Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

GeneralHeadlines
Home›General›കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

By Admin
November 5, 2026
63
0

രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്

തിരുവനന്തപുരം:ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.

രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45ന് പാലക്കാട് നിന്ന് തിരിക്കുന്ന ബസ് രാത്രി 11.45ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം. 467 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ട് നോൺ എ.സി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് വൈകിട്ട് 5.15ന് ലക്ഷ്യസ്ഥാനത്തെത്തും. ഈ ബസ് രാത്രി 10.45നാണ് പാലക്കാട് നിന്ന് മടക്കയാത്ര ആരംഭിക്കുക. 411 രൂപയാണ് ഇതിലെ നിരക്ക്.

ശേഷിക്കുന്ന ഒരു നോൺ എ.സി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരത്തുനിന്ന് അമൃതയിലേക്കുള്ള സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് പുറപ്പെടുന്ന ബസ് പകൽ 11.30ന് അമൃതയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് 1.20ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്ത് അവസാനിക്കും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.

TagsKSRTC
Previous Article

യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് ...

Related articles More from author

  • HeadlinesTravel

    വരുമാനത്തിൽ മുന്നേറ്റം :ഒന്നാം തീയതി കെഎസ്ആർടിസി നേടിയത് 10.5 കോടി

    December 2, 2025
    By Admin
  • BusinessGeneralHeadlines

    കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

    October 14, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • GeneralHeadlines

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

    June 8, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

    June 17, 2026
    By Admin
  • GeneralHeadlinesTravel

    ശബരിമല തീർഥാടനം:മണ്ഡലകാലത്ത് കെഎസ്ആർടിസിയുടെ 461 ബസുകൾ, മകരവിളക്കിന് 561

    October 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി
  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം
  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Timeline

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • November 5, 2026

    ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • November 5, 2026

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions