്യുടിഎം ലണ്ടനിലെ പങ്കാളിത്തം അവസരമൊരുക്കുന്നു.

കേരളത്തില്‍ നിന്ന് ഏഴ് ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുക്കുന്നത്.
അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്സ്, പോള്‍ റിസോര്‍ട്സ് ആന്‍ഡ് ഹോട്ടല്‍സ്, പയനിയര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, സാന്‍റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.

TagsKerala TourismLondon World Travel Market
Previous Article

‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

Next Article

കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

Related articles More from author

  • Travel

    തൃശൂർ സുവോളജിക്കൽ പാർക്ക് കേരളത്തൻ്റെ പുതിയ ടൂറിസം ആകർഷണം

    October 31, 2025
    By Admin
  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • Headlines

    ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് 

    November 6, 2025
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin
  • HeadlinesTravel

    വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

    March 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?
  • കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി
  • ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

Timeline

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

  • November 4, 2026

    കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

  • November 4, 2026

    ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions